
(കവിത വായിക്കാം )
കടത്തനാട്ട് മാധവിയമ്മ(1909-1999)
മലയാളകവിതയിലെ മുതിര്‍ന്ന തലമുറയില്‍പ്പെട്ട ആദ്യത്തെ ശക്തമായ സ്ത്രീസാന്നിധ്യം . പ്രത്യയശാസ്‌ത്രജാടകള്‍ ഒന്നുമില്ലാതെ ചുറ്റിലും കാണുന്ന എന്തിലും കവിത കണ്ടെത്തുന്ന ഒരു കാല്‌പനികമനസ്സിനെ രചനകളില്‍ ദര്‍ശിക്കാം. പുരാണങ്ങളും പ്രകൃതിയും ഓണവും കണിക്കൊന്നയുമെല്ലാം നിറയുന്ന കവിതകള്‍. സാഹിത്യപരിഷദ്സമ്മേളനത്തില്‍ അദ്ധ്യക്ഷസ്ഥാനംവഹിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍ കാവ്യോപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന എന്നീ കവിതാസമാഹാരങ്ങള്‍, ജീവിതന്തുക്കള്‍( ചെറുകഥാസമാഹാരം) വീരകേസരി, മാധവിക്കുട്ടി(നോവല്‍) തച്ചോളി ഒതേനന്‍, പയ്യംപള്ളിചന്തു (ഐതീഹ്യപുനരാഖ്യാനങ്ങള്‍).
photo courtesy Sreedharan T. P
കടപ്പാട്: http://www.mathrubhumi.com/php/newsDetails.php?news_id=1245963&n_type=NE&category_id=11&Farc=&previous=
നന്ദി, ഈ കവിത കേൾക്കാൻ ഒരു അവസരമൊരുകിയതിനു.
ReplyDeleteനന്നായിരിക്കുന്നു ആലാപനം :)
മനോഹരമായ ആലാപനം.
ReplyDeleteഡിസംബര്‍ 7ന് പാലക്കാട് വെച്ച് നേരിട്ട് ആലാപനം കേട്ടതുകൊണ്ട് ശബ്ദം സുപരിചിതമായിരുന്നു. അതിനൊരു പ്രത്യേക സുഖമുണ്ട്.
ആശംസകള്‍
നിർമലമാം കവിത. മധുരമാം ആലാപനം.
ReplyDeleteചെറുപ്പം മുതൽ തന്നെ മനസിൽ നിറഞ്ഞു പതഞ്ഞു നിന്ന ഈ കവിത വീണ്ടും കേൾക്കാനായത് മഹാപുണ്യം. പയ്യമ്പള്ളി ചന്തുവും കൂടി വന്നു പോയതിൽ പിന്നെ സന്തതമാ മഹാ തൂലികക്കു മുമ്പിൽ അഞ്ജലി അർപ്പിക്കാതെ വയ്യന്നായി.
ReplyDelete1984-ൽ മടപ്പള്ളി ഗവ കോളേജിൽ അധ്യാപകനായി എത്തിയപ്പോൾ പഠിപ്പിക്കാനായി കിട്ടിയ പുസ്തകങ്ങളിൽ ഒന്നായിരുന്നു കടത്തനാട്ട് മാധവിയമ്മയുടെ ഗ്രാമശീകൾ എന്ന കൃതി. അതി അതിമനോഹരമായ ഒരു കവിത, വർഷങ്ങൾക്കിപ്പുറം ആ കവിത അതി മനോഹരമായ മറ്റൊരു നാദത്തിൽ കേട്ടപ്പോൾ അന്നനുഭവിച്ചതിനേക്കാൾ മധുരവും വിഷാദഭരിതവുമായ ആനന്ദത്താൽ ഞാൻ നിശബ്ദനാകുന്നു.
ReplyDeleteനന്നായി... അഭിനന്ദനങ്ങൾ