(കവിത കേൾക്കാം )
(കവിത വായിക്കുക)
(കവിത വായിക്കുക)
ബോധേശ്വരന്‍ ( 1904 - 1990 )
കഴിഞ്ഞ തലമുറയുടെ പുരോഗമന വിപ്ളവശക്തികളുടെ ഹരവും ആവേശവുമായിരുന്നു ബോധേശ്വരന്‍ . ആധ്യാത്മിക രംഗത്തെ ചൈതന്യമുള്‍ക്കൊണ്ടുകൊണ്ട് ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം സ്വാതന്ത്യ്രസമരയോദ്ധാക്കളെ ആവേശഭരിതരാക്കുന്ന സമരാത്മചൈതന്യവും ധാര്‍മ്മിക ലാവണ്യവും ഉള്‍ക്കൊള്ളുന്ന നിരവധി കവിതകള്‍ രചിച്ചും ആരാധ്യനായി. സമൂദായ സൃഷ്ടിക്കുവേണ്ടി ആര്യസമാജം, ബ്രഹ്മസമാജം, ശ്രീരാമകൃഷ്ണ മിഷന്‍ തുടങ്ങിയ ആധ്യാത്മിക പ്രസ്ഥാനങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു കൊണ്ടാണ് ബോധേശ്വരന്‍ പൊതുരംഗത്തേയ്ക്കു വന്നത്. തിരുവിതാംകൂറില്‍ നിന്നും തിരിച്ച വൈക്കം സത്യാഗ്രഹ ജാഥയുടെ സൂത്രധാരനായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ അയിത്തോച്ചാടന കമ്മിറ്റി കാര്യദര്‍ശിയുമായിരുന്നു.
നെയ്യാറ്റിന്‍കര ചമ്പയില്‍ പുത്തന്‍ വീട്ടില്‍ കുഞ്ഞന്‍പിള്ളയുടേയും ജാനകി അമ്മയുടേയും മകനായി 1904 ഡിസംബറില്‍ ജനിച്ചു. കാഞ്ഞിരംകുളം ഹൈസ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ദേശാടനത്തിനിറങ്ങിത്തിരിച്ച ബോധേശ്വരന്‍ കാശിയില്‍ വച്ചാണ് കേശവപിള്ളയെന്ന തന്റെ നാമം ബോധേശ്വരനെന്ന് തിരുത്തിയത്. കേരളഗാനം എന്ന അദ്ദേഹത്തിന്റെ കവിത കഴിഞ്ഞ തലമുറയുടെയാകെ പ്രശംസക്കര്‍ഹമായി. സ്വാതന്ത്യ്രസമരസേനാനികളില്‍ ആവേശമുണര്‍ത്തുന്ന മറ്റൊട്ടേറെ കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കൃതികള്‍ :
ആദര്‍ശാരാമം, സ്വതന്ത്രകേരളം, ധനഗീതം, ഹൃദയാങ്കുരം, രക്തരേഖകള്‍, മതപ്രഭാഷണങ്ങള്‍
Ref:
http://corporationoftrivandrum.org/index.php?option=com_content&view=article&id=28%3Aindependance&catid=14%3Aindependance&Itemid=8