അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Friday, May 14, 2010

‘ഇപ്പട്ടേരിക്കും’ -പ്രേംജി
(കവിത കേൾക്കാം )
(കവിത വായിക്കാം )
പ്രേംജി (1908-1998)

പ്രേംജി എന്ന പേരിലറിയപ്പെടുന്ന എം പി ഭട്ടതിരിപ്പാട് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ വന്നേരിയില്‍ 1908 സെപ്തംബര്‍ 23 നു ജനിച്ചു. കവിയും നടനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു .പത്തൊമ്പതാം വയസ്സില്‍ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. .മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി തുടങ്ങിയ 60 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. തന്റെ നാല്പതാമത്തെ വയസ്സിലാണ് പ്രേംജി ആര്യ അന്തർജനത്തെ വിവാഹം ചെയ്തത്. എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന എം.ആർ. ഭട്ടതിരിപ്പാട് സഹോദരനായിരുന്നു .
പ്രധാന കൃതികൾ:
സപത്‌നി, നാൽക്കാലികൾ, രക്തസന്ദേശം, പ്രേംജി പാടുന്നു (കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).
പുരസ്കാരങ്ങള്‍
ഷാജി എൻ. കരുൺ സംവിധാനം ചെയ്തത പിറവിയിലെ അഭിനയത്തിന് 1988- മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വർണമെഡൽ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
1998 ഓഗസ്റ്റ് 10 നു അന്തരിച്ചു.

ഇപ്പട്ടേരിക്കും എന്ന ഈ കവിത ലഭിച്ചത് കവി മനോജ്‌ കുറൂരിന്റെ ബ്ലോഗില്‍ നിന്നുമാണ് ( ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം ) മനോജ്‌ പറയുന്നു...

ഭക്തിശ്ലോകങ്ങളോട് അതിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍മാത്രമായി പ്രത്യേകിച്ച് ഒരു കമ്പവും സൂക്ഷിക്കാത്തയാളാണു ഞാന്‍. ഹാസ്യശ്ലോകങ്ങളുടെ പൊതുരീതിയോടും അങ്ങനെതന്നെ. അക്ഷരശ്ലോകക്കാര്‍ ഹരം‌കൊള്ളുന്ന ‘ചാറേ ചമ്മന്തി’പ്പരുവത്തിലുള്ള ശ്ലോകങ്ങളോട് ആ സമയത്തൊലിച്ചിറങ്ങുന്ന മുറുക്കാന്‍‌തുപ്പലിനോടെന്നപോലെ ഒരു അറപ്പും തോന്നാറുണ്ട്. എന്നാല്‍‌ ‍ചെറുപ്പം മുതലേ കേട്ട ചില കവിതകള്‍ ശ്ലോകരൂപത്തിലാണെങ്കിലും അവയ്ക്കുള്ളിലെ ജീവിതംകൊണ്ട് എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. പ്രേംജിയുടെ ‘ഇപ്പട്ടേരിക്കും’ എന്ന കവിത അത്തരത്തിലൊന്നാണ്. ഈ കവിതയ്ക്കു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പ്രേംജിക്ക് ഒരിക്കല്‍ വാതരോഗം പിടിപെട്ടു. വൈദ്യര്‍‌പോലും കൈയൊഴിഞ്ഞ അവസ്ഥയില്‍ പണ്ടു മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി നാരായണീയം എന്ന സ്തുതിദശശതകം ഗുരുവായൂരപ്പനു കാഴ്ചവെച്ചതുപോലെ തന്നെക്കൊണ്ടാവുന്നവിധം ഒരു കാവ്യം സമര്‍പ്പിക്കുവാന്‍ പ്രേംജിയെ ചില അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു. അതനുസരിച്ച് അദ്ദേഹം ഒരു പത്തു ശ്ലോകങ്ങള്‍ രചിച്ചു ഗുരുവായൂരപ്പനു സമര്‍പ്പിക്കയും ചെയ്തു. അതാണ് ‘ഇപ്പട്ടേരിക്കും’ എന്ന കവിത. ശ്ലോകത്തിന്റെ അക്ഷരഘടനയ്ക്ക് ഒന്നാന്തരം മാതൃകയായി ഈ കവിതയെ പലരും കണക്കാക്കാറുണ്ട്. എന്നാല്‍ അക്ഷരപ്പെരുക്കത്തിന്റെയും വൃത്തഭദ്രതയുടെയും രൂപഭംഗികളുള്ളപ്പോള്‍ത്തന്നെ ഉള്ളില്‍ നിറഞ്ഞുകവിയുന്ന ജീവിതത്തിന്റെ നനവ് ഈ കവിതയില്‍ പടര്‍ന്നുകിടക്കുന്നു. ഭക്തിയോടൊപ്പം പ്രകടിപ്പിക്കുന്ന പരിഭവത്തിന്റെ സ്വരവും ശ്രദ്ധേയം.

മനോജിനു കാവ്യംസുഗേയത്തിന്റെ നന്ദി.

12 comments:

 1. “ഇപ്പട്ടേരിക്കും”വായിക്കാൻ അവസരമൊരുക്കിത്തന്ന കവ്യംസുഗേയത്തിനും മനോജിനും നന്ദി.

  ReplyDelete
 2. കവിയായ പ്രെംജിയെ പരിചയപ്പെടുത്തിയതിനു നന്ദി.ഗംഭീരമായി ചൊല്ലിയിട്ടുമുണ്ട്.

  ReplyDelete
 3. Ithil Malayathil engine type cheyyum ennariyilla.Hence this post in English.There are some slight factual mistakes in Manoj's narration of the (hi )story behind the poem. Premji had exima ( hope i spelled it right ) on his legs. He went to Vellor medical college for treatment and got cured completely .. On his way back when the train reached Valayar, he started scraching his legs due to itching . By the time he reached home at Trissur he had his legs swollen,with blood oozing out of his exima wounds again.He returned to the sick bed at home. It was from that sick bed that he wrote this poem. It was not because some one advised. And he never went to Guruvayoor with that poem. He remained a non-believer till his last breath.Sorry for the post in English, that too bad English.
  Neelan

  ReplyDelete
 4. പ്രിയ നീലന്‍, എന്റെ ഊന്നല്‍ ആ കവിതയുടെ സവിശേഷതകളിലായിരുന്നു. കവിതയ്ക്കൊപ്പം ചെറുപ്പത്തില്‍ പറഞ്ഞുകേട്ട രചനാ‍പശ്ചാത്തലംകൂടി പങ്കുവയ്ക്കണം എന്നു തോന്നി. ചില കേട്ടുകേള്‍വികള്‍ മാത്രം വച്ചാണ് ആ കുറിപ്പ് എഴുതിയത്. “ഐതിഹ്യം”എന്നു കുറിപ്പില്‍ത്തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. അതിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് വ്യക്തമാക്കിയതില്‍ വളരെ സന്തോഷം. അതും ആധികാരികമായ കേന്ദ്രത്തില്‍നിന്ന്. നന്ദി :)

  ReplyDelete
 5. നന്ദി കലാവല്ലഭന്‍ ശ്രീനാഥന്‍ . നീലന്‍ തികച്ചും ആധികാരികമായ അഭിപ്രായത്തിനു നന്ദി. മനോജിന്റെ മറുപടിക്കും

  ReplyDelete
 6. It is a very craftful and painful poem. Thanks Manoj for bringing it into the limelight at a time when such poems look simply oout dated and lost.

  ReplyDelete
 7. ഈ കവിയെ മലയാളം കാര്യമായി മറന്നിരുന്നു ഇത് ഒരു വലിയ കാര്യംതന്നെ വേണ്ടുന്ന പ്രാധാന്യം കൊടുത്തത്

  ReplyDelete
 8. നമസ്തേ മാഡം. ഇപ്പട്ടേരിക്കും കേട്ടൂ. ഭാവുകങ്ങള്‍. പട്ടേരിപ്പടുപണ്ടാ സ്തുതിദശശതകം കാഴ്ചവച്ചന്നു... എന്നതിന്റെ മൂന്നാംവരിയില്‍ രണ്ടക്ഷരം കുറഞ്ഞുവോ എന്നൊരു സംശയം. സ്രഗ്ധരയാണല്ലോ വൃത്തം. “വിട്ടേപോകാത്തൊരുഇദ്ദുര്‍ദശയൊടുശതകം ചൊല്ലിയോനല്ലി ഞാനിപ്പട്ടേരിക്കും... എന്നു വേണ്ടിവരുമെന്നു തോന്നുന്നൂ.... പ്രേംജിയുടെ മനോഹരശ്ലോകങ്ങള്‍ ഇനിയും ചേര്‍ക്കുമല്ലോ? “കളിത്തോഴി”യും മറ്റും.

  ReplyDelete
  Replies
  1. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി ദേവദാസ് . ശരിയാണ്. അതിൽ ഒരക്ഷരം കുറവായിരുന്നു. ശരിയാക്കിയിട്ടുണ്ട്

   Delete
 9. ഈ കവിത ചൊല്ലിയതാരാണ് ?,നല്ല അക്ഷരസ്ഫുടതയും ,ശ്രുതി ശുദ്ധമായും ചൊല്ലിയിട്ടുണ്ട്.

  ReplyDelete