അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Monday, June 15, 2009

മണിനാദം -ഇടപ്പള്ളി രാഘവൻപിള്ള


കവിത കേള്‍ക്കാം
കവിത ഇവിടെ വായിക്കാംഇടപ്പള്ളി രാഘവൻപിള്ള (1909-1936)
എറണാകുളം ജില്ലയിൽ ഇടപ്പള്ളി പാണ്ടവത്ത്‌ വീട്ടിൽ ജനനം അഛൻ- നീലകണ്ഠപ്പിള്ള .അമ്മ മീനാക്ഷിയമ്മ വിദ്യാഭ്യാസം ഇടപ്പള്ളിയിലും എറണാകുളത്തുമായിക്കഴിഞ്ഞു. പിന്നീട്‌ തിരുവനതപുരത്ത്‌ ശ്രീമതി,കേരളകേസരി എന്നീ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചു.
ശുദ്ധദ്രാവിഡവൃത്തങ്ങളീൽ രചിച്ച ലളിതവും കാവ്യഭംഗിതുളുമ്പുന്നവയുമായ കവിതകളാണ്‌ ഇടപ്പള്ളിയുടേത്‌ . അതേ സമയം സമൂഹത്തിലെ പ്രകടനപരതയേയും സംസ്കാരരാഹിത്യത്തേയും അതിരൂക്ഷമായി വിമർശിക്കുന്നുമുണ്ടവ. ഇടപ്പള്ളിയും ചങ്ങമ്പുഴയും 30 കളിൽ മലയാളകവിതയ്ക്ക്‌ പുത്തനുണർവ്വ്വു നൽകി. മലയാളകവിതയിലെ ഷെല്ലിയും കീറ്റ്സുമായി അവർ അറിയപ്പെടുന്നു. കേസരി ബാലകൃഷ്ണപ്പിള്ള ഇടപ്പള്ളിയെ ഇറ്റാലിയൻകവി Giacomo Leopardi യോടാണ്‌ ഉപമിക്കുന്നത്‌.

96 ലഘുകവിതകളൂം രണ്ടു ചെറുകഥകളും ഏതാനും ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്‌.

പ്രധാന കൃതികൾ
: തുഷാരഹാരം,ഹൃദയസ്മിതം,നവസൗരഭം. പിന്നീട്‌ ചങ്ങമ്പുഴ 'ഇടപ്പള്ളികൃതികൾ എഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിച്ചു.

ഇരുപത്തേഴാം വയസ്സിൽ അദ്ദേഹം ആത്മഹത്യചെയ്തു . ചങ്ങമ്പുഴയുടെ പ്രശസ്തമായ രമണന്റെ രചനാമൂലം സുഹൃത്തായ ഇടപ്പള്ളിയുടെ ആത്മഹത്യ തന്നെയാണെന്നു കരുതപ്പെടുന്നു


ഈ കവിതയുടെ ഒരു ഭാഗം കെ.ജെ യേശുദാസിന്റെ ശബ്ദത്തിൽ ..
സംഗീതം വിദ്യാധരൻ ചിത്രം അടയാളങ്ങൾ

20 comments:

 1. ഇടപ്പള്ളിയുടെ വേദനാപൂര്‍ണ്ണമായ
  ജീവിതത്തിനടുത്തേക്ക് കൊണ്ടുപോകുന്ന
  ശബ്ദം നന്ദി ജ്യോതിടീച്ചര്‍ ..

  ReplyDelete
 2. ‘രമണന്റെ’പ്രേരണയെ കൂടി പ്രസ്താവിക്കാമായിരുന്നു.

  ReplyDelete
 3. ശരിക്കും ഞാന്‍ അനുഭവിക്കുകയായിരുന്നു ഈ കവിത.
  മധുരമായ ആലാപനം നന്ദി പറഞ്ഞു ഈ ശ്രമങ്ങളെ കുറക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
  മനോഹരം അഭിനന്ദനങ്ങള്‍

  ReplyDelete
 4. Nandi chechy... Sundaram.. Manoharam... Ashamsakal...!!!

  ReplyDelete
 5. അതെ, ഇതിന്റെ പശ്ചാത്തലം കൂടി വിവരിച്ചിരുന്നെങ്കില്‍, കുറേക്കൂടി നല്ല അനുഭവം തരുമായിരുന്നു..
  മരണക്കുരുക്കിനു കീഴില്‍ ഇരുന്ന് എഴുന്നിയ കവിതയുടെ എല്ലാ ഭാവങ്ങളും ആലാപനത്തില്‍ ഉണ്ടെന്നു പറയാതെ വയ്യ.

  ReplyDelete
 6. ഇടപ്പള്ളിയുടെ കവിതകള്‍ മലയാളികള്‍ ആഴത്തില്‍ അറിയേണ്ടിയിരിക്കുന്നു ....നന്ദി ജ്യോതി .

  ReplyDelete
 7. jyothiji.. very happy to see your attempt.. and thanks a lot for reciting 'Maninaatham' a nostalgic with-in many among us ; our good old days of hearing n reciting maninaatham!! amidst the present modern poetry, period, listening n happenings.. / all the best jyothiji.. regards..

  ReplyDelete
 8. ഈ കവി കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍...

  ReplyDelete