അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, October 21, 2011

നാറാണത്ത് പ്രാന്തന്‍-മുല്ലനേഴി

 


(കവിത കേൾക്കുക )

(കവിത വായിക്കുക )


മുല്ലനേഴിയ്ക്ക് കാവ്യം സുഗേയത്തിന്റെ പ്രണാമം..



മുല്ലനേഴി നീലകണ്ഠന്‍

1948 മേയ് 16നു് ൽ തൃശൂർ ജില്യിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ ജനിച്ചു. അച്ഛന്‍ മേലെ മുല്ലനേഴി നാരായണന്‍ നമ്പൂതിരി. അമ്മ നീലി അന്തര്‍ജ്ജനം രാമവർമ്മപുരം സർക്കാർ ഹൈ സ്കൂളിൽ അദ്ധ്യാപകനായി ഏറെ വർഷം ജോലി ചെയ്തു. 1980 മുതൽ 83 വരെ കേരള സംഗീത അക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 64 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ടു്. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ "കറുകറുത്തൊരു പെണ്ണാണേ" എന്നു തുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി.
ചലച്ചിത്രസംവിധായകൻ കൂടിയായിരുന്ന പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ട് കലാരംഗത്തേക്കു് കടന്നുവന്നു.
കൃതികള്‍ :നാറാണത്ത് പ്രാന്തന്‍, രാപ്പാട്ട്,മോഹപ്പക്ഷി, ആനവാല്‍മോതിരം, കനിവിന്റെ പാട്ട് ,സമതലം
പുരസ്കാരങ്ങള്‍ :'ചാവേർപ്പട'യ്ക്കു് 1973ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിയ്ക്കുകയുണ്ടായി. 1975ൽ ന്യൂഡെൽഹിയിൽ വെച്ചുനടന്ന ദേശീയ നാടകോത്സവത്തിൽ ചാവേർപ്പട ഉൾപ്പെട്ടിരുന്നു. 1977ൽ ഉള്ളൂർ കവിമുദ്ര പുരസ്കാരം ലഭിച്ചു. 1989ൽ നാലപ്പാടൻ സ്മാരക പുരസ്കാരം. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995 ലും കവിത എന്ന കൃതിക്ക് 2010 ലും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
.2011 ഒക്ടോബർ 22 നു തൃശൂരിൽ അന്തരിച്ചു.

അവലംബം : വിക്കിപീഡിയ

13 comments:

  1. പ്രസക്തമായ കവിത.
    ഈ ദിവസം മുന്നില്‍ കണ്ട്‌ കവി ഇതു എഴുതിയതാണോ എന്നു തോന്നും.

    ReplyDelete
  2. ജ്യോതിസ്സ്, ഇന്നു രാവിലത്തെ റ്റി വി ന്യൂസ്സിൽ കണ്ടു...അദ്ദേഹത്തിന്റെ പല കവിതകളും പാട്ടുകളാക്കിയതും കേട്ടു,എന്റെ എല്ലാ പ്രിയപ്പെട്ട പാട്ടുകളും അദ്ദേഹം എഴുതി എന്നതിൽ ഏറെ സന്തോഷം. ആത്മാവിനു പ്രണാമം,എന്നും ശാന്തിയുണ്ടാകട്ടെ

    ReplyDelete
  3. mullanezhikku pranamam malayalathinu nashtappettathu oru valiya kalakarane ayiram pranamam

    ReplyDelete
  4. ഇന്നലെയും യുറീക്ക രചന ശില്പ ശാലയില്‍ അദ്ദേഹം ക്ലസ്സെടുത്തിരുന്നു.

    ആദരാഞ്ജലികള്‍

    ReplyDelete
  5. പ്രിയ കവിക്കു നിറകണ്ണോടെ പ്രണാമം

    ReplyDelete
  6. എന്റെ പ്രിയ കവിക്ക് പ്രണാമം...!

    ReplyDelete
  7. kavik pranamam..... eni ethra lalithyathode ezuthan aaaru enna chodhyam bakiyakunnu...

    ReplyDelete
  8. മലയാളത്തിന്റെ നഷ്ടപ്പട്ടികയിലെ അവസാന കണ്ണി.

    ReplyDelete
  9. എനിയ്ക്ക് വളരെ ഇഷ്ടമുള്ള ഒരു വ്യക്തിത്വമാണ്‌ മുല്ലനേഴി മാഷ്. സ്നേഹവീട് ആണ്‌ അദ്ദേഹത്തിന്റെ അവസാന ചിത്രം. തന്റെ തനതായ ശൈലി അവിടെയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
    അദ്ദേഹത്തിന്‌ ആദരാഞ്ജലികൾ...

    ReplyDelete