
ജൂൺ 5 ലോകപരിസ്ഥിതിദിനം..
പണ്ടെന്റെ ചെറിയ കുളത്തിലെ
മീൻനൃത്തവും നക്ഷത്രമണലും
മറച്ചുയർന്ന പായലുപോലെ
പുക പടരുന്നു
കാറ്റിന് കാറ്റിന് ഗതിമാറി രൂപം മാറി
ദാർശനികമായ നാടോടിത്തമായി
ഇര തേടുന്ന വിഷമായി കണ്ണിൽ കണ്ണിൽ
പുക പെരുകുന്നു .
ഒഴികഴിവുകളുടെ പച്ച വിറകിന്മേൽ
നമ്മുടെ ജന്മദീർഘമായ ശവദാഹം.
കണ്ണിൽ, മൂക്കിൽ, നാക്കിൽ
നാം പിടിച്ച മുയൽക്കൊമ്പിൽ ,
വാച്ചിൽ, ബാഗിൽ, ഭാവിക്കിനാവിൽ,
ചെരിപ്പുകൾക്കൊക്കെയും മുമ്പത്തെ
കുഞ്ഞിക്കാലടികളിൽ
സാവധാനം
പുകയുടെ തുമ്പിക്കൈ ചുറ്റിപ്പടരുന്നു.
എണീക്കാൻ ധൃതിപ്പെടേണ്ട
സമയമുണ്ടല്ലോ
വേണ്ടുവോളം.
(കവിത വായിക്കാം )

photo courtesy google
text of the poem NBS ന്റെ ‘കവിതയുടെ നൂറ്റാണ്ട്’

