(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Sunday, January 27, 2008

കുറ്റിപ്പുറത്തു കേശവന്‍ നായര്‍ -ഗ്രാമീണകന്യക(കവിത വായിക്കാം )


കുറ്റിപ്പുറത്തു കേശവന്‍നായര്‍
(1882- 1959)
വള്ളത്തോള്‍ കളരിയില്‍ പെട്ട കവിയായാണ്‌ അറിയപ്പെടുന്നതെങ്കിലും, തനതായ ഒരിടം മലയാളകവിതയില്‍ നേടിയെടുത്ത കാവ്യജീവിതമാണ്‌ കേശവന്‍ നായരുടേത്‌. കേരളത്തിന്റെ ഗ്രാമീണജീവിതം വളരെ ആഴത്തില്‍ ഒരു സാംസ്കാരിക ഇടമായി അദ്ദേഹത്തില്‍ തെളിഞ്ഞിരുന്നു. അധിനിവേശത്തിന്റെ തുളഞ്ഞു കയറ്റങ്ങളെ ചെറുക്കുന്നതിനും അതിന്റെ സാംസ്കാരിക ബോധങ്ങളേയും സ്വധീനങ്ങളേയും പ്രതിരോധിക്കുന്നതിനും ഒരുപാധിയായോ സംസ്കാരിക മണ്ഡലമായോ ആണ്‌ കേശവന്‍ നായര്‍ ഗ്രാമത്തെ കണ്ടിരുന്നത്‌. പടരുന്ന നാഗരീകത കേരളീയരില്‍ നിലീനമായ സംസ്കാരത്തിന്‌ വിരുദ്ധമാണെന്നു അദ്ദേഹം കരുതിയിരുന്നു. കാവ്യോപഹാരം, നവ്യോപഹാരം, ഓണം കഴിഞ്ഞു (കാവ്യസമഹാരങ്ങള്‍) ,പ്രതിമനാടകം, അഭിജ്നാന ശാകുന്തളം (വിവര്‍ത്തനങ്ങള്‍) എന്നിവയാണ്‌ കൃതികള്‍. കാവ്യോപഹാരത്തില്‍ നിന്നുള്ള കവിതയാണ്‌ ഗ്രാമീണകന്യക

Kuttippurathu Kesavan Nair

In a unique way, Kesavan Nair has approached the nature. He belongs to a tradition of poets who accorded the Vallathol heritage in Malayalam poetry. The village life has made a deep impact on him. To him village was a cultural locus from where one could accumulate cultural and ideological weapons to resist the intrusions and deep impacts of colonialism. He found urbanization as something anti to the latent culture of Keralites. His collections include Kavyopahaaram, Navyopahaaram, Onam kazhinju (poems) Prathimanatakam, Abhijnana Sakunthalam (Translation). Grameenakanyaka is included in Kavyopaharam.

25 comments:

 1. നന്നായി..
  നല്ല ശ്രമം ജ്യോതിസ് !

  ReplyDelete
 2. ആദ്യമായാണിവിടെ. നല്ല സംരംഭം. നന്ദി.

  ReplyDelete
 3. ‘ഗ്രാമീണ കന്യക’ വളരെ നന്നായി..ശബ്ദത്തിലെ മോഡുലേഷന്‍സ് കൂടുതല്‍ നന്നായിവരുന്നു.
  കേട്ടുമറന്ന വരികള്‍ വീണ്ടും കേള്‍ക്കുമ്പോളുള്ള സന്തോഷം..
  ഇനിയും പോരട്ടെ...

  ഒരു സംശയം...
  ഇതു പലരും കാണാതെ പോകുന്നുണ്ടോ?

  ReplyDelete
 4. എവിടെയോ കിടന്നൊരു സ്ക്രാപ്പില്‍ നിന്നും
  കിട്ടിയ ബ്ലോഗ്!
  നന്നായി എന്നല്ല.....നന്ദി ഒരുപാടൊരുപാട്‌
  ഇവിടെയെത്തിച്ചതില്‍...............
  മരിയ്ക്കാത്ത വരികള്‍......
  കേള്‍ക്കാന്‍ ഒരുപാടുപേര്‍വരും...ഉറപ്പ്...
  കഴിയുന്നിടത്തോളം പേരെ പരിചയപ്പെടുത്താം..

  ReplyDelete
 5. അപ്രതീക്ഷിതമായി ഈ വരികള്‍ കേള്‍ക്കാന്‍ സാധിച്ചു.വളരെ വളരെ സന്തൊഷം തൊന്നി.നന്ദി.ആശംസകള്‍!ന്ര്ക്റ്റ്ജ്ക്

  ReplyDelete
 6. 1966 ല്‍ 8-)ം ക്ലാസില്‍ പ്ഠിച്ച പദ്യം!കുറച്ചു നേരത്തേക്കു എന്നെ കുറുപ്പം‌പടി M.G.M.സ്കൂളിന്റെ ക്ലാസ്സുമുറിയിലാക്കി! വളരെ നന്ദി!

  ReplyDelete
 7. Superb effort. Just love this blog.

  ReplyDelete
 8. കേട്ടു മറന്ന വരികള്‍‍, കേട്ടു മറന്ന ശബ്ദം.
  മനോഹര സായൂജ്യം. വീണ്ടും ആശംസകള്‍.:)

  ReplyDelete
 9. ചേച്ചീ...
  ഓരോ കവിതയും ഭാവമുള്‍കൊണ്ട് ചൊല്ലി ഫലിപ്പിക്കുമ്പോള്‍ കൂടുതല്‍ മിഴിവ് വന്നു കൊണ്ടേയിരിക്കുന്നു. ഗ്രാമീണ കന്യക എന്ന കവിതയില്‍ കൂടുതല്‍ ഉള്‍ചേര്‍ന്ന് ചൊല്ലിയതായി തോന്നി.
  ഒരു നിര്‍ദ്ദേശം:
  ഒറ്റ വായനയില്‍ പോകാതെ ചില വരികള്‍ ഒന്നിലധികം ചൊല്ലി ഭാവ തീവ്രത ഏകിയാല്‍ കേള്‍വിക്കാരന്‍റേ ഹൃദയത്തിലേക്ക് വീണ്ടും വീണ്ടും എത്തിക്കാനായാല്‍ ഏറെ നന്നാവും.

  കവിത കേള്‍ക്കുക മാത്രമാണൊ ബ്ലോഗില്‍ ഒരു വായനക്കാരന്‍ റെ ഉത്തരവാദിത്തം എന്ന് ഒരു ചോദ്യം കൂടി യുണ്ട്. വായനക്കാരന്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കവിതയോട് ചേര്‍ന്ന് നിന്ന് കവിതയെ വിശകലനം ചെയ്യാന്‍ കൂടി മുതിര്‍ന്നാന്‍ ഒരു പടികൂടി മുന്നിലേക്ക് എത്താനാവും എന്നും ഒരു നിര്‍ദ്ദേശം ഉണ്ട്.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  ReplyDelete
 10. comments in jyothiss

  4 പിന്മൊഴികള്‍:

  ..::വഴിപോക്കന്‍[Vazhipokkan] said...

  :)
  nannayi..nalla sremam
  January 30, 2008 9:51 AM
  സപ്ന അനു ബി. ജോര്‍ജ്ജ് said...

  valare nannaayittundu
  February 9, 2008 10:17 PM
  Rowdy said...

  I love this site. Great work.
  February 12, 2008 4:14 AM
  ചന്തു said...

  നല്ലൊരു പ്രവര്‍ത്തനം തന്നെയാണിത്‌. അഭിനന്ദനങ്ങള്‍

  ReplyDelete
 11. “താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങും വലിയോരലാറ“മായി ഈ വേദി. ആ വരികളും കുറ്റിപ്പുരത്തിന്റെയാണെന്ന് ഞാന്‍ മറന്നുപോയിരുന്നു. ഇതാ ഇപ്പോള്‍ വീണ്ടും ഓര്‍ക്കുന്നു. നമ്മുടെ എത്ര എത്ര ചൊല്ലുകള്‍ കുറ്റിപ്പുറത്തിന്റേതാണെന്ന് നാം ഓര്‍ക്കാതെ പോകുന്നു. അദ്ദേഹം ഇവിടെ പുനര്‍ജ്ജനിക്കട്ടെ! ഇനി എത്രയോ കവിതകള്‍ ഇവിടെ കേള്‍ക്കാനിരിക്കുന്നു! കടമ്മനിട്ട ആലാപനം ജനപ്രിയമാക്കുന്നതിനു മുമ്പുതന്നെ, പാലൂര് തന്റെ കവിതകള്‍ ചൊല്ലുന്നത് കേട്ടതോര്‍ക്കുന്നു. പലൂരിന്റേത് വല്ലതും ഇവിടെ ഉണ്ടോ? എന്തായാലും, വളരെ വളരെ നന്നായി. വളരെ അകലെയുള്ളവര്‍ക്കുകൂടി കവിതയോടടുക്കാന്‍ ഇത് സഹയകമാവും. നന്ദി.

  ReplyDelete
 12. അവിചാരിതമായി വന്നുപെട്ടതാണിവിടെ.ഇപ്പോള്‍ ഒരു സ്ഥിരം സന്ദര്‍ശകന്‍ .കുറ്റിപ്പുറത്തിന്റെ കവിതയിലെ ഗ്രാമത്തിന്റെ രേഖാചിത്രം ആലാപനത്തിലും തെളിഞ്ഞു കത്തി .എല്ലാവിധ ഭാവുകങ്ങളും

  ReplyDelete
 13. നീലേശ്വരം രാജാസ് ഹൈ സ്കൂള്‍ എട്ടാം തരത്തില്‍ ഞാന്‍ പഠിച്ച കവിത ഇന്നും ഓര്‍ക്കുന്നു .വൃത്തവും അലങ്കാരവും സഹിതം ചൊല്ലി പഠിപ്പിച്ച എന്റെ മലയാള അദ്ധ്യാപകന്‍ A.N.E സുവര്‍ണ്ണ വല്ലി മാസ്ടരെയും എന്നും മറക്കില്ല ഞാന്‍ . 1968-69.കാലഘട്ടം ..

  ReplyDelete
 14. I have been looking for this kavitha for a long time and finely I got it. Thanks to the modern technology and the talented people taking time to recite it.
  G. Puthenkurish, Texas USA

  ReplyDelete
 15. ഇതിലെ കന്യകയല്ല കര്‍ഷകനാണ് ആദ്യം മനസ്സില്‍ പതിയുന്നത്. കേള്‍പ്പിച്ചതിനു നന്ദി.

  ReplyDelete
 16. നന്നായി വളരെ വളരെ .പൊറേരി വിജയൻ മാഷ്

  ReplyDelete
 17. ചേച്ചി

  പഴയ മൂന്നാം ക്ലാസ്സിലെ " വള്ളം കളി " എന്ന കവിത അറിയുമോ.

  കേട്ടവർ കേട്ടവർ വരവ് തുടങ്ങി

  എന്ന് തുടങ്ങുന്ന കവിത

  rajaramvasudev@gmail.com

  ReplyDelete
  Replies
  1. Please check your mail. കവിത അയച്ചിട്ടുണ്ട്.

   Delete
  2. Please check your mail. കവിത അയച്ചിട്ടുണ്ട്

   Delete