അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, May 30, 2010

മനുഷ്യനെ മാനിക്കുക -ചെറുകാട്‌




(കവിത കേൾക്കാം )
(
കവിത വായിക്കാം )


(സഹോദരൻ അയ്യപ്പന്റെ ആൾദൈവം എന്ന കവിത ഒന്നു കേട്ടാലോ?)



ചെറുകാട്‌ ഗോവിന്ദപ്പിഷാരടി (1914-1976)
ജനനം 1914 ആഗസ്റ്റ്‌ 28. സ്വദേശം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരി. അച്ഛൻ കീഴീട്ടിൽ പിഷാരത്ത്‌ കരുണാകര പിഷാരടി . അമ്മ ചെറുകാട്‌ പിഷാരത്ത്‌ നാരായണി പിഷാരസ്യാർ. കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടി. വിദ്വാൻ പരീക്ഷ ജയിച്ചതിനു ശേഷം ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു പാവറട്ടി സംസ്കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃതകോളേജിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ജോലിയിൽനിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു . സഹധര്‍മ്മിണി കിഴീട്ടിൽ ലക്ഷ്മി പിഷാരസ്യാര്‍ .ദേശീയപ്രസ്ഥാനത്തിൽ സജ്ജീവമായി പ്രവർത്തിക്കുകമൂലം ജോലി നഷ്ടപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും തുടർന്നു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുമെത്തിയ അദ്ദേഹത്തിന്‌ ഒരു വർഷത്തോളം ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലപ്രവര്‍ത്തകനായിരുന്നു ."സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന" എന്ന ചെറുകാടിന്റെ വിശ്വാസപ്രമാണത്തിന്റെ ഉത്തമ നിദർശങ്ങളാണ്‌ അദ്ദേഹത്തിന്റെ രചനകളെല്ലാം `മലങ്കാടൻ ` എന്ന പേരിൽ ചെറുകാട്‌ ഹാസ്യകവിതകളുമെഴുതിയിരുന്നു 1976 ഒക്ടോബർ 28 നു അന്തരിച്ചു
പ്രധാന കൃതികൾ: ജീവിതപ്പാത (ആത്മകഥ), മണ്ണിന്റെ മാറിൽ, മുത്തശ്ശി, ശനിദശ , ദേവലോകം( നോവൽ), ചെറുകാടിന്റെ ചെറുകഥകൾ,മുദ്രമോതിരം (കഥകൾ) തറവാടിത്തം ,സ്നേഹബന്ധം, നമ്മളൊന്ന്‌(നാടകം) മനുഷ്യനെ മാനിക്കുക, അന്തഃപുരം, മെത്താപ്പ്, ആരാധന, തിരമാല (കവിതകള്‍ )

പുരസ്കാരങ്ങൾ:
ആത്മകഥയായ ജീവിതപ്പാതയ്ക്ക്‌ 1975 ൽ കേരളസാഹിത്യ അക്കാദമി അവാർഡും 1976 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു


നന്ദി. ഇക്കവിത അയച്ചു തന്ന ശ്രീ . പി രാജഗോപാലിന്‌.


6 comments:

  1. ചെറുകാടിന്റെ ഈ കവിത ആദ്യമായാണു കണ്ടത്‌. അതു വളരെ മനോഹരമായി ചൊല്ലിയിട്ടുള്ളതിന്‌ അഭിനന്ദനങ്ങൾ.
    പക്ഷെ, ചെറുകാടിന്റെ ആ പ്രബോധനാത്മകതകേട്ടിട്ടു ചിരിവരുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാൻ ആവോളം തനിക്ക്‌ അവകാശം ഉണ്ടെന്നും, അതിനു തടസ്സം തന്റെ തന്നെ ഭാവനയിൽ ഉല്പ്പന്നമാകുന്ന ദൈവം ആണെന്നും, പതിവു കമ്മ്യുണിസ്റ്റ്‌ മണ്ടൻ ജൽപ്പനം ചെറുകാടും( മറ്റു പ്രമുഖരായ പാട്ടെഴുത്തുകാരെയും പൊലെ) ആവോളം പദ്യവല്ക്കരിക്കുന്നുണ്ട്‌.
    പിന്നെ എപ്പൊഴും യുദ്ധം ചെയ്യുന്ന പടയാളിയാണ്‌ മനുഷ്യനെന്ന ഒരവകാശവാദവും( വർഗ്ഗ സമരത്തെ യുദ്ധമായി കണ്ടു കോൾമയിർക്കൊണ്ട തമ്പുരാന്മാരും നായന്മാരും അമ്പലവാസികളും ! ഹൊ !)അവതരിപ്പിക്കുന്നു.
    എന്തായാലും ആജീവനാന്തം ഒരു മഹാവില്ലനെ മുന്നിൽക്കണ്ട്‌ ജീവിതം തള്ളിനീ​‍ീക്കിയ ചെറുകാടടക്കമുള്ള ആദർശപുരുഷന്മാർക്കായി ഒരു പൂ ആരാധിചു തൊഴുന്നു...
    ഒരു വറ്റെടുത്തു ഘ്രാണിച്ചു കളയുന്നു..

    ReplyDelete
  2. ചെറുകാടിന്റെ കവിത ഭംഗിയാ‍യി ആലപിച്ചതിനു ജ്യോതിക്കു നന്ദി, ശ്രീകുമാർ, ചെറുകാട് ഒരു മഹാശുദ്ധനായിരുന്നല്ലോ, വെറുതെ വിടുക.

    ReplyDelete
  3. നന്ദി ശ്രീകുമാർ , ശ്രീനാഥൻ . വരട്ടെ കവിതാ ചർച്ചകൾ

    ReplyDelete
  4. ഈ സംഭാവനകള്‍ക്ക് വേണ്ടുന്ന തരത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നില്ല .
    ഒരു പക്ഷെ എത്ര പുകഴ്ത്തിപറഞ്ഞാലും അധികമാവില്ല ഇത്

    ReplyDelete
  5. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ലല്ലോ?...നല്ല ശബ്ദം. ഈ ബ്ലോഗ് അറിയാതെ പോയിരുന്നെങ്കില്‍ എനിക്ക് എത്ര വലിയ നഷ്ടമാണുണ്ടാകുക. വാക്കുകളില്‍ ഗഹനമായ ചിന്തയുണ്ട്.

    ReplyDelete
  6. ചെറുകാടിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും,അറിയുന്നത് ഇപ്പോൾ ഇൺഗനെയാണ് കേട്ടൊ

    ReplyDelete