അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, September 17, 2012

നന്ദി


വാടകച്ചീട്ടില്‍ അനുവദിച്ച സമയം കഴിഞ്ഞു. പുതിയ കരാറൊപ്പിടാനും കാശടയ്ക്കാനും ഉള്ള കാലവും കഴിഞ്ഞു
( വര്‍ഷത്തില്‍ ഏതാണ്ട് മൂവായിരത്തോളം രൂപ ചിലവഴിച്ചാണ് കഴിഞ്ഞ നാലുവര്‍ഷമായി ജ്യോതിസ്.കോ.ഇന്‍ എന്ന ഡൊമൈന്‍ നിലനിര്‍ത്തിപ്പോന്നത്. )
കാവ്യം സുഗേയത്തിനു ഇനി സ്വന്തം എന്നു പറയാന്‍ ഒരു സൈബര്‍ ഇടം ഇനിയില്ല  എല്ലാ കവിതകളുടെയും നല്ല പകര്‍പ്പുകള്‍ കൈവശമുണ്ട് ഓരോന്നായി മറ്റൊരുപ്ലെയറില്‍ അപ്ലോഡ് ചെയ്യാനുള്ള സമയം കാണണം താമസിയാതെ ഒന്നൊഴിയാതെ എല്ലാ കവിതകളും 'യുട്യൂബ് വീഡിയോ' ആയും പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിയ്ക്കുന്നുണ്ട്. .സുഹൃത്തുക്കള്‍ കുറച്ചു കാലം ക്ഷമിയ്ക്കുമല്ലോ. കവിതയുടെ mp3 ഫയലുകള്‍, cd എന്നിവ ആവശ്യമുള്ളവര്‍ kavyamsugeyam@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ എഴുതുക . നേരിട്ടും കത്തുകള്‍ കമന്റുകള്‍ എന്നിവവഴിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  അഭിനന്ദനങ്ങളും അറിയിച്ച,  കാവ്യം സുഗേയം വിജയമാക്കിത്തീര്‍ത്ത സുഹൃത്തുക്കള്‍ക്കും നന്ദി .  തുടര്‍ന്നും സഹകരണം പ്രതീക്ഷിയ്ക്കുന്നു

കാവ്യം സുഗേയം ടീം

7 comments:

  1. കാശിന്റെ കാര്യം ഓര്‍ത്തു ഇത് അവസാനിപ്പിക്കരുത് ..മുന്നോട്ടു പോവുക സഹായം ചെയ്യാന്‍ തയ്യാറാണ് അറിയിക്കുക .

    ReplyDelete
    Replies
    1. സന്തോഷം അനില്‍ .നന്ദി. ഈ പോസ്റ്റ്‌ ചെയ്തിട്ട് ഇന്നേയ്ക്ക് മൂന്നുദിവസം. ആരില്‍ നിന്നും ഒരു ചെറിയ പ്രതികരണം പോലും ഉണ്ടായില്ലല്ലോ എന്ന് ചെറിയൊരു വിഷമം തോന്നിയിരുന്നു. ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് ഇര്ന്നൂര് പേരെങ്കിലും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാറുള്ളതാണ് എന്ന് വ്യക്തമായി അറിയാം. സാമ്പത്തികം ആയിരുന്നില്ല കാരണം. പുതുക്കേണ്ട ദിവസം മറന്നു പോയി എന്നതാണ്. എന്തായാലും ഇനി അത്തരമൊരു സാഹസം ഇല്ല. ഫ്രീ പ്ലെയറുകള്‍, യു ട്യൂബ് എന്നിവയെ ആശ്രയിയ്ക്കാം എന്നു വിചാരിയ്ക്കുന്നു

      Delete
  2. oru..chemparathippoovinum..thannaalaayathu..cheyyaam..nirtharuthe..

    ReplyDelete
  3. കഷ്ട്ടം! ഞാന്‍ കമ്പ്യൂട്ടര്‍ ലാബില്‍ പ്രോജെക്ട്ടെര്‍ സെറ്റ്‌ ചെയ്തു.പാട്ട് വന്നില്ല.എന്താ എന്ന് മനസ്സിലായില്ല....

    ReplyDelete
    Replies
    1. ഏതൊക്കെ കവിതകള്‍ എന്ന് പറയു. ലിങ്കു തരാം രണ്ടു മാസത്തിനുള്ളില്‍ എല്ലാ കവിതകളും തിരിച്ചു വരും . പ്രശ്നം എന്താണെന്ന് പോസ്റ്റ്‌ വായിച്ചപ്പോള്‍ അറിഞ്ഞിരിയ്ക്കുമല്ലോ. തിരിച്ചു അത്രയും ചെയ്യണമെങ്കില്‍ കുറഞ്ഞത് രണ്ടുമാസം എടുക്കും എന്ന് തോന്നുന്നു

      Delete
  4. ജീവിതത്തിൽ ഒന്നിനും സമയമില്ലാത്ത അവസ്ഥ ഇപ്പോ അതോണ്ട് ഇവിടെ പോലും വരാറില്ല.

    ReplyDelete