അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, June 7, 2009

ആലാപനം-തീ കൊളുത്തുക, വി. വി. കെ. വാലത്ത്‌



(കവിത കേൾക്കാം )

കവിത ഇവിടെ വായിക്കാം


വി. വി. കെ. വാലത്ത്‌ (1918-2000)
ജനനം: കൊച്ചിയിലെ ചേരാനെല്ലൂർ അച്ഛൻ: വടക്കേവാലത്ത്‌ വേലു അമ്മ: പാറു. പ്രധാനമായും ഗദ്യ കവിതകളാണ്‌ എഴുതിയത്‌. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യ രചന ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ സിവിലിയൻ ക്ലാർക്കായി പട്ടാളത്തിൽ ചേർന്ന അദ്ദേഹത്തെ സ്വാതന്ത്ര്യ പ്രേരിതമായ കൃതികൾ രചിച്ചതു കൊണ്ട്‌ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട്‌ അദ്ധ്യാപകനായി. നവയുഗം വാരികയുടെ സഹപത്രാധിപരായും ജോലി നോക്കിയിട്ടുണ്ട്‌.

പ്രധാന കൃതികൾ
വാലത്തിന്റെ കവിതകൾ, ഇടിമുഴക്കം, മിന്നൽവെളിച്ചം, സ്ഥലനാമചരിത്രങ്ങൾ, ഋഗ്വേദത്തിലൂടെ, സംഘകാലകേരളം, ചരിത്ര കവാടങ്ങൾ, ശബരിമല-ഷോളയാർ-മൂന്നാർ
പുരസ്കാരങ്ങൾ
1999 ൽ കേരള സാഹിത്യാക്കാഡമി അവാർഡ്‌. പണ്ഡിറ്റ്‌ കറുപ്പൻ
ജന്മശതാബ്ദി അവാർഡ്‌, Place Name Society യുടെ ഫെല്ലോഷിപ്പ്‌ എന്നിവ
ലഭിച്ചിട്ടുണ്ട്‌.


18 comments:

  1. Thanks chechy.. ee parichayapeduthalukal chilappol chilarkkenkilum athyavashyam thanne... Ashamsakal...!!!

    ReplyDelete
  2. ആശംസകള്‍ നേരുന്നു

    പ്രകാശേട്ടന്‍

    ReplyDelete
  3. വാലത്ത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയ കവിയാണ്‌. പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  4. വാലത്ത് കൃതികള്‍ കുട്ടിക്കാലത്ത് വായിച്ചത് ഓര്‍ക്കുന്നു....

    :)

    ReplyDelete
  5. ജ്യോതീ...അസ്സ്ലാവുന്നു. മാധ്യമത്തിൽ ഒരു ചെറു കവിത കണ്ടു...അസ്സ്ലാവുൻൻഉ

    ReplyDelete
  6. വളരെ നന്നായിരിക്കുന്നു ചേച്ചീ ആശംസകള്‍

    ReplyDelete
  7. ജ്യോതി

    കൊട്ടിഘോഷിക്കപ്പെടുന്ന സംസ്കാരങ്ങളുടെ പൊള്ളത്തരങ്ങൾക്കുനേരെ തൂലീക പടവാളാക്കിയ വി.വി.കെ യെ , ‘തീ കൊളുത്തുക’യിലുടെ ഓര്‍മ്മപ്പെടുത്തിയത് അവസരോചിതം..

    keep doing the good work
    Best Regards
    ജിജി

    ReplyDelete
  8. ഓര്‍ക്കുവാന്‍ ഒരിക്കല്‍ കൂടി അവസരം നല്‍കിയതിനു നന്ദി

    ReplyDelete
  9. jyothi aalpanam nannayirikkunnu. vvk valathintinte makan socrates ente atuthanu thamasam Nansdi NG

    ReplyDelete
  10. ഇനി ഒരിക്കലും ഒരു കവിവിലാസത്തില്‍ അറിയപ്പെടില്ല എന്നു ഞാന്‍
    കരുതിയിരുന്ന അച്ഛന്റെ‍ വാക്കുകള്‍ കാവ്യം സുഗേയത്തില്‍ കേട്ടപ്പോള്‍
    "ഞാന്‍ ഇനിയും വരും " എന്ന കവിതാ ശീര്‍ഷകം സാര്‍ത്ഥകമായതു പോലെ.......
    -ഐന്‍സ്‍റ്റീന്‍.

    ReplyDelete