കവിപരിചയം ദിവാകരൻ വിഷ്ണുമംഗലം 1965 ൽ മാർച്ച് 5 ന് കാസർകോട് ജില്ലയിൽ അജാനൂർ ഗ്രാമത്തിൽ വിഷ്ണുമംഗലത്ത് ജനിച്ചു.പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ, കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കാസർകോട് ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം. ജിയോളജിയിൽ നിന്നും റാങ്കോടെ എം എസ് .സി.ബിരുദാനന്തര ബിരുദം നേടി. ഭൂശാസ്ത്ര വകുപ്പിൽ സീനിയർ ജിയോളജിസ്റ്റ്. ആയി ജോലി നോക്കി. നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ ,ധമനികൾ, രാവോർമ്മ ,മുത്തശ്ശി കാത്തിരിക്കുന്നു,കൊയക്കട്ട, ഉറവിടം, അഭിന്നം ,വെള്ള ബലൂൺ, ശലഭച്ചിറകിൽ, ചോറ്റുപാഠം തുടങ്ങി 12 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ് ,മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ് മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ് , ,, എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്ക്കാരം, അബുദാബി ശക്തി അവാർഡ് , വി..വി.കെ.പുരസ്കാരം,മൂലൂർ അവാർഡ്, തിരുനല്ലൂർ പുരസ്ക്കാരം വയലാർ കവിതാ പുരസ്ക്കാരം, വെണ്മണി അവാർഡ് ,ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം ,പകൽക്കുറി പുരുഷോത്തമൻ സ്മാരക കവിതാ പുരസ്ക്കാരം, മാധവിക്കുട്ടി പുരസ്ക്കാരം,മഹാകവി.പി. കവിതാ പുരസ്കാരം തുടങ്ങി കവിതയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചു.ആകാശവാണിയിൽ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.( രമേഷ് നാരായണൻ, മുരളി സിതാര എന്നിവർ ഈണം നല്കിയിട്ടുണ്ട്) 2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോഹട്ടിയിൽ നടന്ന ദേശീയ കവി സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു. മദനോത്സവം, ഒരു ജാതി ജാതകം, വർഷങ്ങൾക്കുശേഷം, അൻപോട് കൺമണി, ദ പാത്ത്, വടു തുടങ്ങി ആറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. ഭാര്യ: നിഷ മകൾ: ഹർഷ ....... വിലാസം: ദിവാകരൻ വിഷ്ണുമംഗലം ഹരിപുരം.പി ഒ., ആനന്ദാശ്രമം, കാസർകോട് ജില്ല - 671531 ഫോൺ: 9446339708 ഇ.മെയിൽ- divakaranvishnumangalam1@gmaiI.com ഈ വർഷം മുതൽ 2025 Scert യുടെ ആറാം ക്ലാസ് മലയാള പാഠാവലിയിൽ കവിയുടെ കൊയക്കട്ട എന്ന കവിത ചേർത്തിട്ടുണ്ട്
കവിതേ.!
-
തള്ളുന്നു ചിലർ
തല്ലു കൊടുപ്പോർ
വാങ്ങി മടിക്കുത്തിൽ
സൂക്ഷിപ്പോർ
പള്ളു പറഞ്ഞു നടപ്പവർ
വെറുതെ തുള്ളിപ്പിച്ചും
തുള്ളിയുമങ്ങനെ
ചെണ്ടക്കാരും ശണ്ഠക്കാരും...
6 days ago
No comments:
Post a Comment