അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Thursday, March 21, 2019

ജ്യോതിബായ്‌ പരിയാടത്ത്‌-അമ്മിണി അങ്ക്ൾ


ജ്യോതിബായ്‌ പരിയാടത്ത്‌(1965-)
 1965 ഏപ്രിൽ 26നു പാലക്കാട്‌ ജില്ലയിലെ നെന്മാറയിൽ ജനനം. അച്ഛൻ അന്തിക്കാട്‌ പുഴുകോവിലകത്ത്‌ കൃഷ്ണപ്പണിക്കർ. അമ്മ നെന്മാറ പരിയാടത്ത്‌ സത്യഭാമ അമ്മ. പഴയഗ്രാമം എൽ.പി സ്കൂൾ, നെമ്മാറ ഗവ ഗേൾസ്‌ ഹൈസ്കൂൾ, നെന്മാറ എൻ.എസ്‌.എസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം. രസതന്ത്രത്തിൽ ബിരുദം, സോഷ്യോളജിയിലും മലയാളത്തിലും ബിരുദാന്തര ബിരുദം
 ഭർത്താവ്‌ കെ. ജനാർദ്ദനൻ (സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ rtd ). മക്കൾ രാഹുൽ ,അതുൽ
 കൃതികൾ 
കാവ്യസമാഹാരം: പേശാമടന്ത (2009 ),കൊടിച്ചി (2017 ) ആത്മകഥാഖ്യാനം: 'മയിലമ്മ ഒരു ജീവിതം' (2006) (മയിലമ്മ പോരാട്ടമേ വാഴ്കൈ തമിഴ് വിവർത്തനം, Mayilamma Life of a Tribal eco warrior ഇംഗ്ലിഷ്‌ വിവർത്തനം ) തിരക്കഥാവിവർത്തനം :മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ ‘ലാ-നൊട്ടേ’ (പി.എസ്‌. മനോജ്‌കുമാറുമൊത്ത്‌, 2008 )
 കവിതാവിവർത്തനം:മയക്കൊവ്സ്കി കവിതകൾ (2012 )

 പാലക്കാടിന്‍െറ സാമൂഹിക-ചരിത്ര-സാംസ്കാരിക-രാഷ്ട്രീയ-ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് സ്ഥലം കാലം ചരിത്രം എന്ന പേരിൽ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബൃഹത് ഗ്രന്ഥത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു.കൈരളി ചാനൽ കാവ്യാലാപന പരിപാടി മാമ്പഴം വിധികർത്താവായിരുന്നു. ആകാശവാണി തൃശ്ശൂർ നിലയത്തിൽ കാവ്യാഞ്ജലി യിൽ കവിതകൾ അവതരിപ്പിച്ചിരുന്നു  ബ്ലോഗുകൾ http://jyothiss.blogspot.in/ (ജ്യോതിസ്സ് -കവിതകളും വിവർത്തനങ്ങളും) http://kavyamsugeyam.blogspot.in/(കാവ്യം സുഗേയം -കാവ്യാലാപന ബ്ലോഗ്‌) http://pesamatantha.blogspot.com/(പേശാമടന്ത ഇ പുസ്തകം ) പുരസ്കാരങ്ങൾ: കോവൈ കൾച്ചറൽ സെന്റർ 2012 ലെ കവിതാ പുരസ്കാരം (പേശാമടന്ത) ജില്ലാ ഭരണകൂടത്തിന്റെ 2012 ലെ ഭാഷാ സേവനപുരസ്കാരം

Wednesday, March 20, 2019

ലളിതാ ലെനിൻ- ദ്രൗപദി


ലളിതാ ലെനിൻ


കവിയും ബാലസാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയും. 1946ൽ തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ ജനിച്ചു. കേരള സർവകലാശാലയിൽനിന്നും രസതന്ത്രം, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം നേടി. 1976ൽ മൈസൂർ സർവകലാശാലയിൽനിന്നും ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും ഡോ. എസ്.ആർ. രംഗനാഥൻ സ്വർണ മെഡലും കരസ്ഥമാക്കി. 1977ൽ പീച്ചിയിലെ വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു. 1979 മുതൽ  കേരള സർവകലാശാലയുടെ ലൈബ്രറി  ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിൽ ലക്ച്ചറർ . 1986  മുതൽ റീഡർ.  1990 മുതൽ 1995 വരെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു. 2006 മാർച്ച് 31ന് ജോലിയിൽ നിന്നും വിരമിച്ചു..

കൃതികൾ

കവിതകൾ : കർക്കിടവാവ് (1995), നമുക്കു പ്രാർത്ഥിക്കാം (2000). കടൽ (2000)
നോവൽ: മിന്നു (കുട്ടികൾക്കായുള്ള നോവൽ) കരി ങ്കിളി,
പുതിയ വായന,

പുരസ്കാരങ്ങൾ

ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1986), അബുദാബി ശക്തി അവാർഡ് (1996)
മൂലൂർ പുരസ്കാരം (2001)

അവലംബം : കവിതയുടെ നൂറ്റാണ്ട് എൻ ബി എസ്‌  ,വിക്കിപീഡിയ (https://ml.wikipedia.org/wiki/%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%BE_%E0%B4%B2%E0%B5%86%E0%B4%A8%E0%B4%BF%E0%B5%BB)  , 

Tuesday, March 19, 2019

സച്ചിദാനന്ദൻ പുഴങ്കര -പിടിച്ചുകെട്ടും കണ്ണിൽ പിഴിയൂ നന്ത്യാർവട്ടം
സച്ചിദാനന്ദൻ പുഴങ്കര(1953-)ഉപ്പത്ത് അമ്മുണ്ണിനായരുടേയും പുഴങ്കര നാണിക്കുട്ടിയമ്മയുടേയും മകനായി ചാലക്കുടിക്കടുത്ത് കാടുകുറ്റിയിൽ  ജനനം. . മഹാരാജാസ് കോളേജ് എറണാകുളം, വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. . കെ. എസ്. ആര്‍. ടി. സിയില്‍ നിന്ന് ഇന്‍സ്പെക്ടറായി വിരമിച്ചു.

ഭാര്യ: എല്‍സി, മക്കള്‍ : നിമ്നഗ, ഇള
കൃതികൾ (കാവ്യസമാഹാരം )
ഇവളെ വായിക്കുമ്പോൾ, പച്ച, പച്ചവെള്ളം, വറ്റിയില്ല, ഹാർമ്മോണിയം

ഓർമ്മക്കുറിപ്പുകൾ:- നെരൂദ - , ആർ.കെ.നാരായണന്റെ ദ ഗൈഡ്,
ബേനസീർ ഭുട്ടോയുടെ ഓർമ്മകൾ
(അനുരഞ്ജനം),

ടാഗോറിന്റെ അഭിമുഖങ്ങൾ.. ... വിവർത്തനങ്ങൾ .

സിബി മലയിലിന്റെ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിനു കഥ, സംഭാഷണം, ' ആ ചിത്രത്തിലെ രണ്ടുഗാനങ്ങൾ ( 'വരമഞ്ഞളാടിയ', 'ഒരു കുല പൂ പോലെ' )  എന്നിവ  എഴുതി .. ഇഷ്ടത്തിലെ കാണുമ്പോള്‍ പറയാമോ'  ജനശ്രദ്ധ നേടിയ മറ്റൊരു  ഗാനമാണ്.