തച്ചം പൊയിൽ രാജീവൻ(1959 -)
കവി ,നോവലിസ്റ്റ് ,നിരൂപകൻ .
1959ൽ കോഴിക്കോട് പലേരിയിൽ ജനനം, , മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' വിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. മൂന്നു സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്.
പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ കെടിഎൻ കോട്ടൂർ എന്നിവയാണ് നോവലുകൾ
ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു. യതി ബുക്സ് എന്ന ഇംഗ്ലീഷ് പ്രസാധക സ്ഥാപനത്തിന്റെ ഓണററി എഡിറ്റർ ആണ്.
വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികൾക്ക് നല്കുന്ന വി.ടി.കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകൾക്കു പുറമെ ലേഖനങ്ങളും എഴുതാറുണ്ട്. പാലേരി മാണിക്കം കൊലക്കേസ് എന്ന നോവൽ പാലേരിമാണിക്യം ഒരു 'പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന പേരിലും . "കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും" എന്ന നോവൽ 'ഞാൻ' എന്ന പേരിലും ചലച്ചിത്രാവിഷ്കാരങ്ങളായി .
കൃതികൾ
കവിതകൾ- വാതിൽ ,രാഷ്ട്രതന്ത്രം ,കോരിത്തരിച്ച നാൾ ,വയൽക്കരെ ഇപ്പോഴില്ലാത്ത,പ്രണയശതകം യാത്രാവിവരണം- പുറപ്പെട്ടു പോകുന്ന വാക്ക്, ലേഖനസമാഹാരം-അതേ ആകാശം അതേ ഭൂമി നോവൽ- പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ,കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും ,ക്രിയാശേഷം കവിതകൾ-ഇംഗ്ലീഷ് =ഹി ഹു വാസ് ഗോൺ ദസ് (He Who Was Gone Thus; Yeti Books,India], കണ്ണകി (Kannaki; Crux publishing,USA),തേഡ് വേൾഡ് (പോസ്റ്റ് സോഷ്യലിസ്റ്റ് പോയട്രി)
കവിതകൾ ഇംഗ്ലീഷ്, മാസിഡോണിയൻ, ഇറ്റാലിയൻ, പോളിഷ്, ക്രൊയേഷ്യൻ, ബൾഗേറിയൻ,ഹീബ്രു, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാഠി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പുരസ്കാരങ്ങൾ
2008-ലെ ലെടിഗ് ഹൌസ് ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു.
കേരള സാഹിത്യ അക്കാദമി പുരസ്കാരം - കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും 2014
കുഞ്ഞുങ്ങളുടെ ഓണക്കളിക്കളിമ്പങ്ങൾ പി യുടെ 'ഓണസ്സദ്യ' യിലോളം കടന്നു വരുന്ന മറ്റൊരു മലയാള കവിതയില്ല . ശൈശവത്തിന്റെ ഓണസങ്കല്പം അനുകരണാഭിനയത്തിലൂടെ അവതരിപ്പിക്കുന്ന ഓണസ്സദ്യയിൽ ഓണമാഘോഷിക്കാൻ വകയില്ലാതെ ഞെരുങ്ങുന്ന പാവപ്പെട്ടവരുടെ ചിത്രമുണ്ട് . പി കുഞ്ഞിരാമൻ നായരുടെ അൻപതോളം കവിതകളിലെങ്കിലും ഓണം ഒരു സജീവസാന്നിധ്യമാണ്,ഉത്സവ കവിതകളിലൂടെ കേരളീയ പ്രകൃതിയും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തിന്റെ മിഴിവുറ്റ ചിത്രങ്ങൾ പി വരച്ചിടുന്നു. ( അവലംബം കാലാതിവർത്തിയായ കവി -ഡോ : എ കെ നമ്പ്യാർ ,പി കുഞ്ഞിരാമൻ നായർ തിരഞ്ഞെടുത്ത കവിതകൾ ഡി സി ബുക്സ്)
ഈ അടുത്ത് "കാവ്യം സുഗേയം" എന്ന പേരിൽ യൂട്യൂബിൽ ഒരു കവിത അവതരണ പരിപാടി "മലയാളം ന്യൂസ് 24x7" എന്ന യൂട്യൂബ് ചാനലിൽ കാണാൻ ഇടയായി.
കഴിഞ്ഞ 11 വർഷമായി ഇതേ പേരിൽ ഞങ്ങൾ നടത്തി വരുന്ന കവിതാവതരണബ്ലോഗിനോ യൂട്യൂബ് ചാനലിനോ മേല്പറഞ്ഞ ചാനലുമായോ ആ പരിപാടിയുമായോ യാതൊരുവിധത്തിലുള്ള ബന്ധവും ഇല്ല. രണ്ടും ഒരേപേരിലുള്ള കവിതാവതരണപരിപാടികൾ ആയതുകൊണ്ട് മാത്രമാണ് ഈ പോസ്റ്റ് .
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മലയാളകവിത സഞ്ചരിച്ച പരിവര്‍ത്തനത്തിന്റെ വിപ്ലവവപഥം തെളിയിച്ചെടുക്കുന്നതില്‍ കുമാരനാശാന്റെ കവിതകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും മദ്രാസ് കൊല്‍കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ലഭിച്ച വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഭാഷയേയും ആശയങ്ങളേയും ആവിഷ്കരണപാടവത്തേയും പുഷ്ടിപ്പെടുത്തി. പുതിയൊരു വീക്ഷണകോണിലൂടെ മലയാളത്തിന്റെ ആത്മാവിനെ കണ്ടെത്താനും അറിയാനും കവിതയിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്ക് പ്രചോദകമായിരുന്നത് കേരളത്തിനു വെളിയില്‍ അദ്ദേഹം ചിലവഴിച്ച മൂന്നരവര്‍ഷങ്ങളായിരുന്നു എന്നു പറയാം.
ആത്മീയവും സദാചാരനിരതവും ആയ ആശയങ്ങളെ സുന്ദരമായും ഭാവതീവ്രമായും അതേസമയം ലളിതമായും ആവിഷ്കരിയ്ക്കുക എന്നതായിരുന്നു ആശാന്റെ രചനാരീതി. സ്തോത്രങ്ങളൂം കീര്‍ത്തനങ്ങളും രചിച്ച് കാവ്യലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ശേഷമാണ് കാല്പനികഭംഗി തുളുമ്പുന്ന തന്റെ പ്രശസ്തകൃതികള്‍ അദ്ദേഹം രചിക്കുന്നത്. മലയാളകാവ്യചരിത്രത്തില്‍ 'ഒരു വീണപുവ്" തുടങ്ങിയ കവിതകളുടെ സ്ഥാനം അദ്വിതീയമാണ്.
ജനനം ,തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലെ തൊമ്മന്‍വിളാകം എന്ന കടലോരഗ്രാമം.
മാതാവ് കാളിയമ്മ ,പിതാവ് നാരായണന്‍ .
എസ്.എന്‍ ഡി.പി യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 'പ്രതിഭ' എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്നു.
പ്രധാന കൃതികള്‍: വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി
1924 ജനുവരി 26 ന് പല്ലനയാറ്റില്‍വെച്ചുണ്ടായ റെഡിമര്‍ ബോട്ടപകടത്തില്‍ മൃതിയടഞ്ഞു
N. Kumaran Asan (1873-1924)
Asan is the poet who most clearly symbolizes the poetic revolution in Malayalam inthe first quarter of 20th century. His discipleship of Narayana Guru and the Sanskrit studies at Bangalore, Madras and Calcutta influenced the development of his poetic vision. The three and a half years he spent outside Kerala provided him with a broad outlook and deep sensibility unknown to a malayalee soul. A deep moral and spiritual commitment became part of Asan's poetic personality. He started handling secular themes in poetry after a short span of composing devotional songs. These poetries proved to be an inauguration of an age, sensibility and vision. Oru veenapoovu is a landmark in the poetical history of Malayalam. With its lyrical and elegiac mood, the poetry was producing an stream of new feelings
ജനനം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് . തോറ്റം പാട്ടു കലാകാരനായിരുന്ന അച്ഛൻ കെ. വേലായുധൻ പിള്ള യിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. 1980കളിൽ കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടി . കുറച്ചുകാലം വീക്ഷണം, കേരള ദേശം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാള അദ്ധ്യാപകനായി .. 27 വർഷം ഇവിടെ അദ്ധ്യാപനജീവിതത്തിൽ പതിനേഴു വർഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സർവകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലും സന്ദർശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
രചനകൾ
1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്. മധുസൂദനൻ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.
സ്വന്തം കവിതകൾ ആലപിച്ച ഓഡിയോ കസെറ്റുകൾ പുറത്തിറക്കി 1990കളുടെ തുടക്കത്തിൽ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തിൽ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തിനു മറ്റൊരു മാനം കൊണ്ടുവരാൻ ഈ ആലാപനങ്ങൾ കാരണമായി. ചൊൽക്കാഴ്ചകൾക്കുശേഷം മധുരവും സംഗീതാത്മകവുമായ കവിതകളുടെ ആലാപനം അദ്ദേഹത്തിന്റെ കവിതകൾക്ക് കൂടുതൽ ജനപ്രിയത കൊണ്ടുവന്നു.
പുരസ്കാരങ്ങൾ
കുഞ്ഞുപിള്ള കവിതാ പുരസ്കാരം, ('നാറാണത്തുഭ്രാന്തൻ' 1986) .കേരള സാഹിത്യ അക്കാദമി പുരസ്കാരം ( നാറാണത്തുഭ്രാന്തൻ',1993- ) , കെ. ബാലകൃഷ്ണൻ പുരസ്കാരം ( ഭാരതീയം','1991)
പത്മപ്രഭാ പുരസ്കാരം(2016-) വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ
കവി,ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ . തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു . കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു . 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്.
കൃതികൾ സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958),പ്രണയ ഗീതങ്ങൾ (1971), ഭൂമിഗീതങ്ങൾ (1978), ഇന്ത്യയെന്ന വികാരം (1979),മുഖമെവിടെ (1982),അപരാജിത (1984), ആരണ്യകം (1987),ഉജ്ജയിനിയിലെ രാപ്പകലുകൾ (1988), ചാരുലത (2000) ദളങ്ങൾ,എന്റെ കവിത (കവിതാ സമാഹാരം ) പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ അസാഹിതീയം, കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും ( നിരൂപണം ) ഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം, ഋതുസംഹാരം ( വിവർത്തനം ) .കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ ( സമ്പാദനം ) കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം)
പുരസ്കാരങ്ങൾ എഴുത്തച്ഛൻ പുരസ്‌കാരം (2014), പത്മശ്രീ (2014), കേരളസാഹിത്യഅക്കാദമി അവാർഡ് (1979), കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (1994), മാതൃഭൂമി സാഹിത്യപുരസ്കാരം 2010, വയലാർ പുരസ്കാരം - 2010 [3] വള്ളത്തോൾ പുരസ്കാരം - 2010 [, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, പി സ്മാരക കവിതാ പുരസ്കാരം - 2009 ,ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ),
1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത് ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട് പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി .
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട് എന്ന ഗ്രന്ഥത്തിന് 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന് 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ് ലഭിച്ചു. അന്തിത്തിരി'ക്ക് 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു
ജനനം: 11 മെയ് 1911, കലൂരില്‍. മരണം: 22 ഡിസംബര്‍ 1985. ശ്രീ എന്ന തൂലികാനാമത്തില്‍ എഴുതി തുടങ്ങി. കന്നിക്കൊയ്ത്ത് ആദ്യ സമാഹാരം. മലയാള കവിതാലോകത്ത് ഭാവുകത്വ പരിണാമങ്ങള്‍ കൊണ്ട് വന്ന കൃതിയാണിത്. വിദ്യുത്ഭാവനയുടെ തേജോമയസ്പര്‍ശങ്ങള്‍ മലയാള കവിതാ ലോകം അറിയുകയായിരുന്നു കന്നിക്കൊയ്ത്തിലൂടെ. അതിനു ശേഷമുള്ള കവിതാസമാഹാരങ്ങള്‍ മലയാളിയുടെ കാവ്യ സങ്കല്പങ്ങളെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കെല്‍പ്പു കാട്ടിയവയായിരുന്നു. കുടിയൊഴിക്കലും മകരക്കൊയ്ത്തും ഓണപ്പാട്ടുകാരും വിടയും ശ്രീരേഖയും ആലക്തികപ്രവാഹങ്ങളുടെ മഹാശേഷികള്‍ പ്രദര്‍ശിപ്പിച്ച കാവ്യസമാഹാരങ്ങളാണ്. ഇടശ്ശേരി, പി, ബാലാമണിയമ്മ തുടങ്ങിയവര്‍ക്കൊപ്പം മലയാളകവിതയില്‍ ആധുനിക ജീവിതപരിസരങ്ങളെ ആഴത്തിലും പരപ്പിലും കണ്ടെത്താന്‍ വൈലോപ്പിള്ളിയുമുണ്ടായിരുന്നു. മുന കൂര്‍ത്ത ഭാഷ കൊണ്ട് പ്രപഞ്ചത്തെയും സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും പിടിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച വാഗ്പാടവം ചെറുതല്ല. അനന്തതയെ ഒരു ബിന്ദുവിലേക്ക് കൊണ്ട് വരാനും ഒരു ബിന്ദുവേ പ്രപഞ്ചത്തോളം വിടര്‍ത്താനും അദ്ദേഹം വിരുതു കാണിച്ചു. ഒരു വാക്കില്‍ ഒരു ഋതുവേ തളയ്ക്കാന്‍ മാത്രം വാക്കുകളുടെ ആഴവും പരപ്പും പൊരുളും അദ്ദേഹം കണ്ടെടുത്തു. ഓരോ വാക്ക് കൊണ്ടും അധിനിവേശം തളര്‍ത്തിയ മഹാശേഷികളെ അദ്ദേഹം തൊട്ടറിഞ്ഞു. വാക്ക് വിടുര്‍ത്തിയ പൊരുളിലൂടെ ഒരുപാട് തവണ ഓണത്തിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങളിലൂടെ അദ്ദേഹം അലഞ്ഞു.
പുരസ്കാരങ്ങള്‍:
മദിരാശി സര്‍ക്കാര്‍ പുരസ്കാരം,കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1965),കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1972),വയലാര്‍ അവാര്‍ഡ് (1981),ഓടക്കുഴല്‍ അവാര്‍ഡ്
സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17-ന് തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് അക്കിക്കാവിൽ ജനിച്ചു. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ തൃശ്ശൂർ അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു
1965 ഏപ്രിൽ 26നു പാലക്കാട് ജില്ലയിലെ നെന്മാറയിൽ ജനനം.
അച്ഛൻ അന്തിക്കാട് പുഴുകോവിലകത്ത് കൃഷ്ണപ്പണിക്കർ.
അമ്മ നെന്മാറ പരിയാടത്ത് സത്യഭാമ അമ്മ.
പഴയഗ്രാമം എൽ.പി സ്കൂൾ, നെമ്മാറ ഗവ ഗേൾസ് ഹൈസ്കൂൾ,
നെന്മാറ എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിൽ പഠനം.
രസതന്ത്രത്തിൽ ബിരുദം, സോഷ്യോളജിയിലും മലയാളത്തിലും ബിരുദാന്തര ബിരുദം
ഭർത്താവ് കെ. ജനാർദ്ദനൻ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ rtd ).
മക്കൾ രാഹുൽ ,അതുൽ
കൃതികൾ
കാവ്യസമാഹാരം: പേശാമടന്ത (2009 ),കൊടിച്ചി (2017 )
ആത്മകഥാഖ്യാനം: 'മയിലമ്മ ഒരു ജീവിതം' (2006) (മയിലമ്മ പോരാട്ടമേ വാഴ്കൈ തമിഴ് വിവർത്തനം, Mayilamma Life of a Tribal eco warrior ഇംഗ്ലിഷ് വിവർത്തനം )
തിരക്കഥാവിവർത്തനം :മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ ‘ലാ-നൊട്ടേ’ (പി.എസ്. മനോജ്‌കുമാറുമൊത്ത്, 2008 )
കവിതാവിവർത്തനം:മയക്കൊവ്സ്കി കവിതകൾ (2012 )
പാലക്കാടിന്‍െറ സാമൂഹിക-ചരിത്ര-സാംസ്കാരിക-രാഷ്ട്രീയ-ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് സ്ഥലം കാലം ചരിത്രം എന്ന പേരിൽ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബൃഹത് ഗ്രന്ഥത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു.കൈരളി ചാനൽ കാവ്യാലാപന പരിപാടി മാമ്പഴം വിധികർത്താവായിരുന്നു. ആകാശവാണി തൃശ്ശൂർ നിലയത്തിൽ കാവ്യാഞ്ജലി യിൽ കവിതകൾ അവതരിപ്പിച്ചിരുന്നു
ബ്ലോഗുകൾhttp://jyothiss.blogspot.in/ (ജ്യോതിസ്സ് -കവിതകളും വിവർത്തനങ്ങളും)
http://kavyamsugeyam.blogspot.in/(കാവ്യം സുഗേയം -കാവ്യാലാപന ബ്ലോഗ്)
http://pesamatantha.blogspot.com/(പേശാമടന്ത ഇ പുസ്തകം )
പുരസ്കാരങ്ങൾ:
കോവൈ കൾച്ചറൽ സെന്റർ 2012 ലെ കവിതാ പുരസ്കാരം (പേശാമടന്ത)
ജില്ലാ ഭരണകൂടത്തിന്റെ 2012 ലെ ഭാഷാ സേവനപുരസ്കാരം
കവിയും ബാലസാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയും. 1946ൽ തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ ജനിച്ചു. കേരള സർവകലാശാലയിൽനിന്നും രസതന്ത്രം, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം നേടി. 1976ൽ മൈസൂർ സർവകലാശാലയിൽനിന്നും ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും ഡോ. എസ്.ആർ. രംഗനാഥൻ സ്വർണ മെഡലും കരസ്ഥമാക്കി. 1977ൽ പീച്ചിയിലെ വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു. 1979 മുതൽ കേരള സർവകലാശാലയുടെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിൽ ലക്ച്ചറർ . 1986 മുതൽ റീഡർ. 1990 മുതൽ 1995 വരെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു. 2006 മാർച്ച് 31ന് ജോലിയിൽ നിന്നും വിരമിച്ചു..
കൃതികൾ
കവിതകൾ : കർക്കിടവാവ് (1995), നമുക്കു പ്രാർത്ഥിക്കാം (2000). കടൽ (2000)
നോവൽ: മിന്നു (കുട്ടികൾക്കായുള്ള നോവൽ) കരി ങ്കിളി,
പുതിയ വായന, പുരസ്കാരങ്ങൾ
ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1986), അബുദാബി ശക്തി അവാർഡ് (1996)
മൂലൂർ പുരസ്കാരം (2001)
അവലംബം : കവിതയുടെ നൂറ്റാണ്ട് എൻ ബി എസ് ,വിക്കിപീഡിയ (https://ml.wikipedia.org/wiki/%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%BE_%E0%B4%B2%E0%B5%86%E0%B4%A8%E0%B4%BF%E0%B5%BB) ,
ഉപ്പത്ത് അമ്മുണ്ണിനായരുടേയും പുഴങ്കര നാണിക്കുട്ടിയമ്മയുടേയും മകനായി ചാലക്കുടിക്കടുത്ത് കാടുകുറ്റിയിൽ ജനനം. . മഹാരാജാസ് കോളേജ് എറണാകുളം, വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. . കെ. എസ്. ആര്‍. ടി. സിയില്‍ നിന്ന് ഇന്‍സ്പെക്ടറായി വിരമിച്ചു.
ഭാര്യ: എല്‍സി, മക്കള്‍ : നിമ്നഗ, ഇള
കൃതികൾ (കാവ്യസമാഹാരം )
ഇവളെ വായിക്കുമ്പോൾ, പച്ച, പച്ചവെള്ളം, വറ്റിയില്ല, ഹാർമ്മോണിയം
ഓർമ്മക്കുറിപ്പുകൾ:- നെരൂദ - , ആർ.കെ.നാരായണന്റെ ദ ഗൈഡ്,
ബേനസീർ ഭുട്ടോയുടെ ഓർമ്മകൾ
(അനുരഞ്ജനം),
ടാഗോറിന്റെ അഭിമുഖങ്ങൾ.. ... വിവർത്തനങ്ങൾ .
സിബി മലയിലിന്റെ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിനു കഥ, സംഭാഷണം, ' ആ ചിത്രത്തിലെ രണ്ടുഗാനങ്ങൾ ( 'വരമഞ്ഞളാടിയ', 'ഒരു കുല പൂ പോലെ' ) എന്നിവ എഴുതി .. ഇഷ്ടത്തിലെ കാണുമ്പോള്‍ പറയാമോ' ജനശ്രദ്ധ നേടിയ മറ്റൊരു ഗാനമാണ്.
മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകർഷകമായ നർമ്മ ബോധത്തിന്റെ മിന്നൽ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളിൽ കാണാം എന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു.
.അച്ഛൻ പാലൂർ മാധവൻ നമ്പൂതിരി . 'അമ്മ ശ്രീദേവി അന്തർജ്ജനം എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്ത് ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല പാരമ്പര്യവിദ്യാഭ്യാസത്തോടൊപ്പം ചെറുപ്രായത്തിൽ തന്നെ വേദം പഠിച്ചു , . പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ 13 വയസ്സിൽ കഥകളി അഭ്യസനം തുടങ്ങി . വാഴേങ്കട കുഞ്ചുനായരുടെയും ശിഷ്യനായിരുന്നു . ഉപജീവനത്തിനായിമോട്ടോർ മെക്കാനിസവും ഡ്രൈവിങ്ങും പഠിച്ചു പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു.പിന്നീട് നാടുവിട്ടു ബോംബെയിൽ (1957 )എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു. ഭാര്യ ശാന്തകുമാരി മകൾ സാവിത്രി
കൃതികൾ
പേടിത്തൊണ്ടൻ,കലികാലം,തീർഥയാത്ര,സുഗമ സംഗീതം, കവിത,ഭംഗിയും അഭംഗിയും, പച്ച മാങ്ങ
കഥയില്ലാത്തവന്റെ കഥ (ആത്മകഥ)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (1983, കലികാലം)
ആശാൻ സ്മാരക കവിതാ പുരസ്കാരം (2009).
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു(2004)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2013-)
അവലംബം
1.എം എൻ പാലൂർ -മലയാളത്തിന്റെ പ്രിയ കവിതകൾ -ഗ്രീൻ ബുക്ക്സ്
ചെമ്മനം ചാക്കോ(1926 മാർച്ച് 7 - 2018 ഓഗസ്റ്റ് 15).
കവി,അധ്യാപകൻ .അച്ഛൻ യോഹന്നാൻ കത്തനാർ 'അമ്മ സാറാ . പിറവം സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെന്റ്. ജോസെഫ്സ് ഹൈസ്കൂൾ , പാളയംകോട്ട സെന്റ് ജോൺസ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരളസർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. 1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്.ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല .
കൃതികൾ
കവിതാഗ്രന്ഥങ്ങൾ : വിളംബരം (1947), കനകാക്ഷരങ്ങൾ (1968), നെല്ല് (1968, ) കാർട്ടൂൺ കവിത ഇന്ന് (1969), പുത്തരി (1970), അസ്ത്രം (1971). ആഗ്നേയാസ്ത്രം (1972), ദുഃഖത്തിന്റെ ചിരി (1973), ആവനാഴി (1974), ജൈത്രയാത്ര (1975). രാജപാത (1976), ദാഹജലം (1981), ഭൂമികുലുക്കം (1983), അമ്പും വില്ലും (1986). രാജാവിന് വസ്ത്രമില്ല (1989), ആളില്ലാക്കസ്സേരകൾ (1991) ,ചിന്തേര് (1995), നർമസങ്കടം ബഹുമതികളും മറ്റും(1997), ഒന്ന് ഒന്ന് രണ്ടായിരം (2000), ഒറ്റയാൾ പട്ടാളം (2003), ഒറ്റയാന്റെ ചൂണ്ടുവിരൽ (2007), അക്ഷരപ്പോരാട്ടം (2009),
ലേഖനസമാഹാരങ്ങൾ: ഭാഷാതിലകം(1957,)അറിവിന്റെ കനികൾ (1963),വള്ളത്തോൾ - കവിയും വ്യക്തിയും
ചെറുകഥാസമാഹാരം: തോമസ് 28 വയസ്സ് (2009)
തർജ്ജമ: കുടുംബസംവിധാനം (1959)
തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങൾ: ചെമ്മനം കവിതകൾ (1978), വർഷമേഘം (1983),അക്ഷരശിക്ഷ (1999), പത്രങ്ങളെ നിങ്ങൾ! (1999),ചെമ്മനം കവിത -സമ്പൂർണം (2001),ചിരിക്കാം ചിന്തിക്കാം (2008), ഇരുട്ട്കൊട്ടാരം (2010)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമിയിൽ നിന്നും കവിതാഅവാർഡ് ( രാജപാത - 1977 ),ഹാസ്യസാഹിത്യ അവാർഡ് (കിഞ്ചന വർത്തമാനം - 1995 ),സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം (2006 ), മഹാ കവി ഉള്ളൂർ കവിതാ അവാർഡ് ( 2003 ), സഞ്ജയൻ അവാർഡ് (2004 ), പി. സ്മാരക പുരസ്ക്കാരം (2004 ), പണ്ഡിറ്റ് കെ. പി. കറുപ്പൻ അവാർഡ് (2004 ), മുലൂർ അവാർഡ് (1993 ), കുട്ടമത്ത് അവാർഡ് (1992 ), സഹോദരൻ അയ്യപ്പൻ അവാർഡ് (1993 ),
എ .ഡി. ഹരിശർമ അവാർഡ് (1978 ), കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം (2012)[2]
പദവികൾ :കേരള സാഹിത്യ അക്കാദമി , ആതർസ് ഗിൽഡ് ഓഫ് ഇന്ത്യ , സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സിന്സോർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട് .
വിവരങ്ങൾക്ക് കടപ്പാട് : വിക്കിപ്പീഡിയ
https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%82_%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B കവിത വരികൾക്കു കടപ്പാട് :എൻബി എസ്സിന്റെ കവിതയുടെ നൂറ്റാണ്ട്
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻറെയും , വി.കെ. കാർത്യായനിഅമ്മയുടെയും മകളായി 1934 ജനുവരി 22ന് തിരുവനന്തപുരത്ത് ജനിച്ചു. . തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു.തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. . ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ
കേരള സാഹിത്യ അക്കാദമി പുരസ്കാരം(1968പാതിരപ്പൂക്കൾ),കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,സാഹിത്യ പ്രവർത്തക അവാർഡ്(1978രാത്രിമഴ),ഓടക്കുഴൽ പുരസ്കാരം(1982അമ്പലമണി),ആ ശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരംവയലാർ അവാർഡ്(അമ്പലമണി),2001ലളിതാംബിക അന്തർജ്ജനം അവാർഡ്,2003വള്ളത്തോൾ അവാർഡ്, 2004കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2004ബാലാമണിയമ്മ അവാർഡ്, 2006പത്മശ്രീ പുരസ്കാരം
പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്, 2009എഴുത്തച്ഛൻ പുരസ്കാരം , 2013മണലെഴുത്ത്2012 ലെ സരസ്വതി സമ്മാൻ , സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് , ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്(കൃഷ്ണകവിതകൾ),അബുദാബി മലയാളി സമാജം അവാർഡ്(രാധയെവിടെ (1995) , വിശ്വദീപം അവാർഡ്തു(തുലാവർഷപ്പച്ച (1990)
കടൽപ്പച്ച (2002)
എല്ലാ ഉടുപ്പും അഴിക്കുമ്പോൾ (2013)
വിവർത്തനം -
ചിത്രഗ്രീവൻ (ധൻ ഗോപാൽ മുഖർജിയുടെ നോവൽ) (എൻ ബി ടി )
ആഗോളവൽക്കരണവും അസംതൃപ്തികളും ( ജോസഫ് സ്റ്റിഗ്ലിസിന്റെ കൃതി - കെ രാജഗോപാലിനൊപ്പം) (ഡി സി )
Her poems were published in many mainstream magazines in Malayalam. works featured in significant anthologies like PenVazhikal (The feminine paths) edited by renowned poet K.G.Sankara Pillai, Nalamidam (The fourth Space) Edited by K Sachidanandan, Poems of Love published by Olive Books, to name a few. Wrote several articles as well, including the article on Kamala Das in the book published by Kerala Bhasha Institute, article on night experiences of women in Pen Rathrikal published by Olive Books . written Ghazals also for the Album Alakalkk (Unto the Waves) by eminent Ghazal singer Shahabaz Aman. wrote a column for the popular web portal, called Nalamidam.. A collection of poems titled " mullukal maathram baakkiyaakunnoru kadal " has been published by DC Books in 2013. Conducted a photography exhibition named "17 stories of Solitude" at Fort kochi which gained public acceptance and media attention.
-
കണ്ടത് കണ്ണെഴുത്താക്കി കേട്ടത് തോടയിലരക്കാക്കി മിണ്ടാതേം പറയാതേം ഒരു
ഭാഗത്ത് കുത്തിയിരുന്നോളും എന്നു ധരിച്ചാവും അതിനു പറ്റിയ പേരുമിട്ട്
ഒരിടത്തിരുത്തി...