അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Sunday, December 31, 2017

പിറന്നാൾ ദിന പ്രത്യേക പോസ്റ്റ്

..പ്രിയപ്പെട്ടവരേ. 
എല്ലാവര്ക്കും പുതുവർഷാശംസകൾ നേരുന്നതോടൊപ്പം ഒരു സന്തോഷം പങ്കുവെയ്ക്കട്ടെ. 'കാവ്യം സുഗേയം ' എന്ന കാവ്യാലാപന ബ്ലോഗ് അതിന്റെ പത്താം വര്ഷത്തിലേയ്ക് കടക്കുകയാണ്. വായിച്ചിഷ്ടപ്പെട്ട കവിതകൾ സമാനഹൃദയർക്കായി പങ്കുവെയ്ക്കാൻ ഒരിടം എന്ന ഉദ്ദ്യേശ ത്തിൽ തുടങ്ങി കാലക്രമേണ  കൂട്ടിച്ചേർക്കലുകൾ നടത്തി ഇപ്പോൾ പത്താം വര്ഷത്തിലെത്തി നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ആദ്യം സ്വയം ഒന്ന് പുറത്തു തട്ടുന്നു . കാരണം 'ആരംഭശൂരത്വത്തിന്റെത്വത്തിന്റെ ആൾ '  എന്ന് സ്വയം തിരിച്ചറിയുന്ന ഒരുവൾക്കു ഇത്രയും ദൂരം ഒരൊറ്റ ശബ്ദത്തിൽ എത്താൻ   കഴിയും എന്ന പ്രതീക്ഷ   സ്വപ് നങ്ങളിൽപ്പോലും  ഇല്ലായിരുന്നു എന്നത് തന്നെ. ഒരുപാടുപേരുടെ സ്നേഹാനുഗ്രഹ സ്പര്ശങ്ങൾ നന്ദിപൂർവം സ്മരിക്കുന്നു. 'കാവ്യം സുഗേയ'ത്തിന്റെ ബ്ലോഗ്ഗർ എന്ന പേരിൽ കിട്ടിയ അംഗീകാരങ്ങളിൽ ,,പരിഗണനകളിൽ, സൗഹൃദങ്ങളിൽ അഭിമാനിക്കുന്നു. അഭിനന്ദിച്ചവരെയും     ഉപദേശങ്ങൾ തന്ന വരെയും  അതികഠിനമായിവിമർശിച്ചവരെയും കവിതയ്ക്കു ചെവിനൽകിയ  ഓരോരുത്തരെയും മനസാ നമിക്കുന്നു. കടന്നുപോയവരും ജീവിച്ചിരിക്കുന്നവരുമായ കവികൾക്കു നന്ദിയും പ്രണാമവും..ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ബ്ലോഗിന്റെ പ്രവർത്തനത്തിൽ സഹായിച്ച സുഹൃത്തുക്കൾ , അവരുടെ പേരെടുത്തു പറഞ്ഞാൽ തീരില്ല - എല്ലാവരെയും ഓർക്കുന്നു . ... എല്ലാവര്ക്കും നന്ദി.

Monday, December 18, 2017

വിവാഹസമ്മാനം .-ഇടശ്ശേരി

Tuesday, December 12, 2017

തച്ചൻ മകളോട്-വി എം ഗിരിജ-1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു.അച്ഛൻ:വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട്  അമ്മ:ഗൗരി അന്തർജ്ജനം  . വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍.ഭർത്താവ്:സി.ആർ. നീലകണ്ഠൻ മക്കൾ:ആർദ്ര, ആർച്ച.

കൃതികൾ
പ്രണയം ഒരാൽബം  (കവിതാ സമാഹാരം)
പ്രണയം ഒരാൽബം  പ്രേം ഏൿ ആൽബം എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്
ജീവജലം (കവിതാ സമാഹാരം)
പാവയൂണ്  (കുട്ടികള്‍ക്കുള്ള കവിതകള്‍)
പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ (കവിതാ സമാഹാരം)
ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ
ഒരിടത്തൊരിടത്ത് (കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍)

Wednesday, November 1, 2017

സച്ചിദാനന്ദൻ കവിതകൾ

എഴുത്തച്ഛൻ പുരസ്കാരലബ്ധിയിൽ പ്രിയകവിയ്ക്ക് കാവ്യം സുഗേയത്തിന്റെ അഭിനന്ദനം.
ഇവിടെ ആലപിച്ച അദ്ദേഹത്തിന്റെ കവിതകൾ അദ്ദേഹത്തിന് സമർപ്പിക്കുന്നു

സ്നേഹാദരങ്ങളോടെ...

Sunday, October 1, 2017

തച്ചന്റെ മകൾ വിജയലക്ഷ്മി

Friday, September 29, 2017

എഴുതാനാവാതെ -ശാന്തി ജയ

ശാന്തി ജയകുമാർ


ആലപ്പുഴ സ്വദേശിയാണ്. കെ. ജയകുമാറിന്റെയും ജയശ്രീയുടെയും മകൾ. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. സ്‌കൂൾവിദ്യാർഥിയായിരിക്കുമ്പോൾ മുതൽ കവിതയെഴുതാറുണ്ട്. 2013 ഡിസംബറിൽ ആദ്യ സമാഹാരം 'ഈർപ്പം നിറഞ്ഞ മുറികൾ' ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. . ചില കവിതകളിൽ തിരുത്തുവേണമെന്നും പല കവിതകളും ഒഴിവാക്കാമായിരുന്നെന്നും തോന്നിയതിനെത്തുടർന്ന്, 2014 ഒക്ടോബറിൽ പുസ്തകം പിൻവലിച്ചു. 
കൂടുതൽ അറിയുക ..

എഴുതാനാവാതെ
--------------------------

മരംപിളര്‍ക്കുന്നമഴയിലിന്നലെ
പുറത്ത് 
പാതിരാവലറിപ്പെയ്യുമ്പോള്‍
പുരയ്ക്കകത്തിരുന്നൊരിറ്റു കണ്ണീരില്‍
കലര്‍ത്തിയാരാരുമറിയാതൊറ്റയ്ക്ക്
മനഃസുഖംതരും 
ദ്രവം നുകര്‍ന്നേതോ
മെരുക്കമില്ലാത്ത
*ഹിമക്കുറുക്കന്‍റെ
തണുത്ത ദംഷ്ട്രയില്‍
കൊരുത്തെടുക്കപ്പെട്ടതിന്‍ 
ലഹരിയില്‍
സിരകളില്‍ ചോര
കനലാളുന്നതും
മുറിവില്‍ നിന്ന് 
പാല്‍നിലാവൊലിപ്പതും
മൃഗരസങ്ങളെ
മൃദുലമാക്കുന്ന-
വനവിദൂരത രഹസ്യത്തില്‍ കേട്ട്
കുളിരുകോരുന്ന-
മരണമോരിയിട്ടരികില്‍ നില്‍പ്പതും
മറന്നാനന്ദത്താല്‍
കെണിയില്‍ നിന്നുടല്‍ കുടഞ്ഞെറിഞ്ഞെങ്ങോ
പറന്ന പ്രാണനെ 
തൊടാതെതൊട്ടിട്ടും
ഒരു വരിപോലുമെഴുതാനാവാതെ
കവിതകൊണ്ടുയിരൊഴുക്ക് 
താണ്ടാതെ
മൊഴിവഴങ്ങാതെ
മനമടങ്ങാതെ
മദിര, ദാഹത്താല്‍,
മതിയാകാതെ ഞാന്‍
മയങ്ങിവീണു പോയ്

_Klakaumudi weekly september 2017)


Tuesday, September 26, 2017

Thursday, September 14, 2017

Tuesday, September 5, 2017

Tuesday, August 1, 2017

സാഗരഗീതം=ജി ശങ്കരക്കുറുപ്പ്


Friday, July 28, 2017

വനാന്തരം-വി ടി ജയദേവൻ

<

Thursday, April 27, 2017

വിനതാഗർഭം എൻ എൻ കക്കാട്

വഴിവെട്ടുന്നവരോട് എന്‍ എന്‍ കക്കാട്

Friday, April 7, 2017

പകലുകള്‍ രാത്രികള്‍-അയ്യപ്പപ്പണിക്കര്‍-അയ്യപ്പപണിക്കർ 

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം.
അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു

അയ്യപ്പപ്പണിക്കരുടെ പ്രധാന കൃതികൾ 
കുരുക്ഷേത്രം
അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം)
തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
കാർട്ടൂൺ കഥകളും മഹാരാജ കഥകളും
10 കവിതകളും പഠനങ്ങളും
പൂക്കാതിരിക്കാൻ എനിക്കാവതില്ല
ഗോത്രയാനം
പൂച്ചയും ഷേക്സ്പിയറും (വിവർത്തനം)
ജീബാനന്ദദാസ്
മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം)
സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ)
ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്)
ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)
ക്യൂബൻ കവിതകൾ
ഗുരുഗ്രന്ഥസാഹിബ്
ഹേ ഗഗാറിൻ 
കുടുംബപുരാണം
മൃത്യുപൂജ
അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം)

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.
2006 ഓഗസ്റ്റ്‌ 23-ആം തീയതി  അദ്ദേഹം അന്തരിച്ചു.

Saturday, January 28, 2017

ചണ്ഡാലഭിക്ഷുകി -കുമാരനാശാൻ

ഈ കവിതയിലേയ്ക്കുള്ള വിക്കിപീഡിയ ലിങ്കുകൾ

1 കവിതയെക്കുറിച്ച് 
2  കവിതയുടെ  വരികൾ 
3  , കുമാരനാശാൻ