"തെളിഞ്ഞു മിന്നുമീ നിമിഷത്തിന്നല്ലോ
തിരഞ്ഞലഞ്ഞെത്ര ജടിലജന്മങ്ങൾ
വിരിഞ്ഞുനിൽക്കുമീ ഹിരണ്യത്തേജസ്സിൽ
ഇറങ്ങിനിൽക്കുന്നേൻ സ്വയം ഹവിസ്സായി
ഇതു കൊടും നോവോ കടുമധുരമോ,
ജനിയോ മൃത്യുവോ അറിയുന്നില്ല ഞാൻ
കഠിനമീ വ്യഥയുറഞ്ഞു മുത്തായി
പരമഹർഷത്തിൻ സ്ഫടികമാവട്ടെ
എവിടെത്തീരുന്നിതിവൾ, തുടങ്ങുവ_
തെവിടെ നീ,തിരിച്ചറിയുന്നില്ല ഞാൻ
ഹരി നിനക്കിനി പിരിയുവാനാവി-
ല്ലിവളെ ,നാമൊന്നായലിഞ്ഞു ചേർന്നല്ലോ"
ക്രമമെത്തട്ടെ സമയമാവട്ടെ എന്ന്
കാവ്യം സുഗേയത്തിൽ ചേർക്കാനായി തിരഞ്ഞുവെച്ച (സുജാത)ദേവിട്ടീച്ചറുടെ 'ഹരീ നിനക്കായി കരുതി കാത്തു ഞാൻ' എന്ന കവിത
സമയമായിരിക്കുന്നു...
സമയമാവും മുൻപേ....
പ്രണാമം
കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ.കാർത്ത്യായനി അമ്മയുടെയും മകൾ പരേതനായ അഡ്വ. ജി.ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ്.. പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ യും സുഗതകുമാരിടീച്ചറുടെയും ഇളയ സഹോദരി.
പട്ടാമ്പി ,എറണാകുളം മഹാരാജാസ്, തിരുവനന്തപുരം വിമന്‍സ് ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നീ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി നോക്കിയിട്ടുണ്ട്. കാടിന്റെ താളം തേടി എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്കാരം ലഭിച്ചു. ദേവി എന്ന പേരില്‍ കവിതകളെഴുതി.. മൃണ്‍മയി എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.
ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും
-
* ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും *
ഇടയ്ക്ക്
ചാരിയ വാതിലിടയിലൂടെ
ചില നിശ്ശബ്ദനടത്തങ്ങളിലേക്ക്
അമ്മ കാണാതെ
കുട്ടി കണ്ണയക്കാറുണ്ട്.
ഉമ്മറപ്പാതവഴിയിലൂട...
8 months ago
ഈ കവിത ഇത്രനാളും എന്തുകൊണ്ട് കാണാതെപോയി എന്നറിയില്ല. കാവ്യംസുഗേയത്തിൽ അവതരിപ്പിച്ചതിന് വളരെ നന്ദി.
ReplyDeleteനന്നായി
ReplyDelete