അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Wednesday, October 10, 2012

പിള്ളത്താലോലിപ്പ്-ചട്ടമ്പിസ്വാമികള്‍



ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ   തിരുവനന്തപുരം കൊല്ലൂർ എന്ന ഗ്രാമത്തിൽ 1853 ഓഗസ്റ്റ് 25നാണ് ജനിച്ചു .അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്ങേമ്മപ്പിള്ള. അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമികൾ. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

പിള്ളതാലോലിപ്പിന്റെ രചയിതാവ് ചട്ടമ്പി സ്വാമികള്‍(ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) ആണെന്നും ബ്രഹ്മാനന്ദ ശിവയോഗി (26 ആഗസ്റ്റ് 1852 - 10 സെപ്തംപർ 1929).ആണെന്നും രണ്ടഭിപ്രായമുണ്ട്. അദ്വൈത സങ്കല്‍പ്പത്തിന്റെ ആശയം കടന്നു വരുന്നതിനാല്‍ ദാര്‍ശനിക ഉള്ളടക്കത്തിന്റെ മാത്രം അടിസ്ഥാനത്തില് ആരുടെ രചനയാണ് എന്ന് തീരുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ട് . ഉപയോഗിച്ചിട്ടുള്ള ഗ്രാമ്യ പ്രയോഗങ്ങള്‍ പലതും ഇരു പ്രദേശങ്ങളിലും പ്രചാരത്തിലുളളവയുമാണ് (അപ്പാ, കിളിയെ, വേശേ തുടങ്ങിയവ). ‍ ഇരുവരും സമകാലികരും സമപ്രായക്കാരും ആയിരുന്നു എന്നതിനാല്‍ ഒരുമി ച്ചു എഴുതിയതാണോ എന്ന് സംശയിക്കാന്‍ ന്യായമുണ്ട്. പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരും ചട്ടമ്പി സ്വാമികളും ചേര്‍ന്ന് ഒരു 'കൂട്ട് കവിത' എഴുതിയിട്ടുണ്ട്. എന്നാല്‍ പിള്ള താലോലിപ്പ് കൂട്ട് കവിതയാണെ ന്നതിനു തെളിവുകള്‍ ഒന്നും ലഭ്യമല്ല. ചട്ടമ്പി സ്വാമികളുടെ പേരിലുള്ള ശ്രേയസ്ഫൌണ്ടെഷന വെബ്‌ സൈറ്റില് ( ‍http://chattampiswami.com/pillathalolippu-audio-text ) കൊടുത്തിട്ടുള്ള പാഠം ആണ് വിക്കി-യിലും ( http://tinyurl.com/8bcwjcn ) നല്‍കിയിട്ടുള്ളത്. ഇതിലെ തെറ്റുകള്‍ ‍ പലതും ശ്രേയസ് ഫൌണ്ടെഷന തന്നെ ശിവയോഗിയുടെ സംഭാവനകള്‍ പരാമര്‍ശിക്കുന്ന മറ്റൊരു താളില്‍ കൊടുത്തിട്ടുള്ള പാഠത്തില്‍ കാണാനില്ല. ( http://ebooks.sreyas.in/sidhanubhoothi.pdf) അതിനാല്‍ ആ പാഠമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

3 comments: