
(കവിത കേൾക്കാം )
(കവിത വായിക്കുക)
പുത്തൻകാവ് മാത്തൻ തരകൻ(1903 സെപ്തംബർ 6 - 1993 ഏപ്രിൽ 5).
കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു .
പിതാവ് ചെങ്ങന്നൂരിനടുത്തുള്ള പുത്തൻകാവിൽ കിഴക്കേത്തലക്കൽ ഈപ്പൻ മത്തായി.മാതാവ് മറിയാമ്മ. സ്കൂൾ ഫൈനൽ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസമെങ്കിലും സ്വപ്രയത്നത്താൽ വിദ്വാൻ പരീക്ഷയും മലയാളം എം.എ പരീക്ഷയും എഴുതി ജയിച്ചു. സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952 മുതൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അദ്ധ്യാപകനായും മലയാളം വിഭാഗം മേധാവിയായും പ്രിൻസിപ്പലായും പ്രവർത്തിച്ചു. 1958-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.
മദ്രാസ് - കേരള സർവ്വകലാശാലകളുടെ പരീക്ഷ ബോർഡ്, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായും അദ്ധ്യക്ഷനായും പ്രവർത്തിച്ചു . 1960-64 കാലഘട്ടത്തിൽ സാഹിത്യഅക്കാദമി അംഗമായിരുന്നു.പത്രം, സ്കൗട്ട് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
കവിത, നിരൂപണം, ഉപന്യാസം, നോവൽ, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യ മേഖലകളിലായി നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാഷാപ്രയോഗത്തിൽ വലിയ നിഷ്ഠ പുലർത്തുന്ന മാത്തൻ തരകൻ സംസ്കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും കവിതയെഴുതിയിട്ടുണ്ട്.
കൃതികൾ
വിശ്വദീപം(മഹാകാവ്യം),കാവ്യസങ്കീർത്തനം, കൈരളി ലീല, ഹേരോദാവ്, വേദാന്തമുരളി, വികാരമുകുളം, ഉദയതാരം, കേരളഗാനം, ഉദ്യാനപാലകൻ, കാവ്യതാരകം, ആര്യഭാരതം, തോണിക്കാരൻ, വസന്ത സൗരഭം (കവിതാസമാഹാരങ്ങൾ) . ഇണങ്ങാത്ത മനുഷ്യൻ, ജീവിതാമൃതം, മധുബാലിക ( നോവലുകൾ )പൗരസ്ത്യ നാടകദർശനം, സാഹിത്യവിഹാരം, സാഹിത്യവേദി, സാഹിത്യസോപാനം (ഉപന്യാസങ്ങൾ).
ബഹുമതികൾ: സാഹിത്യതാര അവാർഡ്
Prashamsaneeyam... Bhavukangal...!!!
ReplyDeleteചേച്ചി ആലാപനം പതിവുപോലെ സുന്ദരം ..ഈ ക്രിസ്തുമസ് വേളയില്‍ ഈ കവിത ഉചിതമായി ...ക്രിസ്തുമസ് പുതുവത്സര ആശംസകള്‍
ReplyDelete