പണ്ടെന്റെ ചെറിയ കുളത്തിലെ മീൻനൃത്തവും നക്ഷത്രമണലും മറച്ചുയർന്ന പായലുപോലെ പുക പടരുന്നു കാറ്റിന് കാറ്റിന് ഗതിമാറി രൂപം മാറി ദാർശനികമായ നാടോടിത്തമായി ഇര തേടുന്ന വിഷമായികണ്ണിൽ കണ്ണിൽ പുക പെരുകുന്നു .
ഒഴികഴിവുകളുടെ പച്ച വിറകിന്മേൽ നമ്മുടെ ജന്മദീർഘമായ ശവദാഹം. കണ്ണിൽ, മൂക്കിൽ, നാക്കിൽ നാം പിടിച്ച മുയൽക്കൊമ്പിൽ, വാച്ചിൽ, ബാഗിൽ, ഭാവിക്കിനാവിൽ, ചെരിപ്പുകൾക്കൊക്കെയും മുമ്പത്തെ കുഞ്ഞിക്കാലടികളിൽ സാവധാനം പുകയുടെ തുമ്പിക്കൈ ചുറ്റിപ്പടരുന്നു.