(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Tuesday, October 30, 2012

മലയാളകവിതയുടെ ചരിത്രവഴികള്‍ II -തിരുനിഴല്‍മാല -ഗോവിന്ദകവി
കവിതയുടെ സാരം കാണുക
പാട്ടു പ്രസ്ഥാനത്തിലെ പ്രാചീനകൃതികളിൽ ഒന്നാണ് തിരുനിഴൽമാല. തിരുവാറന്മുള അപ്പന്റെ മഹാത്മ്യം പ്രകീർത്തിക്കുന്ന ഈ കൃതിയാണോ, രാമചരിതമാണോ പഴക്കമേറിയത് എന്ന തർക്കം നിലനിൽക്കുന്നു. രാമചരിതം എന്ന കൃതിയെപ്പോലെ തമിഴിനോട് ഗാഢമായി അടുപ്പമുളള ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു.ആറന്മുള ഗ്രാമത്തിന്റെ പുറംചേരിയായ അയിരൂർ പ്രദേശക്കാരനായ ഗോവിന്ദൻ രചിച്ച കാവ്യമാണിതെന്നു വിശ്വസിക്കുന്നു. തിരുനിഴൽമാല ക്രി. വ. 1200-നും 1300-നും ഇടയ്ക്ക് രചിച്ചതാകമെന്നു കാവ്യം സംശോധിച്ചു പ്രസിദ്ധീകരിച്ച (1981) ഡോ. എം. എം പുരുഷോത്തമൻ നായർ അഭിപ്രായപ്പെടുന്നു.

ആറന്മുള ദേവന്റെ തിരുനിഴലിന്റെ പ്രകീർത്തനമാണ് ഇതിലെ ഉളളടക്കം. തിരുനിഴൽമാലയുടെ ഒന്നാം ഭാഗത്തിൽ ദേവതാസ്തുതികളും ഭാരതഖണ്ഡം, കേരളോത്പത്തി, ചേരരാജ്യം, അറുപത്തിനാലു ഗ്രാമങ്ങൾ, ആറന്മുളഗ്രാമം തുടങ്ങിയവയും രണ്ടാം ഭാഗത്തിൽ തൂവലുഴിയൽ, നാകൂറ് എന്നിവയും അടങ്ങിയിരിക്കുന്നു. മലയർ അർപ്പിക്കുന്ന ബലിയുടെ വർണനമാണ് മൂന്നാം ഭാഗത്തിലുളളത്. ഇതാണ് ഈ കൃതിയുടെ മുഖ്യഭാഗം. വിവിധ തരത്തിലുളള ബലികൾ, അതിൽ പങ്കെടുക്കുന്നവർ, പ്രകീർത്തിക്കപ്പെടുന്ന ദേവചരിതങ്ങൾ, കുറത്തിനൃത്തം, നിഴലേറ്റൽ എന്നിവ ഈ ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നു. ഉളളടക്കത്തിലും, ഭാഷാശൈലിയിലും ദ്രാവിഡ പാരമ്പര്യം പുലർത്തിയിട്ടുള്ളത് ഇതിന്റെ പ്രത്യേകതയാണ്. സാമൂഹികാചാരങ്ങൾ, ഭൂമിശാസ്ത്രം, ദേശചരിത്രം എന്നിവയിൽ അവഗാഹമുളള ആളായിരുന്നു ഗ്രന്ഥകർത്താവ്.

ഭാഷാപരമായി ഈ കാവ്യത്തിനുളള പ്രധാന സവിശേഷത ദ്രാവിഡാക്ഷരമാലയിൽ രേഖപ്പെടുത്തപ്പെട്ട ദ്രാവിഡ പദങ്ങളും സംസ്കൃതപദങ്ങളും ഇതിൽ പ്രയോഗിച്ചിരിക്കുന്നു എന്നതാണ്. സാമാന്യമായി പറഞ്ഞാൽ ഇതിലെ ദ്രാവിഡഭാഷാ പ്രയോഗം രാമചരിതത്തിലെ ഭാഷാപ്രയോഗത്തോട് സാദൃശ്യമുളളതാണ്. അതായത് ദ്രാവിഡാക്ഷരങ്ങളിൽ മാത്രം രേഖപ്പെടുത്തിയിട്ടുളള ദ്രാവിഡപദങ്ങളും സംസ്കൃതപദങ്ങളുമാണ് ഈ കാവ്യത്തിൽ മുഖ്യമായി കാണുന്നത്. എന്നാൽ ദ്രാവിഡ അക്ഷരമാല മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ഗ്രന്ഥമല്ല ഇത്. അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം എന്നീ വ്യാകരണപരമായ മാറ്റങ്ങൾ സംഭവിച്ചതും സംഭവിക്കാത്തതുമായ ധാരാളം പദങ്ങൾ ഇതിൽ കാണാം. വിരുത്ത രൂപത്തിലുളള ഭാഗങ്ങൾ തമിഴിനോടും മറ്റുളളവ സമകാല ഭാഷണശൈലിയോടുമാണ് പൊരുത്തപ്പെട്ടിരിക്കുന്നത്. ആധുനിക മലയാളഭാഷയോട് അടുത്തു നില്ക്കുന്നതാണ് നാകൂറിലെ ഭാഷ. സംസ്കൃത പദങ്ങൾ വളരെ കുറവാണ് എന്നതും ഒരു പ്രത്യേകതയാണ്. മലയാള ലിപിയിലുളള ഇതിന്റെ താളിയോലഗ്രന്ഥം കണ്ണൂർ ജില്ലയിലെ വെളളൂരിലുളള ചാമക്കാൻ ദേവസ്വത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.

രാമചരിതത്തിന്റെ ഭാഷയുടെ ലക്ഷണമായി ലീലാതിലകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുളള ദ്രാവിഡ സംഘാതാക്ഷരനിബദ്ധം ആയ ഭാഷ ഇതിൽ എല്ലായിടത്തും അതേപടി ഉപയോഗിച്ചിട്ടില്ല. അതിനാൽ ഇത് പാട്ടു പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണെന്ന് തറപ്പിച്ചു പറയുക സാധ്യമല്ല. എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന തിരുനിഴൽമാല പാട്ടായി കണക്കാക്കാവുന്ന കൃതിയാണ്.
അവലംബം : http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B4%E0%B5%BD%E0%B4%AE%E0%B4%BE%E0%B4%B2 http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B4%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B4%BE%E0%B4%B2

3 comments:

 1. കൊള്ളാം
  നല്ല പഠനം

  ReplyDelete
  Replies
  1. നന്ദി അജിത്‌ . റെഫര്‍ ചെയ്ത ഇന്റര്‍നെറ്റ്‌ പേജുകള്‍ താഴെ പരാമര്‍ശിച്ചിട്ടുണ്ട്

   Delete
 2. വളരെ സന്തോഷം തോന്നി വിവരണം വായിച്ചപ്പോൾ. തികച്ചും യാദൃശ്ചികം. 'തിരുനിഴൽമാല'യുടെ മലയാളത്തിലുള്ള താളിയോല ഗ്രന്ഥം വെള്ളൂരിലെ ചാമക്കാവ് ദേവസ്വത്തിൽ നിന്ന് ലഭിച്ചു എന്ന വാർത്ത അത്യാഹ്ളാദം പകരുന്നു. എങ്കിൽ അതിന്റെ പരിഭാഷകൻ സാഹിത്യ തിലകൻ പി.കെ.കൃഷ്ണൻ നമ്പ്യാർ ആണെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ ഒട്ടേറെ താളിയോല ഗ്രന്ഥങ്ങൾ ഡോ.സുകുമാർ അഴീക്കോട് സർവ്വകലാശാല ലൈബ്രറിയുടെ ഗ്രന്ഥശേഖരത്തിലേക്ക് കൊണ്ടുപോയിരുന്നു എന്നാണറിവ്. അത് കൊടുത്തവരോ കൊണ്ടുപോയവരോ ഇന്നില്ല എന്നതാണ് ദൗർഭാഗ്യകരം. സാഹിത്യ തിലകന്റെ പേരിൽ ഇപ്പോൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് ഗ്രന്ഥങ്ങൾ കണ്ടെത്തി പുനഃപ്രകാശനം നടത്താൻ ഉദ്ദേശിക്കുന്നു. അതിന്റെ ഭാഗമായി ബൃഹദ് യോഗവാസിഷ്ഠ പരിഭാഷ കണ്ടെത്തി ഡിടിപി ചെയ്ത് കേരള സാഹിത്യ അക്കാദമിയിൽ ഏൽപ്പിച്ചിരിക്കയാണ്. അനുകൂല നടപടിക്കായി കാത്തിരിക്കുന്നു.
  ദയവ് ചെയ്ത് തിരുനിഴൽമാലയുടെ താളിയോല ഗ്രന്ഥത്തിന്റെ ഒരു കോപ്പി കിട്ടാനുള്ള വഴി അല്ലെങ്കിൽ ഒരു കോപ്പി ലഭ്യമാക്കിയാൽ സന്തോഷം. എന്റെ വൈകാരികത ഞാൻ സാഹിത്യ തിലകന്റെ പേരക്കുട്ടി എന്നതുമാണ്.
  സസ്നേഹം, പ്രസന്നൻ വെള്ളൂർ 9447283614

  ReplyDelete