രാമായണം കുറത്തിപ്പാട്ട് കഴിഞ്ഞ സെപ്തംബറിൽ മലയാളനാട് വെബ് മാഗസിന് നുവേണ്ടി ചെയ്തതാണ് .
ഇൻഡ്യൻ സംസ്കാരത്തിന്റെ തന്നെ ബഹുസ്വരതയുടെ അടയാളമായി
ഇൻഡ്യൻ ജനതയുടെ പൊതു പൈതൃകമായ രാമായണ ഭാരതാദി ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിവിധങ്ങളായ പാഠങ്ങളെ പരിചയപ്പെടുത്തുകയും ഒപ്പം ഈ ബഹുസ്വരതയെ നിശ്ശബ്ദമാക്കുന്ന സാംസ്കാരിക ഫാസിസത്തിനെതിരെ , ചരിത്രത്തിൽ പലകാലങ്ങളിലുണ്ടായ വ്യത്യസ്തമായ രാമായണപാഠങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സർഗാത്മകമായിത്തന്നെ പ്രതിഷേധിക്കുകയുമായിരുന്നു മലയാളനാട്'. കുറത്തിപ്പാട്ടു പാടിയ നീതിവേണുഗോപാലിനും പശ്ചാത്തലസംഗീതം ചെയ്തMurali Pariyaadath നും രാമായണം കുറത്തിപ്പാട്ടിന്റെ വരികൾ അയച്ചുതന്ന Sony Jose Velukkaran നും കാവ്യംസുഗേയത്തിന്റെ നന്ദി .
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനും കവിയുമായിരുന്നു കാവാലം നാരായണപണിക്കർ. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയിൽ കുടുംബത്തിൽ ജനനം . അച്ഛൻ ഗോദവർമ്മ അമ്മ കുഞ്ഞുലക്ഷ്മി അമ്മ. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനാണ്. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്നു
കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1
പരമ്പരാഗത ശൈലി പിന്തുടരുന്ന തനതു നാടകങ്ങൾ അവതരിപ്പിക്കുന്നതിനായി ;തിരുവരങ്ങ് എന്ന നാടകസംഘടനയും നാടകശിക്ഷണം ,നാടകാവതരണം , കലാഗവേഷണം ,
;സോപാനം ; ഇൻസ്റിറ്റ്യൂട്ടും സ്ഥാപിച്ചു .എന്നിവയ്ക്കായി .എൻ. ശ്രീകണ്ഠൻ നായരുടെ തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത് കാവാലമാണ്. തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം.
നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.
ഒ.എൻ.വി കുറുപ്പ് (ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്)
( 27 മെയ് 1931- 13 ഫെബ്രുവരി 2016).
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനാണ് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്
പ്രധാന കൃതികൾ :_
കവിതാ സമാഹാരങ്ങൾ ,
പൊരുതുന്ന സൗന്ദര്യം,സമരത്തിന്റെ സന്തതികൾ.ഞാൻ നിന്നെ സ്നേഹിക്കുന്നു,മാറ്റുവിൻ ചട്ടങ്ങളെ,ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും, ഗാനമാല,നീലക്കണ്ണുകൾ, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറൽമാർക്സിന്റെ കവിതകൾ, ഞാൻ അഗ്നി ,അരിവാളും രാക്കുയിലും, അഗ്നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗകപ്പക്ഷികൾ, ഉജ്ജയിനി,മരുഭൂമി, നാലുമണിപ്പൂക്കൾ', തോന്ന്യാക്ഷരങ്ങൾ, നറുമൊഴി, വളപ്പൊട്ടുകൾ, ഈ പുരാതന കിന്നരം, സ്നേഹിച്ചു തീരാത്തവർ , സ്വയംവരം,പാഥേയം, അർദ്ധവിരാമകൾ, ദിനാന്തം, സൂര്യന്റെ മരണം പഠനങ്ങൾ
കവിതയിലെ പ്രതിസന്ധികൾ
കവിതയിലെ സമാന്തര രേഖകൾ
എഴുത്തച്ഛൻ
പുരസ്കാരങ്ങൾ
ജ്ഞാനപീഠത്തിനും പത്മശ്രീ, പത്മവിഭൂഷൺ ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
പുരസ്കാരംവർഷംകൃതി
കേരള സാഹിത്യ അക്കാദമി പുരസ്കാരം1971അഗ്നിശലഭങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം1975അക്ഷരം
എഴുത്തച്ഛൻ പുരസ്കാരം2007
ചങ്ങമ്പുഴ പുരസ്കാരം-
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ്-
ഖുറം ജോഷ്വാ അവാർഡ്-
എം.കെ.കെ.നായർ അവാർഡ്-
സോവിയറ്റ്ലാൻഡ് നെഹ്രു പുരസ്കാരം1981ഉപ്പ്
വയലാർ രാമവർമ പുരസ്കാരം1982ഉപ്പ്
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം-കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരം-ഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂർ പുരസ്കാരം-ശാർങ്ഗക പക്ഷികൾ
ആശാൻ പുരസ്കാരം-ശാർങ്ഗക പക്ഷികൾ
ആശാൻ പ്രൈസ് ഫോർ പൊയട്രി-അപരാഹ്നം
പാട്യം ഗോപാലൻ അവാർഡ്-ഉജ്ജയിനി
ഓടക്കുഴൽ പുരസ്കാരം-മൃഗയ
ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം
നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 2016 ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് അന്തരിച്ചു.