(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, February 14, 2008

നാലാപ്പാട്ടു നാരായണമേനോന്‍ ‍‍-കണ്ണുനീര്‍ത്തുള്ളി


നാലാപ്പാട്ടു നാരായണമേനോന്‍ . (1887- 1954)
ബഹുമുഖപ്രതിഭയായിരുന്നു നാലാപ്പാട്ടു നാരായണമേനോന്‍ . മലയാളസാഹിത്യത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണദ്ദേഹം. കവി, തത്വചിന്തകന്‍ , വിവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം വിപുലമായ സംഭവനകളാണ്‌ നല്‍കിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ വിവര്‍ത്തനഗ്രന്ഥമായ പാവങ്ങള്‍ മലയാളഭാഷയുടേയും ഭാവുകത്വത്തിന്റെയും വികാസത്തില്‍ വഹിച്ചിട്ടുള്ള പങ്ക്‌ ചെറുതല്ല. എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ്‌ ഒഫ്‌ അസിയയും അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌ (പൗരസ്ത്യദീപം). ചക്രവാളം, പുളകാങ്കുരം, കണ്ണുനീര്‍ത്തുള്ളി തുടങ്ങിയവയാണ്‌ കാവ്യഗ്രന്ഥങ്ങള്‍. ആര്‍ഷജ്ഞാനം, രതിസാമ്രാജ്യം തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്‌. ആദ്യഭാര്യയുടെ ദേഹവിയോഗം ഉണ്ടാക്കിയ ആഘാതമാണ്‌ കണ്ണുനീര്‍ത്തുള്ളിയുടെ രചനയ്ക്ക്‌ ആധാരമായത്‌. സാംസ്കാരികമണ്ഡലത്തില്‍ വള്ളത്തോളുമൊന്നിച്ച്‌ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്‌. കലാമണ്ഡലത്തിന്റെ സ്ഥാപനത്തില്‍ വള്ളത്തോളിനോടൊപ്പം അദ്ദേഹവും പരിശ്രമിച്ചിരുന്നു

Nalappattu Narayana Menon

Nalappattu Narayana Menon was a multifaceted personality. He has done much to enrich the Malayalam literature. He was a poet, translator and has written serious studies. Kannuneerthulli is an elegy written by him which won great appreciation. As a translator, the greatest of his contribution is that of the Les Miserables by Victor Hugo. He has also translated the light of Asia written by Edwin Arnold. His works include, Chakravaalam, Pulakaanguram, Kannuneerthulli (poetry) Aarshajnaanam (philosophy) Rathisaamraajyam (Erotic science) Paurasthyadeepam, Paavangal (Translation). Kannuneerthulli was written commemorating the death of his first wife. His association with Vallathol, in cultural activities had noteworthy results. He backed and worked with Vallathol in establishing Kalamandalam.

11 comments:

  1. ജെ.പി.ജി. പറഞ്ഞിരുന്നു, ഇതു കേള്‍ക്കാന്‍
    മനോഹരമായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. നന്നായിരിക്കുന്നു ജ്യോതി ,താങ്ക്സ്.

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  4. ഈ ബ്ലോഗ്‌ ഉദ്യമം വളരെ നല്ലത്.
    ആശംസകള്‍

    ആമുഖമായി എഴുതിയിട്ടുള്ള കുറിപ്പുകള്‍
    ഏറ്റവും അടിയിലായി കൊടുക്കുന്നതിനേക്കാള്‍
    ഒരു പോസ്റ്റ് ആയി ഇട്ടിട്ട് ആമുഖം എന്ന ഒരു
    തലക്കെട്ട് മുകളില്‍ ചേര്‍ത്ത് ആ പോസ്റ്റിന്റെ
    ഒരു ലിങ്ക് കൊടുക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

    ReplyDelete
  5. ജ്യോതിഭായ്,
    വളരെ നന്നായിരിക്കുന്നു.കുറച്ചുകൂടി ശ്രദ്ധിച്ചാൽ ഇടക്കുള്ള ശ്രുതിഭംഗങ്ങൾ ഒഴിവാക്കാമായിരുന്നു.സംഗീതം മിതമായി,ഔചിത്യപൂർവ്വം ഉപയോഗിച്ചിരിക്കുന്നു.
    ആശംസൾ.

    ReplyDelete
  6. musaferinte blogile comment vazhiyanu ivide ethiyathu.

    aadyamanu kaanunnathu.

    Nalla Udyamam.

    sadik

    ReplyDelete
  7. ഉരുണ്ടുകൂടുന്നൊരു
    കണ്ണുനീര്‍ത്തുള്ളിയെന്നു -
    യിരിതിനെ നോവിച്ചു
    നോവിച്ചെന്‍കണ്ണിലിന്നു

    ReplyDelete
  8. കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ചേച്ചിയുടെ പ്രയത്നം അപാരം!

    ReplyDelete