അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Monday, February 24, 2020

ഭാരതമാല-ശങ്കരപ്പണിക്കർനിരണം  ശങ്കരപ്പണിക്കരുടെ കൃതിയാണ്   ഭാരതമാല . ആദ്യം ഭാഗവതം ദശമസ്കന്ധത്തിലെ കഥയും തുടർന്ന്  മഹാഭാരതം കഥയും. 1400 ൽ  താഴെ ശീലുകളിൽ ഒതുക്കിയാണ്  ഈ കൃതി രചിച്ചിട്ടുള്ളത്.  മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്.   വളരെ പ്രയാസമേറിയ ഈ കാവ്യയജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കിയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച്‌ സമർത്ഥിക്കുന്നുണ്ട്


No comments:

Post a Comment