അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, March 8, 2009

സുഗതകുമാരിയുടെ 'പെണ്‍കുഞ്ഞ്‌ 90'





മാർച്ച്-8 ഒരു വനിതാദിനം കൂടി....


അമ്മതന്‍
കണ്ണുനീര്‍പ്പെയ്ത്തില്‍ -
ക്കുളിപ്പിച്ചിറ്റുപാല്‍ കൊടുത്തുമ്മയാകും
ശ്രീതിലകം ചാര്‍ത്തി നെറ്റിമേല്‍
ഇവളെ പാവമീകുഞ്ഞുസീതയെ
ജഗദംബ നിന്‍ ഉഴവിന്‍ചാലിലായ്‌
മെല്ലെക്കിടത്തുന്നേനനാഥയായ്‌....

(കവിത വായിയ്ക്കാം)

Saturday, February 28, 2009

'കൃഷ്ണ , നീയെന്നെയറിയില്ല'-സുഗതകുമാരി





(കവിത വായിയ്ക്കാം)

സുഗതകുമാരി

1934 ജനുവരി 3 ന്‌ തിരുവനന്തപുരത്ത് ജനനം. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിക്കുന്നു. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

കൃതികൾ

   മുത്തുച്ചിപ്പി , പാതിരാപ്പൂക്കൾ  (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി),     പാവം മാനവഹൃദയം ,    ഇരുൾ ചിറകുകൾ ,    രാത്രിമഴ  (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്),     അമ്പലമണി  (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം) .    കുറിഞ്ഞിപ്പൂക്കൾ  (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്).     തുലാവർഷപ്പച്ച  (വിശ്വദീപം അവാർഡ്),     രാധയെവിടെ (അബുദാബി മലയാളി സമാജം അവാർഡ്),    കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്),    ദേവദാസി,    വാഴത്തേൻ,    മലമുകളിലിരിക്കെ 

മറ്റു പുരസ്കാരങ്ങൾ

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്,     പാതിരപ്പൂക്കൾ     കേരള സാഹിത്യ അക്കാദമി പുരസ്കാരം(1968 ),     രാത്രിമഴ   കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(1980 ),    അമ്പലമണി     ഓടക്കുഴൽ പുരസ്കാരം(1982 )
അമ്പലമണി     വയലാർ അവാർഡ്(1984 ) , ലളിതാംബിക അന്തർജ്ജനം അവാർഡ്(2001 ), 
വള്ളത്തോൾ അവാർഡ് (2003     ),        കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(2004 )
ബാലാമണിയമ്മ അവാർഡ്(2004     ),         പത്മശ്രീ പുരസ്കാരം(2006 ),         പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്
സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്,      മണലെഴുത്ത്     സരസ്വതി സമ്മാൻ(2013)

അവലംബം : വിക്കിപീഡിയ

Sunday, February 15, 2009

ഇടശ്ശേരിയുടെ 'കറുത്തചെട്ടിച്ചികള്‍


(കവിത കേള്‍ക്കാം) 
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍ .
നന്ദി പറയുന്നു നിങ്ങള്‍ക്കു നീലച്ച

സുന്ദരിമാരേ, വിധേയമിക്കേരളം.
കാണാ,മറിയുമേ കണ്ടാല്‍ ‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും


(കവിത വായിയ്ക്കാം)

........
...

Thursday, February 5, 2009

ചങ്ങമ്പുഴ കൃഷ്ണപിള്ള -സ്പന്ദിക്കുന്ന അസ്ഥിമാടം







ഒക്റ്റോബര്‍ 10 നു ജനനം. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂള്‍, ശ്രീകൃഷ്ണവിലാസം ഇംഗ്ലീഷ്‌ മിഡില്‍ സ്കൂള്‍, ആലുവാ സെന്റ് മേരീസ്‌ സ്കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്കൂള്‍, സെന്റ്‌ ആല്‍ബര്‍ട്ട്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ എറണാകുളത്തും തിരുവനന്തപുരത്തുമുള്ള കോളേജുകളില്‍ പഠനം. മലയാള സാഹിത്യത്തില്‍ എം. എ ബിരുദം. പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു.
ആദ്യ കവിതാസമാഹാരം ബാഷ്പാഞ്ജലി. കവിതയോടൊപ്പം തന്നെ നോവല്‍, ചെറുകഥ, നാടകം, സാഹിത്യ ചിന്ത, നിരൂപണം എന്നിങ്ങനെ അദ്ദേഹം കൈവെയ്ക്കാത്ത സാഹിത്യ മേഖലകളില്ല. പ്രധാന കൃതികള്‍ ബാഷ്പാഞ്ജലി, ,ഉദ്യാനലക്ഷ്മി,കല്ലോലമാല,തിലോത്തമ,ദേവഗീത,പാടുന്നപിശാച്‌,മണിവീണ, യവനിക, മദിരോത്സവം,സ്പന്ദിക്കുന്ന അസ്ഥിമാടം,, ഹേമന്തചന്ദ്രിക രക്തപുഷ്പങ്ങള്‍- തുടങ്ങിയ കവിതാസമാഹാരങ്ങള്‍ രമണന്‍,കളിത്തോഴി(നോവല്‍)


Thursday, January 15, 2009

ജി. ശങ്കരക്കുറുപ്പ്‌-ശിവതാണ്ഡവം-ആലാപനം




'മസ്തകവുമാട്ടിവരും  ആസുരാഹങ്കാരത്തിനെ
ധ്വസ്തദർപ്പമാക്കിവീഴിച്ചതിൻ  മുകളിൽ 
നടനമാടുക  വിഭോ,   സച്ചിന്മയ!  മൃത്യുഞ്ജയ !
തുടങ്ങുക  സംഹാരത്തിൽത്തന്നെ നീ സർഗ്ഗം '


ജി. ശങ്കരക്കുറുപ്പ്(1901- 1978)
എറണാകുളം ജില്ലയിലെ കാലടിയില്‍ ജനനം. അച്ഛമമ്മമാര്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും സ്കൂള്‍ വിദ്യാഭ്യാസം. പണ്ഡിത, മലയാള വിദ്വാന്‍ പരീക്ഷകള്‍ ജയിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിലും ത്രിശ്ശൂര്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായി ജോലിനോക്കി. രാജ്യസഭാംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത്‌ എന്നിവയുടെ പ്രസിഡണ്റ്റ്‌ ആയിരുന്നു

പുരസ്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡ്‌(1967)
ഓടക്കുഴല്‍ പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്‌.

പ്രധാന കൃതികള്‍:
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍, സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)


ജി പറയുന്നു.......
1962 സെപ്റ്റംബറിലാണ്‌ കവിത രചിച്ചത്‌. ഉപനിഷത്തിലെ പുരാണമിഥുനം ആണ്‌ മാറ്ററും സ്പിരിറ്റും.

'പരസ്പര തപസ്സമ്പദ്‌
ഫലായിത പരസ്പരൌ
പ്രപഞ്ചമാതാ പിതരൌ
പ്രാഞ്ചൌജായാപതിസ്തുമ:


പ്രകൃതിയും പുരുഷനുമാണ്‌ ജഗല്‍പ്പിതാക്കള്‍. ശാസ്ത്രസംസ്കാരത്തിന്റേയും പൌരാണികസങ്കല്‍പത്തിന്റേയും 'ഫ്യൂഷന്‍" ആയ കവിത പ്രകൃതിയുടെ ദര്‍പ്പണത്തില്‍ മുഖം നോക്കുകയാണ്‌. '

( അവലംബം- 'ജി' യുടെ തിരഞ്ഞെടുത്ത കവിതകള്‍)

വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ


(കാളിദാസന്റെ രഘുവംശം ആദ്യസര്‍ഗ്ഗത്തിലെ ആദ്യ ശ്ളോകമാണിത്‌. 'വാക്കും അര്‍ത്ഥവും പരസ്പരം എത്രകണ്ടു യോജിപ്പുണ്ടൊ അത്രയും ചേര്‍ന്നിരിക്കുന്ന ജഗല്‍പ്പിതാക്കളായ ഉമാമഹേശ്വരന്‍മാരെ വാഗര്‍ത്ഥങ്ങളോട്‌ പ്രതിപത്തി ഉണ്ടാവാനായി(ഞാന്‍) വന്ദിക്കുന്നു' എന്നു അര്‍ത്ഥം ഇതിന്റെ മലയാളം വിവര്‍ത്തനശ്ളോകം 'ജി' യുടെ അമ്മാവനായ നായത്തോട്‌ ഗോവിന്ദക്കുറുപ്പ്‌ കൊടൂത്തിരിക്കുന്നത്‌ ഇങ്ങനെയാണ്‌.

വാക്കുമര്‍ത്ഥവുമെന്നോണം
ചേര്‍ന്ന ലോകപിതാക്കളെ
വാഗര്‍ത്ഥബോധംവരുവാന്‍
വന്ദിപ്പൂ ഗിരിജേശരെ


സമാനമായ അര്‍ത്ഥംതന്നെയാണ്‌ ആദ്യത്തേ ഉപനിഷദ്ശ്ളോകത്തിനും.
തപസ്സമ്പത്തിന്റെയും അതിന്റെ ഫലത്തിന്റെയും പാരസ്പര്യത്തെയാണ്‌ പുരാണമിഥുനങ്ങളായ
ഉമാമഹേശ്വരരുടെ പാരസ്പര്യവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത്‌ )