അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, September 29, 2017

എഴുതാനാവാതെ -ശാന്തി ജയ





ശാന്തി ജയകുമാർ


ആലപ്പുഴ സ്വദേശിയാണ്. കെ. ജയകുമാറിന്റെയും ജയശ്രീയുടെയും മകൾ. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. സ്‌കൂൾവിദ്യാർഥിയായിരിക്കുമ്പോൾ മുതൽ കവിതയെഴുതാറുണ്ട്. 2013 ഡിസംബറിൽ ആദ്യ സമാഹാരം 'ഈർപ്പം നിറഞ്ഞ മുറികൾ' ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. . ചില കവിതകളിൽ തിരുത്തുവേണമെന്നും പല കവിതകളും ഒഴിവാക്കാമായിരുന്നെന്നും തോന്നിയതിനെത്തുടർന്ന്, 2014 ഒക്ടോബറിൽ പുസ്തകം പിൻവലിച്ചു. 
കൂടുതൽ അറിയുക ..

എഴുതാനാവാതെ
--------------------------

മരംപിളര്‍ക്കുന്നമഴയിലിന്നലെ
പുറത്ത് 
പാതിരാവലറിപ്പെയ്യുമ്പോള്‍
പുരയ്ക്കകത്തിരുന്നൊരിറ്റു കണ്ണീരില്‍
കലര്‍ത്തിയാരാരുമറിയാതൊറ്റയ്ക്ക്
മനഃസുഖംതരും 
ദ്രവം നുകര്‍ന്നേതോ
മെരുക്കമില്ലാത്ത
*ഹിമക്കുറുക്കന്‍റെ
തണുത്ത ദംഷ്ട്രയില്‍
കൊരുത്തെടുക്കപ്പെട്ടതിന്‍ 
ലഹരിയില്‍
സിരകളില്‍ ചോര
കനലാളുന്നതും
മുറിവില്‍ നിന്ന് 
പാല്‍നിലാവൊലിപ്പതും
മൃഗരസങ്ങളെ
മൃദുലമാക്കുന്ന-
വനവിദൂരത രഹസ്യത്തില്‍ കേട്ട്
കുളിരുകോരുന്ന-
മരണമോരിയിട്ടരികില്‍ നില്‍പ്പതും
മറന്നാനന്ദത്താല്‍
കെണിയില്‍ നിന്നുടല്‍ കുടഞ്ഞെറിഞ്ഞെങ്ങോ
പറന്ന പ്രാണനെ 
തൊടാതെതൊട്ടിട്ടും
ഒരു വരിപോലുമെഴുതാനാവാതെ
കവിതകൊണ്ടുയിരൊഴുക്ക് 
താണ്ടാതെ
മൊഴിവഴങ്ങാതെ
മനമടങ്ങാതെ
മദിര, ദാഹത്താല്‍,
മതിയാകാതെ ഞാന്‍
മയങ്ങിവീണു പോയ്

_Klakaumudi weekly september 2017)


Tuesday, September 26, 2017

തച്ചന്റെ മകൻ -വൈലോപ്പിള്ളി ശ്രീധരമേനോൻ

Thursday, September 14, 2017

അങ്ങേ വീട്ടിലേയ്ക്ക് -ഇടശ്ശേരി ഗോവിന്ദൻ നായർ

Tuesday, September 5, 2017

അനുകമ്പാദശകം-ശ്രീനാരായണഗുരു

മഗ്‌ദലന മറിയം -വള്ളത്തോൾ നാരായണമേനോൻ


Tuesday, August 1, 2017

സാഗരഗീതം=ജി ശങ്കരക്കുറുപ്പ്


Friday, July 28, 2017

വനാന്തരം-വി ടി ജയദേവൻ

<

Thursday, April 27, 2017

വിനതാഗർഭം എൻ എൻ കക്കാട്

വഴിവെട്ടുന്നവരോട് എന്‍ എന്‍ കക്കാട്