മലയാളകവിതയുടെ ചരിത്ര വഴികള്‍- കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറുവർഷത്തോളം മലയാളഭാഷ ശൈശവത്തിൽ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തിൽ പലതരം നാടൻപാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങൾ, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകൾ, വിനോദങ്ങൾക്കു വേണ്ടിയുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധതരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. തെക്കന്‍പാട്ടുകള്‍, ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കൂത്ത്പാട്ട്, സർപ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവർപാട്ട്, മണ്ണാർപാട്ട്, പാണർപാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻപാട്ട്, പടപ്പാട്ട്, വില്ലടിച്ചാൻപാട്ട്, ഓണപ്പാട്ട്, കുമ്മികൾ,താരാട്ടുകൾ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു. കൃത്യമായ ഒരു പെറുക്കിയടുക്കല്‍ സാധ്യമല്ലാത്ത വിധം പറന്നു കിടക്കുന്ന അവയെ തല്ക്കാലം മാറ്റിവെച്ചു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) മുതലുള്ള കവിതകളാണ് ഇവിടെ ചൊല്ലുന്നത്.
1.ഇരാമചരിതം-ചീരാമകവി
2.തിരുനിഴല്‍മാല -ഗോവിന്ദകവി
3.ലീലാതിലകം-ലീലാതിലകകാരന്‍
4.ഉണ്ണിച്ചിരുതേവീചരിതം -അജ്ഞാതകര്‍ത്തൃകം
5.ഉണ്ണിയച്ചീചരിതം-തേവന് ചിരികുമാരന്‍
6.ഉണ്ണിയാടീചരിതം -ദാമോദരച്ചക്യാര്
7.ഉണ്ണുനീലിസന്ദേശം
8.മുഹ്യിദ്ദീന്‍മാല-ഖാസി മുഹമ്മദ - 9.ഭാഷാഭഗവദ്ഗീത നിരണം മാധവപ്പണിക്കർ
- 10 കണ്ണശ്ശരാമായണം-നിരണം രാമപ്പണിക്കർ
- 11.ഭാരതമാല-നിരണം ശങ്കരപ്പണിക്കർ
- 12. രാമകഥപ്പാട്ട് -അയ്യിപ്പിള്ള ആശാൻ
മറൂള
-
അപ്രത്തെ വീട്ടിലേക്കൊന്നുപോയി
ചിറ്റങ്ങൾ തപ്പിയിരുന്നുപോയി
ഇത്തിരിയൊത്തിരി വൈകിയാവാം
സൃഷ്ടിപ്പൊരുളറിഞ്ഞെത്തിനിന്നു
വെറ്റ മുറുക്കി കൂർപ്പിച്ചു2 കൊ...
3 months ago
No comments:
Post a Comment