
(കവിത കേൾക്കുക )
(കവിത വായിക്കുക )
മുല്ലനേഴിയ്ക്ക് കാവ്യം സുഗേയത്തിന്റെ പ്രണാമം..
1948 മേയ് 16നു് ൽ തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ ജനിച്ചു. അച്ഛന്‍ മേലെ മുല്ലനേഴി നാരായണന്‍ നമ്പൂതിരി. അമ്മ നീലി അന്തര്‍ജ്ജനം രാമവർമ്മപുരം സർക്കാർ ഹൈ സ്കൂളിൽ അദ്ധ്യാപകനായി ഏറെ വർഷം ജോലി ചെയ്തു. 1980 മുതൽ 83 വരെ കേരള സംഗീത അക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 64 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ടു്. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ "കറുകറുത്തൊരു പെണ്ണാണേ" എന്നു തുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി.
ചലച്ചിത്രസംവിധായകൻ കൂടിയായിരുന്ന പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ട് കലാരംഗത്തേക്കു് കടന്നുവന്നു.
കൃതികള്‍ :നാറാണത്ത് പ്രാന്തന്‍, രാപ്പാട്ട്,മോഹപ്പക്ഷി, ആനവാല്‍മോതിരം, കനിവിന്റെ പാട്ട് ,സമതലം
പുരസ്കാരങ്ങള്‍ :'ചാവേർപ്പട'യ്ക്കു് 1973ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിയ്ക്കുകയുണ്ടായി. 1975ൽ ന്യൂഡെൽഹിയിൽ വെച്ചുനടന്ന ദേശീയ നാടകോത്സവത്തിൽ ചാവേർപ്പട ഉൾപ്പെട്ടിരുന്നു. 1977ൽ ഉള്ളൂർ കവിമുദ്ര പുരസ്കാരം ലഭിച്ചു. 1989ൽ നാലപ്പാടൻ സ്മാരക പുരസ്കാരം. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995 ലും കവിത എന്ന കൃതിക്ക് 2010 ലും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
.2011 ഒക്ടോബർ 22 നു തൃശൂരിൽ അന്തരിച്ചു.
അവലംബം : വിക്കിപീഡിയ