അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, June 1, 2009

മാധവിക്കുട്ടിയുടെ കവിതകൾ- ദേശീയപതാക, ഒരൊഴിഞ്ഞ നെല്ലറ, ചില വായനക്കാരോട്‌ രണ്ടു വാക്ക്‌


മാധവിക്കുട്ടിയുടെ ദേശീയപതാക
(കവിത കേൾക്കാം )
ഒരൊഴിഞ്ഞ നെല്ലറ
(കവിത കേൾക്കാം )
ചില വായനക്കാരോട്‌ രണ്ടു വാക്ക്‌

(കവിത കേൾക്കാം )





(കവിതകള്‍ വായിക്കാം)


മാധവിക്കുട്ടി (കമലാദാസ്‌) (1932- 2009)

തൃശൂര്‍ ജില്ലയിലെ പുന്നയൂർക്കുളത്ത്‌ നാലാപ്പാട്ട്‌ തറവാട്ടിൽ 1932 മാർച്ച്‌ 31 നു ജനനം. അച്ഛൻ വി. എം നായർ അമ്മ ബാലാമണിയമ്മ .ഭര്‍ത്താവ്‌ പരേതനായ എം.കെ. ദാസ്‌. മക്കള്‍: മാതൃഭൂമി മുന്‍പത്രാധിപര്‍ എം.ഡി. നാലപ്പാട്‌, ചിന്നന്‍ , ജയസൂര്യ.
മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരി .മലയാളത്തിലും ഇംഗ്ലീഷിലും ഏറെ ആരാധകരെ നേടിയ വ്യക്തിത്വമായിരുന്നു കമലയുടേത്‌. ധീരമായ തുറന്നുപറച്ചിലുകള്‍ കൊണ്ട്‌ വിവാദം സൃഷ്‌ടിച്ച 'എന്റെ കഥ' എന്ന ആത്മകഥയും കമലയുടേതായി പുറത്തിറങ്ങി.' എന്റെ കഥ'15 വിദേശഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1999ല്‍ ഇസ്ല്‌ളാംമതവും കമല സുരയ്യ എന്ന പുതിയ പേരും സ്വീകരിച്ച കമലയുടെ തീരുമാനം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു.
ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌, കേരള പോറസ്‌റ്ററി ബോരഡ്‌ ചെയർമാൻ, ''പോയറ്റ്‌'' മാസികയുടെ ഓറിയന്റ്‌ എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു. '
പ്രധാന കൃതികൾ:
മാനസി, എന്റെ കഥകൾ- (രണ്ടു ഭാഗം), മാധവിക്കുട്ടിയുടെ കഥകൾ, ചുവന്ന പാവാട, നഷ്ടപ്പെട്ട നീലാംബരി, തരിശുനിലം, നരിച്ചീറുകൾ- പറക്കുമ്പോൾ, എന്റെ ബാല്യകാലസ്മരണകൾ, നീര്‍മാതളം പൂത്ത കാലം, പക്ഷിയുടെ മണം, യാ അല്ലാഹ്‌ ,അമാവാസി (കെ. എല്‍. മോഹനവര്‍മ്മയോടൊത്ത്‌), കവാടം (സുലോചനയോടൊത്ത്‌) വണ്ടിക്കാളകൾ- (നോവൽ-)
ഇംഗ്ലിഷ്‌ കവിതകള്‍- സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്‌റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌.

പുരസ്‌കാരങ്ങള്‍:
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, എഴുത്തച്ഛന്‍ അവാര്‍ഡ്‌ , 1964ല്‍ ഏഷ്യന്‍ പോയട്രി പ്രൈസ്‌ (ദി സൈറന്‍സ്‌), 1965ലെ ഏഷ്യന്‍ രാജയങ്ങളിലെ ഇംഗ്ലിഷ്‌ കൃതികള്‍ക്കുളള കെന്റ്‌ അവാര്‍ഡ്‌ (സമ്മര്‍ ഇന്‍ കല്‍ക്കത്ത), ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, അക്കാദമി പുരസ്‌കാരം (കലക്‌ടഡ്‌ പോയംസ്‌),1969ല്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്‌ക്കുളള അവാര്‍ഡ്‌ (തണുപ്പ്‌) നേടി. നഷ്‌ടപ്പെട്ട നിലാംബരിക്ക്‌ 1969ലേ എന്‍.വി. പുരസ്‌കാരം ഭിച്ചു. 1997ല്‍ നിര്‍മാതളം പൂത്ത കാലം എന്ന കൃതിക്ക്‌ വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

2009 മേയ്‌ 31, ഞായറാഴ്‌ച പുനെയില്‍ അന്തരിച്ചു.
Madhavikkutty(Kamala Suraiya).

Born.31st March 1932 in the നാലപ്പാട്ട് house, Punnayurkkulam Thrissur Dt. Father. Late.V.M.Nair. Mother. Late. Balamani amma. Husband. Late.M.K.Das. Sons.M.D.Nalapat(Former Editor,Mathrubhumi)Chinnan,Jayasurya. A writer whose works blossomed a spring in the minds of the readers. she had admirers among both English and Malayalam readers. Her autobiography "My Story" sparked off a big controversy because of its brazen,outspoken style.It has been translated into 15 foreign languages. She was nominated for Nobel Prize in 1984. In 1991 she embraced Islam and became Kamala Suraiya. This too was a matter of contoversy. She was the Editor of "Poetry" of Illustrated Weekly of India, President of Childeren',s Film Society,Chairman,Kerala Forestry Board,Orient Editor of the Magazine 'Poet'.

Works.


Malayalam - Maanasi, My Story (Part I and II,) Stories of Madhavikutty, Chuvanna Paavada, Nashtappetta Neelambari, TarisuNilam, Narachheerukal Parakkumbol, Ente Balyakaala smaranakal, Neermathalam Poothakaalam, Pakshiyude Manam, Ya Allah, Amavaasi ( Co author,Mohana Varma ), Kavaadam(Co author,Sulochana) Vandikkalakal(Novel).

English - Summer in Calcutta, Alphabet of Lust, The Dissident, Collected Poems.

Awards - Kerala Sahitya Academi Award,Vayalar Award,Ezhuthachan Award,Asan Potry PrizeThe Siren)1964 Kent Award for Asian writers in English 1965,for Summer in Calcutta,Asan World Prize,Academi Award for Collected Poems,Kerala Sahitya Academi Award for Short Stories, 1969(Tahnuppu),N.V.Award,1969 for Nashtapprtta Neelambari,Vayalar Award 1997 for Neermathalam pootha Kaalam.

Breathed her last on 31st May 2009 in Pune.



17 comments:

  1. മനസ്സിലൊരു വിങ്ങല്‍...
    അതടുത്ത കാലത്തൊന്നും മാറുമെന്ന് തോന്നുന്നില്ല!

    മിനിയാന്ന് ഡീസിയിലും( സീ വി ബാലകൃഷ്ണന്‍, ശിഹാബ് പൊയ്ത്തുംകടവ്), ഇന്നലെ കെ എം സീ സിയിലും (ലീലാ മേനോന്‍, അക്ബര്‍ കക്കട്ടില്‍) നടന്ന അനുശോചന യോഗങ്ങളില്‍ പങ്കെടുത്തപ്പോള്‍ മനസ് കൂടുതല്‍ ആകുലമായി.

    -ഇപ്പോ ഇത് കേള്‍ക്കുമ്പോഴും, ജ്യോതിഭായ്!

    ReplyDelete
  2. ആവര്‍ത്തിച്ച് പറയാന്‍ ഈ വാക്കുകള്‍ മാത്രം .... മലയാളത്തിന്റെ സ്വന്തം പുത്രിക്ക് കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍

    ReplyDelete
  3. നല്ല പോസ്റ്റ്!

    ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു...

    ReplyDelete
  4. ഈയവസരത്തില്‍ ഒന്നും പറയാനാകുന്നില്ല ടീച്ചര്‍ :( :(

    ReplyDelete
  5. കണ്ണീരില്‍ കുതിര്‍ന്ന
    ആദരാഞ്ജലികള്‍...

    ReplyDelete
  6. അസഹിഷ്ണുതയുടെ അസഭ്യവര്‍ഷം ചോരിഞ്ഞവരുടെ ശവക്കൂനകളുടെ മുകളിലൂടെ അവര്‍ പാകിയ വാക്കുകളുടെ അലയൊലി എന്നും മുഴങ്ങും...

    ReplyDelete
  7. മലയാളിയുടെ അസഹിഷ്ണുതയുടെ
    കൂരംബുകള്‍ കമലാസുരയ്യയുടെ
    കവിതകളില്‍ വേലികെട്ടാന്‍ ഉപയോഗിച്ചിരിക്കുന്നു.
    രണ്ടു കവിതകളും ജ്യോതിഭായിയുടെ
    ശബ്ദത്തില്‍ കേട്ടു.
    നന്നായിരിക്കുന്നു.,
    അവസരോചിതവും.
    നന്ദി.

    ReplyDelete
  8. വാക്ക്‌ മര്‍മ്മരങ്ങളുടെ മൃതുലതയില്‍ ചിരിച്ചു മറുപടി പറഞ്ഞ ആ നീര്‍മാതള തണല്‍ വേരറ്റിരിക്കുന്നു ഈ ആലാപനത്തിനും നിസാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി

    ReplyDelete
  9. ആമിയോപ്പുവിന്റെ മനോഹരമായ രണ്ടുകവിതകൾ ഭാവത്മകമായി ചൊല്ലിയ ടീച്ചർക്ക് നന്ദി.
    എന്നെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്ന ആത്മരോദനം ഏതൊരു കാൽ‌പ്പനികപ്രതിഭയുടെയും എക്കാലത്തെയും വിലാപമാണ്.അങ്ങനെ കാണാനാണ്,എനിക്ക് ആമിയോപ്പുവിന്റെ ചില വിരോധങ്ങളേയും ഇഷ്ടം:)
    ഒരിക്കലും അവർ മലയാളത്തെയോ,കേരളത്തെയോ വെറുത്തിട്ടില്ല.വളരെ സെൻസിറ്റീവായ അവരുടെ മനസ്സിന് ചിലപ്പോൾ തോന്നിയ സങ്കടങ്ങളെ എന്നേക്കുമുള്ള വിരോധങ്ങളായി വായിക്കുന്നത് അതിവായനയാണ്.അവരെ അവഹേളിക്കുന്നവരെപ്പോലും അനുതാപത്തോടെ കാണുന്ന ഹൃദയമായിരുന്നു അത്.

    മലയാളം കണ്ട എക്കാലത്തെയും വലിയ എഴുത്തുകാരിയുടെ കാലത്തു ജീവിക്കാനായതുതന്നെ ഭാഗ്യം.

    ReplyDelete
  10. നന്ദി...


    മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിക്ക് ആദരാഞ്ജലികള്‍..

    ReplyDelete
  11. വളരെ നല്ല ഉദ്യമം.
    ശ്രദ്ധാര്‍ഹം.
    ഏറെ നന്ദിയുണ്ട്‌ ജ്യോതി.

    കമലാ സുരയ്യയുടെ ചേതനയറ്റ ശരീരം എത്തുന്നതും കാത്ത് സാഹിത്യ അക്കാദമി ഹാളിന്റെ അങ്കണത്തില്‍ കാത്തുനിന്ന നിന്ന പുരുഷാരത്തിന്റെ ഭാഗമായി ഈയുള്ളവനും നിന്നു....

    ജ്യോതിയുടെ ശബ്ദത്തില്‍ അവരുടെ കവിത കേട്ടപ്പോള്‍ , മനസ്സിലെ നഷ്ടബോധത്തിനു സാന്ദ്രതയേറുന്നു..

    ReplyDelete
  12. an excellent tribute to the great genius!she is the greatest short story writer of all times in malayalam and the best bilingual writer India has ever produced. thank you jyothi.

    ReplyDelete
  13. മാധവിക്കുട്ടിയുടെ വിടവാങ്ങൽ മലയാളത്തിന് നികത്താനവാത്ത നഷ്ടം തന്നെ

    ReplyDelete
  14. കൈതമുള്ള് , ശ്രീ..jith , ശ്രീ , നിരക്ഷരന്‍ ശ്രീഇടമൺ, ഷംസ്-കിഴാടയില്‍ , Sureshkumar :ചിത്രകാരന്‍ , സബിതാബാല , പാവപ്പെട്ടവന്‍ വികടശിരോമണി , hAnLLaLaTh ,പള്ളിക്കരയില്‍
    sreenadhan ,അനൂപ്‌ കോതനല്ലൂര്‍ ,Sapna Anu B.George
    നന്ദി... to all

    ReplyDelete