അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Monday, December 19, 2011

കണ്ണീര്‍പ്പാടം -വൈലോപ്പിള്ളി ശ്രീധരമേനോന്‍


(കവിത വായിക്കാം )വൈലോപ്പിള്ളി ശ്രീധര മേനോന്‍: ജനനം: 11 മെയ്‌ 1911, കലൂരില്‍. മരണം: 22 ഡിസംബര്‍ 1985. ശ്രീ എന്ന തൂലികാനാമത്തില്‍ എഴുതി തുടങ്ങി. കന്നിക്കൊയ്ത്ത് ആദ്യ സമാഹാരം. മലയാള കവിതാലോകത്ത് ഭാവുകത്വ പരിണാമങ്ങള്‍ കൊണ്ട് വന്ന കൃതിയാണിത്. വിദ്യുത്ഭാവനയുടെ തേജോമയസ്പര്‍ശങ്ങള്‍ മലയാള കവിതാ ലോകം അറിയുകയായിരുന്നു കന്നിക്കൊയ്ത്തിലൂടെ. അതിനു ശേഷമുള്ള കവിതാസമാഹാരങ്ങള്‍ മലയാളിയുടെ കാവ്യ സങ്കല്പങ്ങളെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കെല്‍പ്പു കാട്ടിയവയായിരുന്നു. കുടിയൊഴിക്കലും മകരക്കൊയ്ത്തും
ഓണപ്പാട്ടുകാരും വിടയും ശ്രീരേഖയും ആലക്തികപ്രവാഹങ്ങളുടെ മഹാശേഷികള്‍ പ്രദര്‍ശിപ്പിച്ച കാവ്യസമാഹാരങ്ങളാണ്. ഇടശ്ശേരി, പി, ബാലാമണിയമ്മ തുടങ്ങിയവര്‍ക്കൊപ്പം മലയാളകവിതയില്‍ ആധുനിക ജീവിതപരിസരങ്ങളെ ആഴത്തിലും പരപ്പിലും കണ്ടെത്താന്‍ വൈലോപ്പിള്ളിയുമുണ്ടായിരുന്നു. മുന കൂര്‍ത്ത ഭാഷ കൊണ്ട് പ്രപഞ്ചത്തെയും സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും പിടിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച വാഗ്പാടവം ചെറുതല്ല. അനന്തതയെ ഒരു ബിന്ദുവിലേക്ക് കൊണ്ട് വരാനും ഒരു ബിന്ദുവേ പ്രപഞ്ചത്തോളം വിടര്‍ത്താനും അദ്ദേഹം വിരുതു കാണിച്ചു. ഒരു വാക്കില്‍ ഒരു ഋതുവേ തളയ്ക്കാന്‍ മാത്രം വാക്കുകളുടെ ആഴവും പരപ്പും പൊരുളും അദ്ദേഹം കണ്ടെടുത്തു. ഓരോ വാക്ക് കൊണ്ടും അധിനിവേശം തളര്‍ത്തിയ മഹാശേഷികളെ അദ്ദേഹം തൊട്ടറിഞ്ഞു. വാക്ക് വിടുര്‍ത്തിയ പൊരുളിലൂടെ ഒരുപാട് തവണ ഓണത്തിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങളിലൂടെ അദ്ദേഹം അലഞ്ഞു.

പുരസ്കാരങ്ങള്‍:
മദിരാശി സര്‍ക്കാര്‍ പുരസ്കാരം,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1965),കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1972),വയലാര്‍ അവാര്‍ഡ്‌ (1981),ഓടക്കുഴല്‍ അവാര്‍ഡ്‌
പ്രധാന കൃതികള്‍ :
കന്നിക്കൊയ്ത്ത് ,ശ്രീരേഖ ,ഓണപ്പാട്ടുകാര്‍,മകരക്കൊയ്ത്ത്,വിത്തും കൈക്കോട്ടും ,വിട ,കയ്പ്പ വല്ലരി , കടല്‍ക്കാക്കകള്‍,കുരുവികള്‍,കുടിയൊഴിക്കല്‍ ചരിത്രത്തിലെ ചാരുദൃശ്യം ,അന്തി ചായുന്നു,കുന്നിമണികള്‍,കാവ്യലോകസ്മരണകള്‍
കുറിപ്പ്: പി എസ് മനോജ്കുമാര്‍

Sunday, November 20, 2011

അടിമകള്‍ക്ക് ഒരു സംഘഗാനം -ഏറ്റുമാനൂര്‍ സോമദാസന്‍

(കവിത കേൾക്കാം )

(കവിത വായിക്കാം ) 


 

ഏറ്റുമാനൂര്‍ സോമദാസന് കാവ്യം സുഗേയത്തിന്റെ പ്രണാമം..

എസ് മാധവൻ പിള്ള-പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി 1936 മെയ് 16 ന് ഏറ്റുമാനൂർ കുറുക്കൻ കുന്നേൽ തറവാട്ടിൽ എം സോമദാസൻ പിള്ള ജനിച്ചു .എറ്റുമാനൂർ ഗവ.ഹൈസ്കൂൾ, കോട്ടയം സി എം എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, എറണാകുളം ലോകോളേജുകൾ, ചങ്ങനാശ്ശേരി എസ് ബി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1959 മുതൽ 64 വരെ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ എസ് എസ് കോളേജുകളിലും മലയാള അധ്യാപകൻ ആയിരുന്നു.91 ൽ പെരുന്ന എൻ എസ് എസ് കോളേജിൽ നിന്നു ഫസ്റ്റ് ഗ്രേഡ് പ്രൊഫസ്സർ ആയി വിരമിച്ചു. അതിനു ശേഷം പെരുന്നയിൽ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. വിദ്യാർത്ഥിയായിരുകന്ന കാലത്ത്‌ സഖി, നീയെന്റെ കരളാ എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കവിതകൾ എഴുതി.

കൃതികള്‍ : പടവാളില്ലാത്ത ഒരു കവി (കവിതാസമാഹാരം) .അതിജീവനം (ബൃഹദ് നോവൽ). പന്ത്രണ്ടു കവിതാസമാഹാരങ്ങള്‍ , കൂടാതെ രണ്ടു ലഘു നോവലുകള്‍, ഒരു ചെറുകഥാ സമാഹാരം, അനേകം നാടകഗാനങ്ങള്‍ സിനിമാഗാനങ്ങള്‍ എന്നിവയും എഴുതിയിട്ടുണ്ട് . അക്കൽദാമ ആണ് ഗാനങ്ങള്‍ ആദ്യം പുറത്തു വന്ന ചിത്രം. മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങൾക്കും പാട്ടുകൾ എഴുതി.

പുരസ്കാരങ്ങള്‍,ബഹുമതികള്‍ :സമഗ്ര സംഭാവനയ്ക്കുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ,വാമദേവൻ പുരസ്കാരം (തിരുവനന്തപുരം നാട്ടരങ്ങ് 1991), കൃഷ്ണഗീതി പുരസ്കാരം (രേവതി പട്ടത്താനം കോഴിക്കോട് 2001). മൂലൂർ കവിതാ അവാർഡ് 2002, ഉള്ളൂർ സ്മാരക പുരസ്കാരം 2010, പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക പുരസ്‌കാരം .

2011 നവംബര്‍ 21 നു അന്തരിച്ചു.Tuesday, November 1, 2011

മുണ്ടുടുക്കുമ്പോള്‍ -കുരീപ്പുഴ ശ്രീകുമാർകേരളപ്പിറവിദിനാശംസകള്‍......(കവിത കേൾക്കാം )(കവിത വായിക്കാം )


കുരീപ്പുഴ ശ്രീകുമാർ


കൊല്ലം- കുരീപ്പുഴയില്‍ ജനനം. അച്ഛന്‍ പി എന്‍ ശാസ്ത്രി .അമ്മ കെ കമലമ്മ. കൊല്ലം ശ്രീനാരായണ കോളേജില്‍ പഠിക്കുന്ന കാലത്ത് യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു .വിദ്യാഭ്യാസകാലഘട്ടത്തില്‍ സമരത്തില്‍ പങ്കെടുത്തതിനു ജയില്‍വാസമനുഭവിച്ചു. വിദ്യാഭ്യാസവകുപ്പിൽ ജീവനക്കാരനായിരുന്നു. 2010 മാർച്ചിൽ വിരമിച്ചു. ആഫ്രോ ഏഷ്യന്‍ യങ്ങ് റൈറ്റെഴ്സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയേയും കവിമ്മേളനത്തില്‍ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് .

കൃതികള്‍: പെണങ്ങുണ്ണി, ശ്രീകുമാറിന്റെ ദുഃഖങ്ങൾ, രാഹുലൻ ഉറങ്ങുന്നില്ല, അമ്മ മലയാളം,ചാർവാകൻ, ഹബീബിന്റെ ദിനക്കുറിപ്പുകൾ, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ
പുരസ്കാരങ്ങള്‍ ,ബഹുമതികള്‍ : വൈലോപ്പിള്ളി പുരസ്കാരം,അബുദാബി ശക്തി അവാര്‍ഡ് ,സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ,ഭീമ ബാലസാഹിത്യ അവാര്‍ഡ്

Monday, October 31, 2011

കേരളഗാനം- ഉള്ളൂര്‍

കേരളപ്പിറവിദിനാശംസകള്‍......

(കവിതകേള്‍ക്കുക)


കവിത ഇവിടെ വായിക്കാം

Friday, October 21, 2011

നാറാണത്ത് പ്രാന്തന്‍-മുല്ലനേഴി

 


(കവിത കേൾക്കുക )

(കവിത വായിക്കുക )


മുല്ലനേഴിയ്ക്ക് കാവ്യം സുഗേയത്തിന്റെ പ്രണാമം..മുല്ലനേഴി നീലകണ്ഠന്‍

1948 മേയ് 16നു് ൽ തൃശൂർ ജില്യിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ ജനിച്ചു. അച്ഛന്‍ മേലെ മുല്ലനേഴി നാരായണന്‍ നമ്പൂതിരി. അമ്മ നീലി അന്തര്‍ജ്ജനം രാമവർമ്മപുരം സർക്കാർ ഹൈ സ്കൂളിൽ അദ്ധ്യാപകനായി ഏറെ വർഷം ജോലി ചെയ്തു. 1980 മുതൽ 83 വരെ കേരള സംഗീത അക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 64 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ടു്. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ "കറുകറുത്തൊരു പെണ്ണാണേ" എന്നു തുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി.
ചലച്ചിത്രസംവിധായകൻ കൂടിയായിരുന്ന പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ട് കലാരംഗത്തേക്കു് കടന്നുവന്നു.
കൃതികള്‍ :നാറാണത്ത് പ്രാന്തന്‍, രാപ്പാട്ട്,മോഹപ്പക്ഷി, ആനവാല്‍മോതിരം, കനിവിന്റെ പാട്ട് ,സമതലം
പുരസ്കാരങ്ങള്‍ :'ചാവേർപ്പട'യ്ക്കു് 1973ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിയ്ക്കുകയുണ്ടായി. 1975ൽ ന്യൂഡെൽഹിയിൽ വെച്ചുനടന്ന ദേശീയ നാടകോത്സവത്തിൽ ചാവേർപ്പട ഉൾപ്പെട്ടിരുന്നു. 1977ൽ ഉള്ളൂർ കവിമുദ്ര പുരസ്കാരം ലഭിച്ചു. 1989ൽ നാലപ്പാടൻ സ്മാരക പുരസ്കാരം. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995 ലും കവിത എന്ന കൃതിക്ക് 2010 ലും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
.2011 ഒക്ടോബർ 22 നു തൃശൂരിൽ അന്തരിച്ചു.

അവലംബം : വിക്കിപീഡിയ

Thursday, October 20, 2011

കാലം ശ്യാമം എ. അയ്യപ്പന്‍ഒന്നാം ചരമദിനം .........

കവി .അയ്യപ്പന്‌ കാവ്യംസുഗേയത്തിന്റെ പ്രണാമം.......


(കവിത കേൾക്കാം )
(കവിത വായിക്കാം )
. അയ്യപ്പൻ ( 1949- 21/10/2010)

(1949) ഒക്ടോബർ 27 ന്‌തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനനം. സ്കൂൾവിദ്യാഭ്യാസകാലഘട്ടം മുതൽ കവിതയെഴുതിത്തുടങ്ങി.‘ഓണക്കാഴ്ച്ചകൾ’ എന്ന കഥാസമാഹാരം വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ പുറത്തിറങ്ങി
ആരംഭഘട്ടത്തിൽ ‘സരസ്വതി’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നു. പ്രഭാത് ബുക് ഹൗസിൽ പ്രൂഫ് റീഡർ ആയി ജോലി ചെയ്തിരുന്നു. അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരും ആയി. കുറച്ചിട ബോംബേവേദി എന്ന പ്രസിദ്ധീകരണത്തിന്റെ ലേഖകനായി പ്രവർത്തിച്ചിരുന്നു.
കൃതികൾ:
ബലിക്കുറിപ്പുകൾ, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, പ്രവാസിയുടെ ഗീതം,ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, കറുപ്പ് ,വെയിൽ തിന്നുന്ന പക്ഷി, ജയിൽമുറ്റത്തെ പൂക്കൾ, കണ്ണ് , ഗ്രീഷ്മവും കണ്ണീരും, മുക്തഛന്ദസ്സ്, ചിറകുകൾ കൊണ്ടൊരു കൂട്, മുല്ലകൾ നക്ഷത്രങ്ങൾ, തെറ്റിയോടുന്ന സെക്കണ്ട് സൂചി, പുഴക്കരയിലെ മില്ല്, മുറിവേറ്റ ശീർഷകങ്ങൾ, കുട്ടികളും രക്തസാക്ഷികളും
പുരസ്കാരങ്ങൾ:
കേരളസാഹിത്യ അക്കാദമി അവാർഡ്, കനകശ്രീ അവാർഡ്, ആശാൻപുരസ്കാരം

കടപ്പാട്- ലിപി

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോന്‍

(നന്ദി , ശാന്തിനികേതനത്തിലെ അമ്മമാര്‍ക്ക് , റസിയയ്ക്ക് , റോഷന്‍ കേശവന് , മണിലാലിന്, കൈരളിയ്ക്ക് , വി കെ ശ്രീരാമന് , .........)
(കവിത വായിക്കാം )

സൈബര്‍ ലോകത്ത് മാമ്പഴം തിരയൂ .......

വിക്കിപീഡിയ

ചൊല്ലുന്ന കവിത

മലയാളഗാനശേഖരം

മാതൃഭൂമി ബുക്സ്

എം.എന്‍ .വിജയന്‍(പുറംകാഴ്ച-മാതൃഭൂമി ബുക്സ് )

Vyloppilli Sreedhara Menon-... Lyrics & Chords

( മാമ്പഴം എന്ന കവിതയെക്കുറിച്ചുള്ള പഠനങ്ങളോ വ്യാഖ്യാനങ്ങളോ ഉള്ള ലിങ്കുകള്‍ ദയവുചെയ്ത് കമന്റുകളില്‍ പോസ്റ്റ്‌ ചെയ്യുക)

Tuesday, September 27, 2011

നളിനി (ആലാപനം- സമ്പൂര്‍ണ്ണം )- എന്‍ .കുമാരനാശാന്‍


(കവിത വായിക്കാം )

കുമാരനാശാന്‍ (കൂടുതല്‍ വിവരങ്ങള്‍..)

വൃത്തം
-
രഥോദ്ധത
രഥോദ്ധതയുടെ ലക്ഷണം വൃത്തമഞ്ജരി പ്രകാരം: രം നരം ഗുരുവും രഥോദ്ധത.
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു രഥോദ്ധത.

ലക്ഷണം സംസ്കൃതത്തിൽ

रान्नराविह रथोद्धता लगौ।
രാന്നരാവിഹ രഥോദ്ധതാ ലഗൗ।
രഗണം, നഗണം, രഗണം, ലഘു, ഗുരു എന്നിവ ക്രമത്തിൽ വരുന്നത് രഥോദ്ധതാ വൃത്തം
സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ:
  1. കുസുമമഞ്ജരിയുടെയും രഥോദ്ധതയുടെയും ആദ്യത്തെ പത്തക്ഷരങ്ങൾ ഒരുപോലെയാണു്.
  2. രഥോദ്ധതയുടെ ആദിയിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി എന്ന വൃത്തമാകും.
അവലംബം : http://ml.wikipedia.org/wiki/%E0%B4%B0%E0%B4%A5%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%ആ൪

സൈബര്‍ ലോകത്ത് നളിനിയെ തിരയൂ ........
കേരള ബുക്ക് സ്റ്റോര്‍
പുഴ.കോം
വിക്കിപീഡിയ

( നളിനിയെക്കുറിച്ചുള്ള പഠനങ്ങളോ വ്യാഖ്യാനങ്ങളോ ഉള്ള ലിങ്കുകള്‍ ദയവുചെയ്ത് കമന്റുകളില്‍ പോസ്റ്റ്‌ ചെയ്യുക)

Wednesday, September 14, 2011

വി കെ ശ്രീരാമന്റെ 'വേറിട്ട കാഴ്ചകള്‍ '

കാവ്യം സുഗേയവും വേറിട്ട ഒരു കാഴ്ചയാകുന്നു
കൈരളി ചാനല്‍ കാണുമല്ലോ
ആദ്യ സംപ്രേക്ഷണം 14 /09 /2011 ബുധന്‍ 5.30 pm
ആവര്‍ത്തനം 16 /09 /2011 വെള്ളി 11pm or 11.30 pm, 17 /09 /2011 ശനി 9.30 am