അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Wednesday, September 30, 2009

ലളിതാംബിക അന്തര്‍ജ്ജനം- കൂപ്പുകൈ


കവിത കേള്‍ക്കാം

(കവിത വായിക്കുക)
ലളിതാംബിക അന്തര്‍ജ്ജനം (1909- 1987 )
സ്ത്രീ സ്വാതന്ത്ര്യത്തിന്‌ സമൂഹം കല്‍‌പ്പിച്ച വിലക്കുകള്‍‌ക്കെതിരേ പ്രതികരിച്ച എഴുത്തുകാരി. സംസ്കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകളെ ശക്തിയുക്തം ന്യായീകരിച്ചു കൊണ്ടുള്ള രചനകള്‍‌ നടത്തി. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന ഒരു കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക അന്തര്‍ജ്ജനം തന്‍റെ രചനകളിലൂടെ സാമൂഹ്യ തിന്‍‌മകളോട് കലഹിക്കുകയായിരുന്നു.

സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടിയിരുന്നു. പിതാവ്‌ കൊട്ടാരക്കര
താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ദാമോദരന്‍പോറ്റി. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനം. ഭര്‍ത്താവ്‌ പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍നമ്പൂതിരി .
വിദ്യാഭ്യാസം സ്വഗൃഹത്തില്‍വച്ചു നടത്തി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു ജന്‍മനാ കവിയായ അവരുടെ കവിത്വത്തിന്‍റെ സര്‍ഗ്ഗധനത, കവിതയിലെപോലെ കഥകളിലും കാണാന്‍കഴിയും. മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവല്‍ കൊണ്ട് ആസ്വാദക മനസ്സുകളില്‍‌ ലളിതാംബിക അന്തര്‍ജ്ജനം ചിര:പ്രതിഷ്ഠ നേടി

കൃതികള്‍‌: മൂടു പടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്‍റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്‍റെ പുഞ്ചിരി, ഇരുപതു വര്‍ഷത്തിനു ശേഷം, അഗ്നി പുഷ്പങ്ങള്‍, സത്യത്തിന്‍റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദുമജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍. (കഥകള്‍‌ ) ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി (കവിത ) പുനര്‍ജ്ജന്‍‌മം, വീര സംഗീതം (നാടകം) , കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, തേന്‍ തുള്ളികള്‍, ഗ്രാമ ബാലിക (ബാലസാഹിത്യം ) അഗ്നി സാക്ഷി (നോവല്‍) . സീത മുതല്‍ സാവിത്രി വരെ (പഠനം ) ആത്മകഥയ്‌ക്ക് ഒരാമുഖം (ആത്മകഥ)
പുരസ്കാരങ്ങള്‍‌:
കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോന്‍ പ്രൈസും, ഗോസായി പറഞ്ഞ കഥയ്ക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.





7 comments:

  1. കേരളത്തിലെ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളിലൊരാളായി ചിത്രകാരനു തോന്നിയ ലളിതാംബിക അന്തര്‍ജ്ജനത്തെക്കുറിച്ചൂള്ള പോസ്റ്റു വായിച്ചു. നന്ദി.

    ReplyDelete
  2. മഹത് വ്യക്തികളെ ആദരിക്കുവാന്‍ , ഓര്‍മിക്കുവാന്‍, പൊതു അവധികള്‍ പോലും അപര്യാപ്തമാവുമ്പോള്‍.. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് പ്രണാമം..

    "പാലൂറുമീണമുള്ളച്ചിന്തുപാട്ടൊരു
    പുഞ്ചിരിയിലച്ചീന്തില്‍‌മുന്നില്‍‌വിളമ്പിയി-
    ട്ടെന്നേയ്ക്കുമായുള്ളമധുരമാവുന്നമ്മ
    ഓര്‍‌ത്തേനുണഞ്ഞുപോകുന്നു കൈവിരല്‍..."

    ReplyDelete
  3. ചിത്രകാരന്റെ അശ്രദ്ധമായ അഹങ്കാരത്തെ പൊറുക്കുക.
    ചിത്രകാരന്റെ അക്ഷമയുടെ ഹൃസ്വദൃഷ്ടിയാല്‍ കാണാതെപോയ.... മനോഹരമായ കവിതാലാപനം കേള്‍ക്കാതെ പോയ അശ്രദ്ധ കഠിനം തന്നെ.

    സാഹിത്യ പരിചയം കുറവായതിനാല്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കൂപ്പുകൈ മഹാത്മാവിനു നെരേയാണെന്ന് മനസ്സിലാക്കാനെ കഴിയുന്നുള്ളു.ഇത്തരം കവിത എന്ന്,ഏത് സന്ദര്‍ഭത്തില്‍,എന്നുകൂടി അന്വേഷിച്ചറിയേണ്ട ബാധ്യത വായനക്കാരനുണ്ട്.അതിനു പ്രേരിപ്പിച്ച ഈ ആലാപന പോസ്റ്റിനു നന്ദി.
    ഗാന്ധിജയന്തി പ്രമാണിച്ച് ഹൃദയത്തില്‍ തട്ടി പാടി
    പോസ്റ്റു ചെയ്തിരിക്കുന്ന കൂപ്പുകൈ എന്ന ഈ ആലാപന പോസ്റ്റിനു മുന്നില്‍ കൂപ്പുകൈയ്യോടെ നില്‍ക്കാനേ ചിത്രകാരനാകു.

    “ദേവനെത്തിരസ്ക്കരിച്ചാപ്പുണ്യ പീഠത്തിങ്കല്‍
    പ്രേതത്തെ പ്രതിഷ്ഠിച്ച പാപികളായി നമ്മള്‍”

    അടിമത്വ്ബോധത്തിന്റെ പ്രേതങ്ങള്‍ പോലുള്ള സകല വിഗ്രഹങ്ങളേയും മനസ്സില്‍ നിന്നും തുടച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തിന്റെ
    പ്രകാശം മനസ്സില്‍ നിറക്കാന്‍ ആവശ്യപ്പെടുന്നതായി തൊന്നുന്നു ഈ വരികള്‍.
    വലിയൊരു പൈതൃകസത്യത്തെ മനസ്സിലെക്കു പകര്‍ന്നു തരാന്‍
    മാതൃത്വത്തിന്റെ സ്നേഹഭാഷണത്തോളം ഹൃദ്യമായ മറ്റൊരു വഴിയില്ലെന്നും ബോധ്യപ്പെട്ടു.അച്ഛന്റെ മഹത്വത്തെക്കുറിച്ചൂള്ള അമ്മമാരുടെ സാക്ഷ്യത്തേക്കാള്‍
    മഹത്തരമായി ആര്‍ക്കാണ് പരിഭാഷപ്പെടുത്താനാകുക!!!


    ഈ കവിത ഉചിതമായ സമയത്തുതന്നെ പാടിക്കേള്‍പ്പിച്ച ഔചിത്യബോധത്തിന് ചിത്രകാരന്റെ പ്രണാമം.

    ReplyDelete
  4. സത്യത്തില്‍ ഇത് ഞാന്‍ കേള്‍ക്കാതെ പോയിരുന്നെങ്കില്‍ ഒരു വലിയ നഷ്ടമായേന്നെ ആ കവിതയുടെ ജീവന്‍ ആ കവയത്രി മരിച്ചു മണ്ണടിഞ്ഞങ്കിലും ഇന്ന് ഈ ബ്ലോഗ്ഗിന്റെ പുറത്ത് കേള്‍ക്കാന്‍ അവസരമുണ്ടാല്ലോ ഭാഗ്യം ഈ ശ്രമങ്ങള്‍ക്ക് എന്ത് നന്ദിയാണ് പറയണ്ടത് ?
    ഈ പാവപ്പെട്ടവന്‍ ആത്മാര്‍ത്ഥമായ അഭിനന്ദങ്ങള്‍ അറിയിക്കുന്നു

    ReplyDelete
  5. നല്ല കവിത... ഹൃദ്യമായ ആലാപനം ... യോജിച്ച സമയം....

    ReplyDelete
  6. വളരെ മനോഹരമായ ആലാപനം. നന്ദി

    എങ്കിലും ഒന്നു രണ്ടു സംശയം.
    "ഗദ്‌ഗദം പുരളാതെ കരുതിക്കൊള്ളുന്നു ഞാന്‍" എന്നതു "കുരുതിക്കൊള്ളുന്നു" എന്നാണല്ലോ ചൊല്ലിയത്‌. അതുപോലെ "ദേശത്തിന്‍ ഹൃദയസ്പന്ദങ്ങളെന്നേക്കും നിലച്ചു പോയ്‌"എന്നത്‌ "ഒക്കെയും നിലച്ചു പോയ്‌" എന്നാണു ആലപിച്ചിരിക്കുന്നത്‌. ഇവിടെ അര്‍ത്ഥം ചേറ്‍ന്നു പോകുന്നുണ്ടെങ്കിലും ആദ്യത്തേതില്‍ വലിയഅര്‍ത്ഥ വ്യത്യാസം വരുന്നുണ്ട്‌.

    കൂടുതല്‍ നല്ല ആലാപനങ്ങള്‍ക്കായി ഇനിയും കാത്തിരിക്കുന്നു.

    ReplyDelete
  7. Thanks to all ചിത്രകാരന്‍ gigi, പാവപ്പെട്ടവന്‍ , SONY.M.M
    ചിത്രകാരന്‍ ,
    “ദേവനെത്തിരസ്ക്കരിച്ചാപ്പുണ്യ പീഠത്തിങ്കല്‍
    പ്രേതത്തെ പ്രതിഷ്ഠിച്ച പാപികളായി നമ്മള്‍”
    താങ്കളുടെ ബ്ലോഗ്ഗ് കണ്ടിരുന്നു
    ജിതേന്ദ്രകുമാര്‍,ഇതാണ്‌ ആവശ്യം . ശരിക്കും . 'നന്നായി' ന്ന വെറും അഭിനന്ദനത്തെക്കാൾ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള മനസ്ഥിതി.
    തീരെ ക്ഷന്തവ്യമാവുകില്ലാത്തൊരു തെറ്റാവുമയിരുന്നു അത്‌.
    രണ്ടും തിരുത്തിയിട്ടുണ്ട്‌
    ഒരിക്കൽക്കൂടി നന്ദി.
    ഇനിയും തുടരുമല്ലോ
    ജ്യോതി

    ReplyDelete