ശ്രീനാരായണഗുരു(1856-1928)
സംസ്കൃതത്തിലും തമിഴിലും കൃതികള്‍ രചിച്ചിട്ടുള്ള ശ്രീനാരായണഗുരു ശിവസ്തവം,ഷണ്‍മുഖദശകം, ഇന്ദ്രിയവൈരാഗ്യം, അറിവ്, ജാതിലക്ഷണം, ദേവീസ്തവം, കാളിനാടകം, ദത്താപഹാരം ,സദാചാരം തുടങ്ങി നാല്‍പ്പത്താറ് പ്രശസ്ത രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. കാളിനാടകം ദണ്ഡകത്തില്‍ സൃഷ്ടി സ്ഥിതി സംഹാരകാരിണിയായി അവതരിപ്പിക്കപ്പെടുന്ന ദേവിയുടെ അമേയമഹിമ അനാവരണം ചെയ്യപ്പെടുന്നു. താളാത്മകഗദ്യമായി ധരിച്ചുപോന്നതും എന്നാല്‍ ദ്രാവിഡവൃത്തവിരചിതവുമായ കൃതിയാണ് കാളിനാടകം. ആശയങ്ങള്‍ അവിച്ഛിന്നമായി പ്രവഹിക്കുന്നതോടൊപ്പം ഇതില്‍ ഭാഷയും കൌതുകകരമായി വാര്‍ന്നുവീഴുന്നുണ്ട് . ലളിതവും സൌമ്യവും അതേസമയം കരാളവും ഉഗ്രവുമായ ദേവീഭാവങ്ങള്‍ ഇതില്‍ അതീവസുന്ദരമായി ആവിഷകരിച്ചിരിക്കുന്നു . നാദബിന്ദു സ്വരൂപമായും നാശരഹിതമായും വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിസ്വരൂപിണിയായ സ്ത്രീതന്നെയാണ് ശ്രീനാരായണഗുരുവിന്റെ കാളി.. ശക്തിചൈതന്യസ്വരൂപമെന്ന നിലയില്‍ സ്ത്രീയുടെ ഉദാത്തഭാവങ്ങളുടെ മൂര്‍ത്തിമദ്‌രൂപം തന്നെയാണവള്‍ .
നല്ല ഒരു സംരംഭം, കോപ്പിറൈറ്റില്ലാത്തവയുടെ അച്ചടിരൂപവും ചേർത്താൽ കൂടുതൽ എളുപ്പത്തിൽ വായിച്ച് മനസ്സിലാക്കുവാൻ സാധിക്കും
ReplyDeleteആലാപനം ഇഷ്ടപ്പെട്ടു.
ReplyDeleteമുകളില്‍ ഗോപ പറഞ്ഞതുപോലെ, പാട്ടിന്‍റെ ലിറിക്സ് കൂടി കൊടുത്താല്‍ ശ്രവിക്കുമ്പോള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചേനെ.
നാരായണസ്വാമിയുടെ കുണ്ഡലിനിപ്പാട്ടും (ആടുപാമ്പേ) ദൈവദശകവും കൂടി പാടാമോ?
ടീച്ചര്‍ വളരെ നന്നായി
ReplyDeleteനന്ദി
ഗുരുവിലെ നല്ല കവിയെ പരിചയപ്പെടുത്തിതന്നതിന് നന്ദി.
ReplyDeletegreatness
ReplyDelete