അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Tuesday, January 19, 2010

എം പി അപ്പൻ -- മഹാകവിയുടെ മാനസപുത്രിമാർ



(കവിത കേൾക്കാം )


(കവിത വായിക്കുക)


എം
പി അപ്പൻ (1913- )

ജനനം തിരുവനന്തപുരം ജില്ലയിൽ. അച്ഛൻ കെ മാടു .അമ്മ കെ കൊച്ചാപ്പി. എം എ , എൽ ടി ബിരുദങ്ങൾ നേടിയതിനു ശേഷം വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ ചേർന്നു. സർവ വിജ്ഞാനകോശം ആഫീസിൽ ജോലി ചെയ്തു. ഡി .ഇ .ഒ ആയി വിരമിച്ചു . തോന്നക്കൽആശാൻ സ്മാരകം ജഗതി ഉള്ളൂർ സ്മാരകം എന്നിവയുടെ പ്രസിഡണ്ട്‌ ആയിരുന്നു.

കൃതികൾ:


പദ്യകൃതികൾ: വെള്ളിനക്ഷത്രം, ജീവിതോത്സവം, ഉദ്യാനസൂനം, പ്രസാദം, സത്യദർശനം, ജീവിതസായഹ്നത്തിൽ, അപ്പന്റെ ശിശുകവിതകൾ- , ആനന്ദഗാനം
ഗദ്യകൃതികൾ: ദിവ്യദീപം (Light of Asia), മാക്ബെത്ത്‌, ശ്രീനാരായണഗുരുവും ആശാൻ കവിതയിലെ ശൃംഗാരാവിഷ്കരണവും, എം.പി അപ്പന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ

പുരസ്കാരങ്ങൾ:

ശിവഗിരി ശാരദാ പ്രതിഷ്ഠാ സുവർണ്ണജൂബിലി സ്വർണ്ണമെഡൽ, കേരള സാഹിത്യ അക്കഡമി അവാർഡ്‌, മൂലൂർ അവാർഡ്‌, വള്ളത്തോൾ സമ്മാനം, ശൂരനാട്‌ അവാർഡ്‌, എഴുത്തച്ഛൻ അവാർഡ്‌

ബഹുമതികൾ:

കേരള സാഹിത്യ അക്കഡമി ഫെല്ലോഷിപ്‌, കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യകലാനിധി ബിരുദം,, കേരള സർവകലാശലയുടെ ഓണറ്ററി ഡി-ലിറ്റ്‌ ബിരുദം

(വിവരങ്ങൾക്ക്‌ കടപ്പാട്‌ 'കവിതയുടെ നൂറ്റാണ്ട്‌)

Thursday, December 31, 2009

Thursday, December 24, 2009

-പുത്തന്‍കാവ് മാത്തന്‍‌തരകന്‍ - പുല്‍‌ക്കൂട്ടിലെ രാജകുമാരന്‍





(കവിത കേൾക്കാം )

(കവിത വായിക്കുക)






 

പുത്തൻകാവ് മാത്തൻ തരകൻ(1903 സെപ്തംബർ 6 - 1993 ഏപ്രിൽ 5).

കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു .
പിതാവ് ചെങ്ങന്നൂരിനടുത്തുള്ള പുത്തൻകാവിൽ കിഴക്കേത്തലക്കൽ ഈപ്പൻ മത്തായി.മാതാവ്  മറിയാമ്മ. സ്കൂൾ ഫൈനൽ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസമെങ്കിലും സ്വപ്രയത്നത്താൽ വിദ്വാൻ പരീക്ഷയും മലയാളം എം.എ പരീക്ഷയും എഴുതി ജയിച്ചു. സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952 മുതൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അദ്ധ്യാപകനായും മലയാളം വിഭാഗം മേധാവിയായും പ്രിൻസിപ്പലായും പ്രവർത്തിച്ചു. 1958-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.

മദ്രാസ് - കേരള സർവ്വകലാശാലകളുടെ പരീക്ഷ ബോർഡ്, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായും അദ്ധ്യക്ഷനായും പ്രവർത്തിച്ചു . 1960-64 കാലഘട്ടത്തിൽ സാഹിത്യഅക്കാദമി അംഗമായിരുന്നു.പത്രം, സ്കൗട്ട് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
കവിത, നിരൂപണം, ഉപന്യാസം, നോവൽ, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യ മേഖലകളിലായി നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാഷാപ്രയോഗത്തിൽ വലിയ നിഷ്ഠ പുലർത്തുന്ന മാത്തൻ തരകൻ സംസ്കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും കവിതയെഴുതിയിട്ടുണ്ട്.
കൃതികൾ
 വിശ്വദീപം(മഹാകാവ്യം),കാവ്യസങ്കീർത്തനം, കൈരളി ലീല, ഹേരോദാവ്, വേദാന്തമുരളി, വികാരമുകുളം, ഉദയതാരം, കേരളഗാനം, ഉദ്യാനപാലകൻ, കാവ്യതാരകം, ആര്യഭാരതം, തോണിക്കാരൻ, വസന്ത സൗരഭം (കവിതാസമാഹാരങ്ങൾ) . ഇണങ്ങാത്ത മനുഷ്യൻ, ജീവിതാമൃതം, മധുബാലിക ( നോവലുകൾ )പൗരസ്ത്യ നാടകദർശനം, സാഹിത്യവിഹാരം, സാഹിത്യവേദി, സാഹിത്യസോപാനം (ഉപന്യാസങ്ങൾ).

ബഹുമതികൾ: സാഹിത്യതാര അവാർഡ്