അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Thursday, September 24, 2020

Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri

 ഈ ബ്ലോഗിൽ  ഉള്ള  മറ്റു കവിതകൾ കേൾക്കാൻ   ക്ലിക് ചെയ്യുക)

2013 ഡിസംബർ 8 ന് നു ചെയ്ത വീഡിയോ ആണിത് നിധിപോലെ ആർക്കും അധികം പങ്കുവെയ്ക്കാതെ സൂക്ഷിച്ചത് .എന്റെ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്നത്. ഇന്ന് അക്കിത്തം ജ്ഞാനപീഠസമർപ്പിതനാവുന്ന അവസരത്തിൽ അതിലും വലുതായ ഒരു പുരസ്കാരം അദ്ദേഹത്തിൽനിന്ന് അന്ന് ലഭിച്ചകാര്യം അഭിമാനത്തോടെ ഓർക്കുന്നു സ്വന്തം .കവിത ചൊല്ലിക്കേട്ട് അന്നദ്ദേഹത്തിന്റെ . കണ്ണു നിറഞ്ഞു .അവസാനം പറഞ്ഞതു കേട്ട് എനിക്കും. ഫെസ്ബൂക് കാവ്യകേളിക്കൂട്ടായ്മയുടെ 2013 കവിതാദിനത്തിനു ഒരു ആശംസാ വീഡിയോ ചെയ്യാൻ വേണ്ടി പോയതായിരുന്നു. അതിനു മുൻപ് മുൻപ് അദ്ദേഹം അതിഥിയായ മറ്റൊരു വേദിയിൽ ഈ ഈ കവിത ചൊല്ലിയിരുന്നു.. വീണ്ടും ചൊല്ലാനായി ആ കവിത തന്നെ അദ്ദേഹം അന്ന് എടുത്തുതന്നു .ജീവിതത്തിലെമറക്കാനാവാത്ത ഒരു ദിവസമായി അത് മാറുകയും ചെയ്തു.

2 comments:

  1. കർക്കിടകം കഴിയും വരേക്കിനി കഞ്ഞിയാവും ഉണ്ണീ നിനക്കിഷ്ടമാകുമോ
    ReplyDelete