അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, July 14, 2019

ഓണമുറ്റത്ത്- വൈലോപ്പിള്ളി ശ്രീധരമേനോൻ (പത്താം തരം പാഠഭാഗം 2019 )



വൈലോപ്പിള്ളി ശ്രീധര മേനോന്‍: (1911-1985)

ജനനം: 11 മെയ്‌ 1911, കലൂരില്‍. മരണം: 22 ഡിസംബര്‍ 1985. ശ്രീ എന്ന തൂലികാനാമത്തില്‍ എഴുതി തുടങ്ങി. കന്നിക്കൊയ്ത്ത് ആദ്യ സമാഹാരം. മലയാള കവിതാലോകത്ത് ഭാവുകത്വ പരിണാമങ്ങള്‍ കൊണ്ട് വന്ന കൃതിയാണിത്. വിദ്യുത്ഭാവനയുടെ തേജോമയസ്പര്‍ശങ്ങള്‍ മലയാള കവിതാ ലോകം അറിയുകയായിരുന്നു കന്നിക്കൊയ്ത്തിലൂടെ. അതിനു ശേഷമുള്ള കവിതാസമാഹാരങ്ങള്‍ മലയാളിയുടെ കാവ്യ സങ്കല്പങ്ങളെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കെല്‍പ്പു കാട്ടിയവയായിരുന്നു. കുടിയൊഴിക്കലും മകരക്കൊയ്ത്തും ഓണപ്പാട്ടുകാരും വിടയും ശ്രീരേഖയും ആലക്തികപ്രവാഹങ്ങളുടെ മഹാശേഷികള്‍ പ്രദര്‍ശിപ്പിച്ച കാവ്യസമാഹാരങ്ങളാണ്. ഇടശ്ശേരി, പി, ബാലാമണിയമ്മ തുടങ്ങിയവര്‍ക്കൊപ്പം മലയാളകവിതയില്‍ ആധുനിക ജീവിതപരിസരങ്ങളെ ആഴത്തിലും പരപ്പിലും കണ്ടെത്താന്‍ വൈലോപ്പിള്ളിയുമുണ്ടായിരുന്നു. മുന കൂര്‍ത്ത ഭാഷ കൊണ്ട് പ്രപഞ്ചത്തെയും സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും പിടിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച വാഗ്പാടവം ചെറുതല്ല. അനന്തതയെ ഒരു ബിന്ദുവിലേക്ക് കൊണ്ട് വരാനും ഒരു ബിന്ദുവേ പ്രപഞ്ചത്തോളം വിടര്‍ത്താനും അദ്ദേഹം വിരുതു കാണിച്ചു. ഒരു വാക്കില്‍ ഒരു ഋതുവേ തളയ്ക്കാന്‍ മാത്രം വാക്കുകളുടെ ആഴവും പരപ്പും പൊരുളും അദ്ദേഹം കണ്ടെടുത്തു. ഓരോ വാക്ക് കൊണ്ടും അധിനിവേശം തളര്‍ത്തിയ മഹാശേഷികളെ അദ്ദേഹം തൊട്ടറിഞ്ഞു. വാക്ക് വിടുര്‍ത്തിയ പൊരുളിലൂടെ ഒരുപാട് തവണ ഓണത്തിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങളിലൂടെ അദ്ദേഹം അലഞ്ഞു.

പുരസ്കാരങ്ങള്‍:
മദിരാശി സര്‍ക്കാര്‍ പുരസ്കാരം,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1965),കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1972),വയലാര്‍ അവാര്‍ഡ്‌ (1981),ഓടക്കുഴല്‍ അവാര്‍ഡ്‌
പ്രധാന കൃതികള്‍ :
കന്നിക്കൊയ്ത്ത് ,ശ്രീരേഖ ,ഓണപ്പാട്ടുകാര്‍,മകരക്കൊയ്ത്ത്,വിത്തും കൈക്കോട്ടും ,വിട ,കയ്പ്പ വല്ലരി , കടല്‍ക്കാക്കകള്‍,കുരുവികള്‍,കുടിയൊഴിക്കല്‍ ചരിത്രത്തിലെ ചാരുദൃശ്യം ,അന്തി ചായുന്നു,കുന്നിമണികള്‍,കാവ്യലോകസ്മരണകള്‍

Saturday, July 13, 2019

അമ്മത്തൊട്ടിൽ റഫീഖ് അഹമ്മദ് (പത്താം തരം പാഠഭാഗം 2019 )



റഫീഖ് അഹമ്മദ്  (1961-) 
കവി, ഗാനരചയിതാവ് 
സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17-ന്‌ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് അക്കിക്കാവിൽ ജനിച്ചു. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ തൃശ്ശൂർ അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു  

കൃതികൾ
സ്വപ്നവാങ്മൂലം (1996),പാറയിൽ പണിഞ്ഞത് (2000),ആൾമറ (2004),ചീട്ടുകളിക്കാർ (2007).ശിവകാമി
ഗ്രാമവൃക്ഷത്തിലെ വവ്വാൽ,റഫീക്ക് അഹമ്മദിന്റെ കവിതകൾ (2013);അഴുക്കില്ലം ( നോവൽ) -2015 

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ്
വൈലോപ്പിള്ളി അവാർഡ്
ഇടപ്പള്ളി അവാർഡ്
കുഞ്ചുപിള്ള അവാർഡ്
കനകശ്രീ അവാർഡ്
ഒളപ്പമണ്ണ സ്മാരക പുരസ്കാരം - പാറയിൽ പണിഞ്ഞത് (2000)[7][8]
മികച്ച ഗാനരചയിതാവിനുള്ള "വനിത" ചലച്ചിത്രപുരസ്കാരം (2011 ഫെബ്രുവരി)
മികച്ച ഗാനരചയിതാവിനുള്ള "ജയ്ഹിന്ദ് ടി വി " അവാർഡ് (2013)
ഓടക്കുഴൽ പുരസ്കാരം - 2014[9]
പി. കുഞ്ഞിരാമൻ നായർ അവാർഡ് (2017)
ഉള്ളൂർ അവാർഡ്‌ (2017)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
2007 - മികച്ച ഗാനരചയിതാവ് - പ്രണയകാലം
2009 - മികച്ച ഗാനരചയിതാവ് - സൂഫി പറഞ്ഞ കഥ
2010 - മികച്ച ഗാനരചയിതാവ് - സദ്ഗമയ
2012 - മികച്ച ഗാനരചയിതാവ് - സ്പിരിറ്റ്
2015 - മികച്ച ഗാനരചയിതാവ് - എന്നു നിന്റെ മൊയ്തീൻ

കടപ്പാട് : വിക്കിപീഡിയ 

Thursday, March 21, 2019

ജ്യോതിബായ്‌ പരിയാടത്ത്‌-അമ്മിണി അങ്ക്ൾ


ജ്യോതിബായ്‌ പരിയാടത്ത്‌(1965-)
 1965 ഏപ്രിൽ 26നു പാലക്കാട്‌ ജില്ലയിലെ നെന്മാറയിൽ ജനനം. അച്ഛൻ അന്തിക്കാട്‌ പുഴുകോവിലകത്ത്‌ കൃഷ്ണപ്പണിക്കർ. അമ്മ നെന്മാറ പരിയാടത്ത്‌ സത്യഭാമ അമ്മ. പഴയഗ്രാമം എൽ.പി സ്കൂൾ, നെമ്മാറ ഗവ ഗേൾസ്‌ ഹൈസ്കൂൾ, നെന്മാറ എൻ.എസ്‌.എസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം. രസതന്ത്രത്തിൽ ബിരുദം, സോഷ്യോളജിയിലും മലയാളത്തിലും ബിരുദാന്തര ബിരുദം
 ഭർത്താവ്‌ കെ. ജനാർദ്ദനൻ (സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ rtd ). മക്കൾ രാഹുൽ ,അതുൽ
 കൃതികൾ 
കാവ്യസമാഹാരം: പേശാമടന്ത (2009 ),കൊടിച്ചി (2017 ) ആത്മകഥാഖ്യാനം: 'മയിലമ്മ ഒരു ജീവിതം' (2006) (മയിലമ്മ പോരാട്ടമേ വാഴ്കൈ തമിഴ് വിവർത്തനം, Mayilamma Life of a Tribal eco warrior ഇംഗ്ലിഷ്‌ വിവർത്തനം ) തിരക്കഥാവിവർത്തനം :മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ ‘ലാ-നൊട്ടേ’ (പി.എസ്‌. മനോജ്‌കുമാറുമൊത്ത്‌, 2008 )
 കവിതാവിവർത്തനം:മയക്കൊവ്സ്കി കവിതകൾ (2012 )

 പാലക്കാടിന്‍െറ സാമൂഹിക-ചരിത്ര-സാംസ്കാരിക-രാഷ്ട്രീയ-ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് സ്ഥലം കാലം ചരിത്രം എന്ന പേരിൽ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബൃഹത് ഗ്രന്ഥത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു.കൈരളി ചാനൽ കാവ്യാലാപന പരിപാടി മാമ്പഴം വിധികർത്താവായിരുന്നു. ആകാശവാണി തൃശ്ശൂർ നിലയത്തിൽ കാവ്യാഞ്ജലി യിൽ കവിതകൾ അവതരിപ്പിച്ചിരുന്നു



  ബ്ലോഗുകൾ http://jyothiss.blogspot.in/ (ജ്യോതിസ്സ് -കവിതകളും വിവർത്തനങ്ങളും) http://kavyamsugeyam.blogspot.in/(കാവ്യം സുഗേയം -കാവ്യാലാപന ബ്ലോഗ്‌) http://pesamatantha.blogspot.com/(പേശാമടന്ത ഇ പുസ്തകം ) 



പുരസ്കാരങ്ങൾ: കോവൈ കൾച്ചറൽ സെന്റർ 2012 ലെ കവിതാ പുരസ്കാരം (പേശാമടന്ത) ജില്ലാ ഭരണകൂടത്തിന്റെ 2012 ലെ ഭാഷാ സേവനപുരസ്കാരം