കവി എ .അയ്യപ്പന് കാവ്യംസുഗേയത്തിന്റെ പ്രണാമം.......
ബുദ്ധനും ആട്ടിൻകുട്ടിയും
(കവിത കേൾക്കാം )
(കവിത വായിക്കാം )
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
(കവിത കേൾക്കാം )
(കവിത വായിക്കാം )
(ഈ കവിതയ്ക്ക് Dr K. സച്ചിദാനന്ദന്റെ വിവർത്തനം For my Pall-bearers)
വേനൽമഴ
(കവിത കേൾക്കാം )
(കവിത വായിക്കാം )
എ . അയ്യപ്പൻ ( 1949- 21/10/2010)
(1949) ഒക്ടോബർ 27 ന്‌തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനനം. സ്കൂൾവിദ്യാഭ്യാസകാലഘട്ടം മുതൽ കവിതയെഴുതിത്തുടങ്ങി.‘ഓണക്കാഴ്ച്ചകൾ’ എന്ന കഥാസമാഹാരം വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ പുറത്തിറങ്ങി
ആരംഭഘട്ടത്തിൽ ‘സരസ്വതി’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നു. പ്രഭാത് ബുക് ഹൗസിൽ പ്രൂഫ് റീഡർ ആയി ജോലി ചെയ്തിരുന്നു. അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരും ആയി. കുറച്ചിട ബോംബേവേദി എന്ന പ്രസിദ്ധീകരണത്തിന്റെ ലേഖകനായി പ്രവർത്തിച്ചിരുന്നു.
കൃതികൾ:
ബലിക്കുറിപ്പുകൾ, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, പ്രവാസിയുടെ ഗീതം,ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, കറുപ്പ് ,വെയിൽ തിന്നുന്ന പക്ഷി, ജയിൽമുറ്റത്തെ പൂക്കൾ, കണ്ണ് , ഗ്രീഷ്മവും കണ്ണീരും, മുക്തഛന്ദസ്സ്, ചിറകുകൾ കൊണ്ടൊരു കൂട്, മുല്ലകൾ നക്ഷത്രങ്ങൾ, തെറ്റിയോടുന്ന സെക്കണ്ട് സൂചി, പുഴക്കരയിലെ മില്ല്, മുറിവേറ്റ ശീർഷകങ്ങൾ, കുട്ടികളും രക്തസാക്ഷികളും
പുരസ്കാരങ്ങൾ:
കേരളസാഹിത്യ അക്കാദമി അവാർഡ്, കനകശ്രീ അവാർഡ്, ആശാൻപുരസ്കാരം
കടപ്പാട്- ലിപി
ആരംഭഘട്ടത്തിൽ ‘സരസ്വതി’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നു. പ്രഭാത് ബുക് ഹൗസിൽ പ്രൂഫ് റീഡർ ആയി ജോലി ചെയ്തിരുന്നു. അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരും ആയി. കുറച്ചിട ബോംബേവേദി എന്ന പ്രസിദ്ധീകരണത്തിന്റെ ലേഖകനായി പ്രവർത്തിച്ചിരുന്നു.
കൃതികൾ:
ബലിക്കുറിപ്പുകൾ, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, പ്രവാസിയുടെ ഗീതം,ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, കറുപ്പ് ,വെയിൽ തിന്നുന്ന പക്ഷി, ജയിൽമുറ്റത്തെ പൂക്കൾ, കണ്ണ് , ഗ്രീഷ്മവും കണ്ണീരും, മുക്തഛന്ദസ്സ്, ചിറകുകൾ കൊണ്ടൊരു കൂട്, മുല്ലകൾ നക്ഷത്രങ്ങൾ, തെറ്റിയോടുന്ന സെക്കണ്ട് സൂചി, പുഴക്കരയിലെ മില്ല്, മുറിവേറ്റ ശീർഷകങ്ങൾ, കുട്ടികളും രക്തസാക്ഷികളും
പുരസ്കാരങ്ങൾ:
കേരളസാഹിത്യ അക്കാദമി അവാർഡ്, കനകശ്രീ അവാർഡ്, ആശാൻപുരസ്കാരം
കടപ്പാട്- ലിപി
അതെ ഒരെയൊരു അയ്യപ്പൻ.....!
ReplyDeleteദു:ഖംനിറയുന്ന അയ്യപ്പസ്മരണ ! ഇനി ആരുണ്ട് ഉച്ചത്തില്‍ “ എഡാ... എന്നുവിളിക്കാന്‍ ?
ReplyDeleteഅവനവനായി തന്റെ ജീവിതം അയ്യപ്പന്‍ ജീവിച്ചു തീര്‍ത്തു. ജീവിതം അഭിനയിച്ചു തീര്‍ക്കുന്ന നമ്മുടെ ആദരാഞ്ജലികള്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് ഭയന്ന് ഞാന്‍ ആ സാഹസത്തിന് മുതിരുന്നില്ല. അതെ അയ്യപ്പന്‍ അയ്യപ്പന്‍ മാത്രം !
ReplyDeleteവലിച്ചുകീറിയകടലാസുജീവിതം
ReplyDeleteവിരിച്ചകവിതതന്മെത്തമേലും
വമിച്ചിടുന്നൊരുലഹരിതന്മണമാൽ
വെളിച്ചമണച്ചുനീകടന്നുപോയി
ആദരാഞ്ജലികളോടെ..
കവി അയ്യപ്പന്‍ സാധാരണക്കാരന്റെ കവി ആയിരുന്നു എന്നുപറയുമ്പോള്‍ തെരുവില്‍ ഉറങ്ങി സമൂഹത്തിലെ താഴെതട്ടിലുള്ള ജനങ്ങളുമായി ബന്ധംപുലര്‍ത്തിയ ജീവിച്ചു പോന്ന കവി വിശപ്പിന്റെ നോവിനെ പൂര്‍ണമായ രേഖപ്പെടുത്തിയുണ്ട് . ആദരാഞ്ജലികളോടെ
ReplyDeleteആദരാഞ്ജലികള്‍..
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteസത്യത്തില്‍ മരണം അയ്യപ്പനെ തട്ടിയെടുത്തത് ഞാന്‍ അറിയുന്നത് ഇതിലൂടെയാ ജ്യോതി.. തിരക്കിനിടയില്‍ പലതും അറിയാതെ പോകുന്നു.. ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ..
ReplyDeleteഉയരങ്ങളന്വേഷിക്കുന്നവരില്‍ നിന്നും വ്യത്യസ്തമായി,മനുഷ്യന്റെ ഏറ്റവും അടിത്തട്ടിലേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞ സാഹസികനായ കവിയാണ് എ.അയ്യപ്പന്‍.
ReplyDeleteഉയരവും ആഴവും അനുഭവങ്ങളുടെ ദൂരമാണെന്നു സാക്ഷ്യപ്പെടുത്തിയ കവി !
എ.അയ്യപ്പന്....:
ReplyDeletedukham...
Adaravode...!
ReplyDeleteAshamsakal...!!!!
ഒരേയൊരു അയ്യപ്പന് ആദരാഞ്ജലികള്‍.
ReplyDeleteഎന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറഞ്ഞു ഒരു പൂവിലേക്ക് തിരിച്ചു പോയി..............ഒരു മുള്ള് ഉള്ള പൂമരം ആണ് പൊലിഞ്ഞത്
ReplyDeleteആദരാഞ്ജലികൾ!
ReplyDeleteമരണം ഇങ്ങിനെ ആയിപ്പോയല്ലോ. ..
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteമരണത്തില്‍ പോലും ...തന്റെ തത്വ ദ്വീഷ പുലര്ത്തിയവന്‍...തെരുവിന് വേണ്ടി പാടി ..തെരുവില്‍ തന്നെ ഉറങ്ങിയവന്‍ ..സ്നേഹത്തോടെ ആദരാഞ്ജലി ...
ReplyDeleteജ്യോതി ...വര്‍ഷങ്ങള്‍ക്കു മുന്നേ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരത്തിരുന്നു ഞാനും അയ്യപ്പനും കള്ള് കുടിച്ചിട്ടുണ്ട് ...
ReplyDeleteകപട കവി അല്ലായിരുന്നു ..അയ്യപ്പന്‍
ഒത്തിരി സ്നേഹം ഉള്ളിലുള്ള ഒരു നല്ല
മനുഷ്യനായിരുന്നു അദ്ദേഹം ,
വളരെ വൈകിയാണെങ്കിലും
ജ്യോതിയുടെ ലിസ്റ്റില്‍ അദ്ധേഹത്തെ ഉള്‍പ്പെടുത്തിയതില്‍ നന്ദി !!
അയ്യപ്പ തിന്തകതോം
സ്വാമി തിന്തകതോം !!!
ആദരാഞ്ജലികള്‍..
ReplyDeleteഅതെ ജീവിതം ജീവിച്ചുതീര്‍ത്ത കവിക്ക് ബാഷ്പാഞ്ജ്ലികള്‍.....
ReplyDeleteനനായി കവിത ചൊല്ലിയിരിക്കുന്നു ചേച്ചി നന്ദി ..
നീ ആടിത്തീർത്തത്
ReplyDeleteഞങ്ങളുടെയെല്ലാം
അരാജക സ്വപ്നങ്ങളായിരുന്നു.
ഞങ്ങളിൽനിന്ന്
തുടച്ച് നീക്കപ്പെട്ട പ്രണയം
നിന്നിലൂടെ പടരുന്നതും
രഹസ്യമായ ഒരു നിർവ്രുതിയോടെ
ഞങ്ങൾ കണ്ടുനിന്നു.
ചലച്ചിത്രോത്സവങ്ങളിൽ,
സ്റ്റാച്യൂവിൽ, ഗാന്ധി പാർക്കിൽ
തമ്പാനൂരിലുമെല്ലാം നിന്നെ കണ്ടിട്ടും
മാറിനടന്നത്
നിന്നിലെ ആകാൻ കഴിയാതെപോയ
‘ഞങ്ങളെ’ പേടിച്ചിട്ടാണ്.
ഞങ്ങളുടെ നഷ്ടബോധം
മറക്കാനാണ് നിന്നെക്കുറിച്ചും
നിന്റെ കവിതകളെക്കുറിച്ചും
നിശ്ശബ്ദരായത്.
ഞങ്ങളുടെ, ഞങ്ങളിലില്ലാതെപോയ വികാരങ്ങൾ
നിന്റെ വരികളായതിനാൽ
ഞങ്ങൾ അവയെ സമീപിക്കാൻ ഭയപ്പെട്ടു.
ഇന്നലെ എല്ലാമരങ്ങളാലും മറ നിഷേധിക്കപ്പെട്ട്
കൂരമ്പേറ്റുവീണത് നീയല്ല;
ഒരിക്കലുമാകാതെപോയ 'ഞങ്ങളാ'ണ്......
ആദരാഞ്ജലികള്‍
ReplyDeleteജ്യോതി , കാവ്യം സുഗേയത്തില്‍ കയറിയപ്പോഴാണ് ഞാന്‍ വിവരം അറിഞ്ഞത്.
എനിക്ക് കണ്ണീര്‍ വന്നു.
ഞാന്‍ നാട്ടില്‍ ചെന്നാല്‍ പത്തു രൂപ എന്നോടു വാങ്ങാന്‍ ഇനി ആളില്ലല്ലോ.
ഗ്രീഷ്മമേ എന്ന കവിത ജ്യോതി ഒന്ന് ചൊല്ലുമോ
ആദരാജ്ഞലികള്‍ ............
ReplyDeleteആദരാഞ്ജലികള്‍... !! :(
ReplyDeleteജീവിതത്തിലെ അനാഥന്‍ ഇപ്പോള്‍ മരണത്തിലും ............
ReplyDeleteതെരുവില്‍ ജീവിച്ച്...തെരുവില്‍ മരിച്ച...
ReplyDeleteഅയ്യപ്പന്റെ കവിത ഉജ്വലം....