'ദുഃഖമാവുക സുഖം ഓളപ്പമണ്ണയുടെ കാവ്യ സപര്യയുടെ സംപൂർത്തിയാണ് .അനന്തമായ മനുഷ്യഭാവങ്ങളുടെ തീക്ഷ്ണവും സൂക്ഷ്‌മവുമായ ആവിഷ്കാരം ഇതിൽ കാണാം അതിസാധാരണമായ ജീവിതചുറ്റുപാടുകളിൽ നിന്നുകൊണ്ട് നിന്നുകൊണ്ട് ജീവിതത്തിന്റെ സാകല്യദര്ശനവും തജ്ജന്യമായ ദാര്ശനികവിഷാദവുമാണ് ഇതിൽ മുഖ്യമായും കൈകാര്യം ചെയ്യുന്ന പ്രമേയം' (ഈ പേരിലുള്ള കവിതാസമാഹാരത്തിന്റെ അവതാരികയിൽ പി എ വാസുദേവൻ എഴുതുന്നു ) )
കവി, നിരൂപകൻ, സാംസ്കാരിക പ്രവർത്തകൻ അതിലുപരി റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ. നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു മലയാളത്തിലും ഇംഗ്ലീഷിലും എഴുതി. 1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനനം . അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ. ഭാര്യ ഡോ. പത്മാവതിയമ്മ . 1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലും ചെന്നൈയിലും ഇൻഫർമേഷൻ വകുപ്പിൽ ജോലിചെയ്തു. കൈവച്ച മേഖലകളിലെല്ലാം അധുനികതയുടെ വഴിത്തിരിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായി.കലയ്ക്കും സാഹിത്യത്തിനും ചിന്തകള്‍ക്കുമെല്ലാം നവീനതയിലേക്ക് മാറാന്‍ ഗോവിന്ദന്‍റെ ഇടപെടലുകള്‍ വഴിയൊരുക്കി . ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്‍റെ ചിന്തയുടെ ഉപോല്‍പ്പന്നം മാത്രമായിരുന്നു കവിതകള്‍ വര്‍ത്തമാന ജീവിതം,മിത്തുകൾ ചരിത്രം എന്നിവയെല്ലാം സഹജമായ നര്‍മ്മശൈലിയില്‍ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ പലതിന്റെയും പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ കൂടിയായിരുന്നു അദ്ദേഹം സ്വന്തം കാവ്യവഴി ഉപയോഗിച്ചതും. 'വാക്കുകൾക്കു കടിഞ്ഞാണിട്ട കാലത് ത്ത് ഗോവിന്ദൻ ഏറ്റവും ശക്തിമത്തായി പ്രതിഷേധിക്കുകയും തന്റെ ഹ്രസ്വകവിതകളെ ചാട്ടുളിപോലെ നീട്ടിയെറിയുകയും ചെയ്യാൻ വേണ്ടുന്ന ധീരത പ്രകടിപ്പിച്ചു .പരിഹാസചിരിയുടെ മൂർച്ച ഇക്കാലത്തെ കവിതയിൽ സമൃദ്ധമാണ് .' ( Dr M എം ലീലാവതി മലയാള കവിതസാഹിത്യ ചരിത്രം ) .അദ്ദേഹത്തിന്റെ കഥക്കവിതകളി ഒന്നായ ഈറ്റുപാ മ്പിന്റെ കഥയിൽ സർപ്പത്തിന് മനുഷ്യസ്വഭാവം ആരോപിക്കുകയും അത് ചെയ്യുമ്പോൾത്തന്നെ മനുഷ്യസ്വഭാവത്തിന്റെ അധീശഭാവത്തെയും കാപട്യത്തേയും നെറികേടുകളെയും തുറന്നുകാട്ടാനും അദ്ദേഹം ഈ കവിത ഉപയോഗിക്കുന്നു. മാവേലി നാടുവാഴും കാലം മാനുഷർ മാത്രമല്ല സര്വജീവികനങ്ങളും ആണ് ഒന്നുപോലെ സുഖത്തോടെയും സന്തോഷത്തോടെയും കഴിയേണ്ടത് എന്നാണു അദ്ദേഹം കവിത അവസാനിപ്പിക്കുന്നത്. 1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു. കവിതകൾ ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം,നാട്ടുവെളിച്ചം,അരങ്ങേറ്റം,മേനക,എം.ഗോവിന്ദന്റെ കവിതകൾ,നോക്കുകുത്തി,മാമാങ്കം,ജ്ഞാനസ്നാനം,ഒരു കൂടിയാട്ടത്തിന്റെ കവിത,തുടർക്കണി നാടകം നീ മനുഷ്യനെ കൊല്ലരുത്,ചെകുത്താനും മനുഷ്യരും,ഒസ്യത്ത് കഥകൾ മണിയോർഡറും മറ്റു കഥകളും,സർപ്പം,റാണിയുടെ പെട്ടി,ബഷീറിന്റെ പുന്നാര മൂഷികൻ വിവർത്തനം വിവേകമില്ലങ്കിൽ വിനാശം ഉപന്യാസങ്ങൾ പൂണൂലിട്ട ഡെമോക്രസി,ജനാധിപത്യം നമ്മുടെ നാട്ടിൽ,ഇനി ഇവിടെനിന്ന് എങ്ങോട്ട്,പുതിയ മനുഷ്യൻ പുതിയ ലോകം (ലേഖന സമാഹാരം) .
കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറുവർഷത്തോളം മലയാളഭാഷ ശൈശവത്തിൽ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തിൽ പലതരം നാടൻപാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങൾ, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകൾ, വിനോദങ്ങൾക്കു വേണ്ടിയുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധതരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. തെക്കന്‍പാട്ടുകള്‍, ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കൂത്ത്പാട്ട്, സർപ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവർപാട്ട്, മണ്ണാർപാട്ട്, പാണർപാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻപാട്ട്, പടപ്പാട്ട്, വില്ലടിച്ചാൻപാട്ട്, ഓണപ്പാട്ട്, കുമ്മികൾ,താരാട്ടുകൾ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു. കൃത്യമായ ഒരു പെറുക്കിയടുക്കല്‍ സാധ്യമല്ലാത്ത വിധം പറന്നു കിടക്കുന്ന അവയെ തല്ക്കാലം മാറ്റിവെച്ചു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) മുതലുള്ള കവിതകളാണ് ഇവിടെ ചൊല്ലുന്നത്.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാധവൻ മാഷ് ചൊല്ലിക്കേട്ട ‘ആഫ്രിക്ക’ എന്ന കവിതയുടെ നേരം ഇപ്പോഴും ഓർമയിൽ. ഒരു ഉച്ചനേരമായിരുന്നു, അത്. ഇന്നത്തെപ്പോലെ കാഴ്ചയിലും മോടിയിലും വർണശബളമല്ലായിരുന്നു, അന്നത്തെ ക്ലാസ്സുകൾ. അരയോ, മുക്കാലോ നിറഞ്ഞ വയറുകളും കണ്ണുകളെ മയക്കാൻ ശക്തിയുള്ള ഉച്ചയുടെ ആലസ്യവും. അതിനുമുകളിലേക്കാണ് മാധവൻ മാഷുടെ ഘനമുള്ള ശബ്ദം വീണത്.
ഒരു കടൽത്തീരം മുമ്പിൽ വിരിയുകയാണ്. ഞങ്ങൾ ഞങ്ങളുടെ കൊച്ചുലോകങ്ങളിൽനിന്നുയർന്നു. മേഘമാലകളിൽ ഞങ്ങൾ വേറൊരു നാടിനെ വായിക്കാൻ തുടങ്ങി. പുള്ളിപ്പുലികൾ തുള്ളുന്ന കാടുകൾ, മഞ്ഞക്കരി നിറമുള്ള മുതലത്തലകൾ, ഹിപ്പോപ്പൊട്ടാമസുകൾ, കാട്ടുപോത്തുകൾ, ജിറാഫുകൾ... വരാനിരിക്കുന്ന ഡിസ്കവറി, അനിമൽ പ്ലാനറ്റ്, നാഷണൽ ജ്യോഗ്രഫിക് ചാനലുകളെപ്പറ്റി യാതൊരു സൂചനകളുമില്ലാത്ത 1980-കളുടെ ജിജ്ഞാസയിൽ ഞങ്ങളുണർന്നു. എൻ.വി. കൃഷ്ണവാര്യരെ മാധവൻമാഷുടെ വേഷത്തിൽആദ്യമായി കണ്ടെത്തുകയായിരുന്നു ഞങ്ങൾ. സഹാറയും റൂവൻ സോറിയും ആ കവിതയിൽ ഉണ്ട്. എൻക്രൂമയും നഗീബും പോലുള്ള ആഫ്രിക്കൻ നേതാക്കളും. വീരനായകരായ മസായി, തൂസി ഗോത്രക്കാരെയും കാണിച്ചുതന്നു ആ കവിത. ആഫ്രിക്ക കടന്നുപോയ ദുരിതങ്ങളെ, രോഗകാലങ്ങളെ, വർണവിവേചനത്തെ, ഉയിർത്തെഴുന്നേൽപ്പുകളെ വിശദമായി വായിച്ചെടുത്ത കവിതആഫ്രിക്കയിലൂടെ നടത്തിയ ഒരു യാത്രാവിവരണത്തിന്റെ പ്രതീതി ആ കവിത തന്നു. അല്ലെങ്കിൽ യാത്രാവിവരണങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ പലതും ആ കവിതയുടെയും അടിസ്ഥാനങ്ങൾ ആയിരുന്നു. സൂക്ഷ്മമായ അംശങ്ങളെപ്പോലും വിശദീകരിച്ച് നമ്മുടെ കാഴ്ചയാക്കിമാറ്റുന്ന വിവരണസ്വഭാവം യാത്രാവിവരണങ്ങളിലെന്നപോലെ ആ കവിതയിലും ചേർന്നുനിന്നു. യാത്രാവിവരണത്തിന്റെ അടിസ്ഥാന അസംസ്കൃതവിഭവങ്ങളായ ഭൂപ്രകൃതി, ചരിത്രം, സമകാലികാവസ്ഥ എന്നിവ ഈ കവിതയുടെയും അസംസ്കൃതവിഭവങ്ങളായിരുന്നു.
‘‘കരിയും ചെമ്പുമിരുമ്പും പൊന്നും
വൈരം പ്ലാറ്റിന മീയ യുറേനിയ -
മരി ഗോതമ്പം കൊക്കോ സൈസലും
അഖില വസുന്ധരയാണാഫ്രിക്ക’’
എന്ന വരികളിൽ വസ്തുതാപരമായ ഒരു തെറ്റുപോലും കണ്ടെത്താനാവില്ല. കവിതയിലെ രസനീയത ഏതെങ്കിലും നിലയ്ക്ക് വർധിക്കുമെന്നുറപ്പായാൽ പോലും പ്ലാറ്റിനത്തെ റേഡിയമാക്കാനോ ഇരുമ്പിനെ അലൂമിനിയമാക്കാനോ എൻ.വി. തുനിയില്ല. പിന്നെ എന്താണ് ഒരു വസ്തുതാവിവരണത്തിനപ്പുറം ‘ആഫ്രിക്കയെ’ കവിതയാക്കുന്നത്... ? ഒരുപക്ഷേ, എൻ.വി. ഇന്നും ഏറ്റവും കൂടുതൽ ജീവിച്ചിരിക്കുന്ന ഈ കവിതയിലെ ഉദ്ധരണി അത് വ്യക്തമാക്കിത്തരും.
‘‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു.
എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-
നവിടെ ജീവിച്ചീടുന്നു ഞാൻ;
ഇന്നാഫ്രിക്കയിതെൻ നാടവളുടെ
ദുഃഖത്താലേ ഞാൻ കരയുന്നു.
.........................................................
..................................
..........................................................
ഉയരാനക്രമ നീതിക്കെതിരായ്
പ്പൊരുതാ, നൊരുവനുയിർക്കുമ്പോൾ ഞാ-
നപരാജിതനാ, ണെന്നുടെ ജന്മം
സാർ ഥകമാ, ണവനാകുന്നു ഞാൻ’’
പദ്യത്തിൽ ഒരു യാത്രാവിവരണം എന്ന നിലയിൽ നിന്ന്, ‘ആഫ്രിക്ക’ കവിതയുടെ വിശ്വരൂപം പ്രാപിക്കുന്നത് ഇങ്ങനെയാണ്. വസ്തുതകളെ ജ്ഞാനമായും ജ്ഞാനത്തെ ദർശനമായും കവിത പരിണമിപ്പിക്കുന്നത് എങ്ങനെയെന്ന് ‘ആഫ്രിക്ക’ വ്യക്തമാക്കിത്തരുന്നു....... (പി എൻ ഗോപീകൃഷ്ണൻ ,വീണ്ടും വീണ്ടും എൻ വി ))https://www.mathrubhumi.com/features/literature/nvkrishnawarrier-birthcentenary-malayalam-news-1.1058187)