അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label ജ്യോതീബായ്‌ പരിയാടത്ത്‌. Show all posts
Showing posts with label ജ്യോതീബായ്‌ പരിയാടത്ത്‌. Show all posts

Sunday, May 31, 2009

വിളി- ബാലാമണിയമ്മ-ആലാപനം







(കവിത കേള്‍ക്കാം )


ബാലാമണിയമ്മ ( 1909 - 2004)

1909 ജൂലൈ 19നാണ് പുന്നയൂര്‍ക്കുളത്ത്‌ നാലാപ്പാട്ട് തറവാട്ടില്‍ ജനിച്ചു. പത്തൊമ്പതാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്. കൂപ്പുകൈ എന്ന ആദ്യ കവിതാസമാഹാരം 1930ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍.

ഖണ്ഡകാവ്യങ്ങളൂം സമാഹാരങ്ങളുമായി പതിനഞ്ചിലേറെ കൃതികള്‍ .മാതൃത്വത്തിണ്റ്റെ ഉദാരവാത്സല്യം, ശൈശവത്തിണ്റ്റെ നിഷ്കളങ്കത, ആത്മീയത, കറകളഞ്ഞ ഭക്തി എന്നിവയെല്ലാം നിറഞ്ഞുനില്‍ക്കുന്ന കവിതകള്‍.

പദ്മഭൂഷണ്‍ , സരസ്വതീസമ്മാന്‍ ,കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ,തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിണ്റ്റെ 'സാഹിത്യനിപുണ' ബഹുമതി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്.

Thursday, April 16, 2009

പി. കുഞ്ഞിരാമന്‍ നായര്‍ - സൌന്ദര്യപൂജ- ആലാപനം

(കവിത ഇവിടെ വായിക്കാം..)



പി. കുഞ്ഞിരാമന്‍ നായര്‍ (1906-1978)

1906 ജനുവരി 5-ന്‌ ജില്ലയിലെ കാഞ്ഞങ്ങാട്ട്‌ ഒരു കര്‍ഷക കുടുംബത്തി്‍ല്‍ജനനം. , പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി. ഇടയ്ക്ക്‌ പഠിത്തം നിര്‍ത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലിചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാള്‍ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്കു താല്‍പര്യം. ആരാധകര്‍ 'ഭക്തകവി' എന്നു വിളിച്ചാദരിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതിസൌന്ദര്യം അപ്പാടെ ആവാഹിച്ചെടുത്ത്‌ തന്റെ കവിതകളില്‍ നിറച്ച്‌ 'പി' പിന്‍തലമുറയിലെ ഒട്ടേറെ കവികള്‍ക്ക്‌ പ്രചോദനമായി. കേരളത്തിന്റെ പച്ചപ്പും ,ആചാരനുഷ്ഠാനങ്ങളും ദേവതാസങ്കല്‍പങ്ങളും ക്ഷേത്രാന്തരീക്ഷവും എല്ലാം ഭാഷാ സൌകുമാര്യം തുളുമ്പുന്ന 'പി'ക്കവിതകള്‍-ക്ക്‌ വിഷയമായി.ഏകദേശം എഴുപതോളം കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്‌. സംസ്കൃതഭാഷാസാഹിത്യത്തില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. കവിത തുളുമ്പുന്ന ഭാഷയില്‍ അദ്ദേഹം രചിച്ച ഉപന്യാസങ്ങള്‍ പ്രശസ്തങ്ങളാണ്‌. കൂടാതെ ബംഗാളിയില്‍നിന്നുള്ള നാടകവിവര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്‌.
കൃതികള്‍ :‍അന്തിത്തിരി, ഓണസദ്യ, കളിയച്ഛന്‍ അഥവാ അരങ്ങും അണിയറയും, താമരത്തേന്‍, താമരത്തോണി , പൂക്കളം, ചിലമ്പൊലി, മണിവീണ, ശംഖനാദം, സൌന്ദര്യദേവത എന്നീ കവിതാസമാഹാരങ്ങള്‍. ആത്മകഥാപര ഗ്രന്ഥങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി
പുരസ്കാരങ്ങള്‍ :കളിയച്ഛന്‌ 1954 ലെ മദ്രാസ്‌ സര്‍ക്കാരിന്റെ ബഹുമതി. താമരത്തോണിക്ക്‌ 1966ല്‍ കേന്ദ്ര സാഹിത്യ അക്കഡമി അവാര്‍ഡ്‌. കൊച്ചിരാജാവ്‌ സാഹിത്യനിപുണബിരുദം നല്‍കി ആദരിച്ചു

കവിതയൊഴികെ മറ്റൊന്നും ജീവിതത്തില്‍ ലക്‌ഷ്യമാക്കാതെ നടത്തിയ യാത്രകള്‍ക്കൊടുവില്‍ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തില്‍ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.

(റെഫ:http://ml.wikipedia.org/)

Tuesday, March 31, 2009

'കടമ്മനിട്ട രാമകൃഷ്ണന്‍ - കടമ്മനിട്ട


കടമ്മനിട്ട രാമകൃഷ്ണന്‍ (22/03/1935- 31/03/2008)

കവിത നെഞ്ചത്തു കുത്തിനിര്‍ത്തിയ പന്തം തന്നെയായയിരുന്നു കടമ്മനിട്ടയ്ക്ക്‌. അണഞ്ഞാലും അണയാതെ ആളുന്നു ഇന്നും പന്തം ... ...
മലയാളകവിതയ്ക്ക്‌
തനതായ ഒരു ചൊല്‍വഴി തുറന്ന കാട്ടാളന്‌ കാവ്യം സുഗേയത്തിന്റെ പ്രണാമം. (കവിത വായിയ്ക്കാം)

കടമ്മനിട്ട രാമകൃഷ്ണൻ .

ജനനം:മാർച്ച് 22, 1935 .പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിൽ .അച്ഛൻ മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
 കേരളത്തിന്റെ നാടോടി സംസ്കാരത്തെയും കടമ്മനിട്ട ഗ്രാമത്തിലെ പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് കടമ്മനിട്ട രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി. പടയണിയെന്ന അനുഷ്ഠാനകല രാമകൃഷ്ണന്റെ ജീവിതത്തിലും കവിതയിലും  സ്വാധീനം ചെലുത്തിയിട്ടുണ്ട് .
1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ.  2008 :മാർച്ച് 31 അന്തരിച്ചു

പ്രധാനകൃതികൾ

    കുറത്തി,    കടിഞ്ഞൂൽ‌പൊട്ടൻ,    മിശ്രതാളം,    മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു,    കടമ്മനിട്ടയുടെ കവിതകൾ
    വെള്ളിവെളിച്ചം,    ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം),    സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം),    കോഴി

പുരസ്കാരങ്ങൾ

    കടമ്മനിട്ടയുടെ കവിതകൾ - ആശാൻ പുരസ്കാരം (1982)  ,കേരള സാഹിത്യ അക്കാദമി പുരസ്കാരം
    അബുദബി മലയാളി സമാജം പുരസ്കാരം.,    ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ പുരസ്കാരം.,    മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.

അവലംബം:വിക്കിപീഡിയ



Sunday, March 8, 2009

സുഗതകുമാരിയുടെ 'പെണ്‍കുഞ്ഞ്‌ 90'





മാർച്ച്-8 ഒരു വനിതാദിനം കൂടി....


അമ്മതന്‍
കണ്ണുനീര്‍പ്പെയ്ത്തില്‍ -
ക്കുളിപ്പിച്ചിറ്റുപാല്‍ കൊടുത്തുമ്മയാകും
ശ്രീതിലകം ചാര്‍ത്തി നെറ്റിമേല്‍
ഇവളെ പാവമീകുഞ്ഞുസീതയെ
ജഗദംബ നിന്‍ ഉഴവിന്‍ചാലിലായ്‌
മെല്ലെക്കിടത്തുന്നേനനാഥയായ്‌....

(കവിത വായിയ്ക്കാം)

Thursday, February 5, 2009

ചങ്ങമ്പുഴ കൃഷ്ണപിള്ള -സ്പന്ദിക്കുന്ന അസ്ഥിമാടം







ഒക്റ്റോബര്‍ 10 നു ജനനം. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂള്‍, ശ്രീകൃഷ്ണവിലാസം ഇംഗ്ലീഷ്‌ മിഡില്‍ സ്കൂള്‍, ആലുവാ സെന്റ് മേരീസ്‌ സ്കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്കൂള്‍, സെന്റ്‌ ആല്‍ബര്‍ട്ട്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ എറണാകുളത്തും തിരുവനന്തപുരത്തുമുള്ള കോളേജുകളില്‍ പഠനം. മലയാള സാഹിത്യത്തില്‍ എം. എ ബിരുദം. പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു.
ആദ്യ കവിതാസമാഹാരം ബാഷ്പാഞ്ജലി. കവിതയോടൊപ്പം തന്നെ നോവല്‍, ചെറുകഥ, നാടകം, സാഹിത്യ ചിന്ത, നിരൂപണം എന്നിങ്ങനെ അദ്ദേഹം കൈവെയ്ക്കാത്ത സാഹിത്യ മേഖലകളില്ല. പ്രധാന കൃതികള്‍ ബാഷ്പാഞ്ജലി, ,ഉദ്യാനലക്ഷ്മി,കല്ലോലമാല,തിലോത്തമ,ദേവഗീത,പാടുന്നപിശാച്‌,മണിവീണ, യവനിക, മദിരോത്സവം,സ്പന്ദിക്കുന്ന അസ്ഥിമാടം,, ഹേമന്തചന്ദ്രിക രക്തപുഷ്പങ്ങള്‍- തുടങ്ങിയ കവിതാസമാഹാരങ്ങള്‍ രമണന്‍,കളിത്തോഴി(നോവല്‍)


Thursday, January 15, 2009

ജി. ശങ്കരക്കുറുപ്പ്‌-ശിവതാണ്ഡവം-ആലാപനം




'മസ്തകവുമാട്ടിവരും  ആസുരാഹങ്കാരത്തിനെ
ധ്വസ്തദർപ്പമാക്കിവീഴിച്ചതിൻ  മുകളിൽ 
നടനമാടുക  വിഭോ,   സച്ചിന്മയ!  മൃത്യുഞ്ജയ !
തുടങ്ങുക  സംഹാരത്തിൽത്തന്നെ നീ സർഗ്ഗം '


ജി. ശങ്കരക്കുറുപ്പ്(1901- 1978)
എറണാകുളം ജില്ലയിലെ കാലടിയില്‍ ജനനം. അച്ഛമമ്മമാര്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും സ്കൂള്‍ വിദ്യാഭ്യാസം. പണ്ഡിത, മലയാള വിദ്വാന്‍ പരീക്ഷകള്‍ ജയിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിലും ത്രിശ്ശൂര്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായി ജോലിനോക്കി. രാജ്യസഭാംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത്‌ എന്നിവയുടെ പ്രസിഡണ്റ്റ്‌ ആയിരുന്നു

പുരസ്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡ്‌(1967)
ഓടക്കുഴല്‍ പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്‌.

പ്രധാന കൃതികള്‍:
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍, സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)


ജി പറയുന്നു.......
1962 സെപ്റ്റംബറിലാണ്‌ കവിത രചിച്ചത്‌. ഉപനിഷത്തിലെ പുരാണമിഥുനം ആണ്‌ മാറ്ററും സ്പിരിറ്റും.

'പരസ്പര തപസ്സമ്പദ്‌
ഫലായിത പരസ്പരൌ
പ്രപഞ്ചമാതാ പിതരൌ
പ്രാഞ്ചൌജായാപതിസ്തുമ:


പ്രകൃതിയും പുരുഷനുമാണ്‌ ജഗല്‍പ്പിതാക്കള്‍. ശാസ്ത്രസംസ്കാരത്തിന്റേയും പൌരാണികസങ്കല്‍പത്തിന്റേയും 'ഫ്യൂഷന്‍" ആയ കവിത പ്രകൃതിയുടെ ദര്‍പ്പണത്തില്‍ മുഖം നോക്കുകയാണ്‌. '

( അവലംബം- 'ജി' യുടെ തിരഞ്ഞെടുത്ത കവിതകള്‍)

വാഗാര്‍ത്ഥാവിവസമ്പൃക്തൌ
വാഗര്‍ത്ഥപ്രതിപത്തയേ
ജഗത:പിതരൌ വന്ദേ
പാര്‍വതീപരമേശ്വരൌ


(കാളിദാസന്റെ രഘുവംശം ആദ്യസര്‍ഗ്ഗത്തിലെ ആദ്യ ശ്ളോകമാണിത്‌. 'വാക്കും അര്‍ത്ഥവും പരസ്പരം എത്രകണ്ടു യോജിപ്പുണ്ടൊ അത്രയും ചേര്‍ന്നിരിക്കുന്ന ജഗല്‍പ്പിതാക്കളായ ഉമാമഹേശ്വരന്‍മാരെ വാഗര്‍ത്ഥങ്ങളോട്‌ പ്രതിപത്തി ഉണ്ടാവാനായി(ഞാന്‍) വന്ദിക്കുന്നു' എന്നു അര്‍ത്ഥം ഇതിന്റെ മലയാളം വിവര്‍ത്തനശ്ളോകം 'ജി' യുടെ അമ്മാവനായ നായത്തോട്‌ ഗോവിന്ദക്കുറുപ്പ്‌ കൊടൂത്തിരിക്കുന്നത്‌ ഇങ്ങനെയാണ്‌.

വാക്കുമര്‍ത്ഥവുമെന്നോണം
ചേര്‍ന്ന ലോകപിതാക്കളെ
വാഗര്‍ത്ഥബോധംവരുവാന്‍
വന്ദിപ്പൂ ഗിരിജേശരെ


സമാനമായ അര്‍ത്ഥംതന്നെയാണ്‌ ആദ്യത്തേ ഉപനിഷദ്ശ്ളോകത്തിനും.
തപസ്സമ്പത്തിന്റെയും അതിന്റെ ഫലത്തിന്റെയും പാരസ്പര്യത്തെയാണ്‌ പുരാണമിഥുനങ്ങളായ
ഉമാമഹേശ്വരരുടെ പാരസ്പര്യവുമായി ഇവിടെ താരതമ്യപ്പെടുത്തിയിരിക്കുന്നത്‌ )

Tuesday, December 23, 2008

കെ വി സൈമണ്‍ -മനുഷ്യസൃഷ്ടി- വേദവിഹാരം -(ഒരു ഭാഗം) ആലാപനം





കെ വി സൈമണ്‍ (1883 -1943 )

1883 ല്‍ ജനനം. പിതാവ്‌ വര്‍ഗീസ്‌. മാതാവ്‌ താണ്ടമ്മ . വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കാവ്യരചനയില്‍ അനിതരസാധാരണമായ കഴിവു പ്രകടിപ്പിച്ചിരുന്നു. സഹോദരനായ കെ.വി ചെറിയാന്‍ തന്നെയായിരുന്നു ഗുരുവും. പതിമൂന്നാം വയസ്സില്‍ അദ്ധ്യാപകനായി. ഭാര്യ അയ്യൂര്‍പണ്ടാലപ്പീടികയില്‍ റാഹേലമ്മ(അയ്യൂരമ്മ) . മലയാളം കൂടാതെ സംസ്കൃതം ഇങ്ക്ളീഷ്‌, തമിഴ്‌, തെലുങ്ക്‌ എന്നിവയില്‍ പരിജ്ഞാനവും സംഗീതകലയില്‍ അറിവുമുണ്ടായിരുന്നു. ക്രിസ്തുമതപ്രചാരകനായിരുന്നു. കൃതികള്‍ : വേദവിഹാരം ,നല്ല ശമര്യര്‍ , സംഗീതരത്നാവലി.
Born in 1883 in Kerala to Mr. Varghese and Mrs. Thandama .Simon grew up as a child with an exceptional skills in poetry. Taught by his elder brother K V Cherian, Simon started writing poems by the age of eight .He became a teacher at the age of 13 in Marthoma School, Eduramala.
He was a scholar in Malayalam, Sanskrit, and Tamil. He also mastered English, Hindustani, Telugu, . In 1900, he married Ayroor Pandalapedika Rahelamma (later popularly called as Ayroor Amma). K.V. Simon was one of the prominent leaders of Brethren movement in India and a founding leader of Brethren movement in Kerala. Books: Vedaviharam, Nalla Samaryar_, Sangeetharathnavali. റെഫ്: http://www.sakshitimes.com/index.php?Itemid=43&id=304&option=com_content&task=view
'
വിസ്മയം സർവേശ്വരാ നിന്നുടെ വ്യാപാരങ്ങൾ
ഭസ്മസാൽക്കരിപ്പൂ നീ ദു:ഖത്തെ പ്രേമാഗ്നിയാൽ
അത്യഗാധമായ്ച്ചുഴിഞ്ഞിറങ്ങും പ്രണയത്താൽ
അത്യഗാധവും സമഭൂമിയാ മെന്നേ വേണ്ടൂ
ഏകാന്ത ജീവിതത്തെ ജനപുഷ്കലമാക്കും
രോഗാഭിഭവം നീക്കി ആരോഗ്യമരുളീടും
ജീവിതം തൃണമാക്കും നിമിഷം യുഗമാക്കും
ഭാവനാശക്തിയേറെ വളർത്തും നഷ്ടമാക്കും
ശങ്കയെ നിഷ്കാസിക്കും ബന്ധനം വേർപെടുത്തും
 ശ്രുംഖല പൊട്ടിച്ചിട്ടു സ്വാതന്ത്ര്യഭൂവിലെത്തും
എന്തുതാനിതിൽപ്പരം സാദ്ധ്യമല്ലാത്തതോർക്കി-
 ലന്ധതാമിസ്രത്തെയും സ്വർഗ്ഗമായ് മാറ്റും പ്രേമം
വേദവിഹാരം -കെ വി സൈമണ്‍
'

Sunday, December 21, 2008

സച്ചിദാനന്ദന്റെ 'അക്ക മൊഴിയുന്നു'

>

(കവിത വായിക്കാം) (കവിത കേൾക്കാം )


കെ സച്ചിദാനന്ദൻ

ആധുനിക മലയാളകവിതാരംഗത്തെ ശ്രദ്ധേയനായ കവിയാണ്‌
ഡോ: കെ . സച്ചിദാനന്ദൻ 1946 മെയ്‌ 28 നു ത്രിശ്ശൂർ ജില്ലയിലെ പുല്ലൂറ്റിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളെജിൽ നിന്നും ഇംഗ്ളീഷ്‌ എം എ ബിരുദം .ഘടനാവാദാനന്തര സൗന്ദര്യ മീമാംസയിൽ ഡോക്ടർ ബിരുദം. ഇരുപത്തഞ്ചു വർഷത്തെ കോളേജ്‌ അദ്ധ്യാപനത്തിനു ശേഷം കേന്ദ്ര സാഹിത്യ അക്കാദമിയുടേ `ഇന്ത്യൻ ലിറ്ററേച്ചർ` ദ്വൈമാസികയുടെ ഗസ്റ്റ്‌ എഡിറ്ററായി(2008-).പിന്നീട്‌ അക്കാദമി സെക്രട്ടറി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടു നാല്പത്തഞ്ചോളം പദവികൾ വഹിച്ചിട്ടുണ്ട്‌. എഴുത്തുകാരനെന്ന നിലയിൽ സോവിയറ്റ്‌ യൂണിയൻ,. യുഗോസ്ളാവിയ,ചൈന, അമേരിക്ക, നെതർലൻഡ്സ്‌, ഫ്രാൻസ്‌, സ്വീഡൻ എന്നിടങ്ങളില്‍ തുടങ്ങി തൊണ്ണൂറോളം ദേശീയ അന്തർദ്ദേശീയ സെമിനാറുകളിൽ സംഘാടകനായും ഭാരതത്തിന്റെ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്‌
ആസ്വാദനത്തിന്റെ പുതിയമേഖലകളിലേയ്ക്ക്‌ കവിതാ വായനക്കാരെ എത്തിച്ച അദ്ദേഹം എഴുതിയ കവിതകളോളം തന്നെ ,ചരിത്രപരവും ലാവണ്യപരവുമായ മൂല്യമുള്ളവയാണ്‌ കവിതാവിവർത്തനങ്ങളും. എല്ലാ പ്രധാന ഭാരതീയഭാഷകളിലേയ്ക്കും കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ജ്വാല ,ഉത്തരം എന്നീ മാസികകളുടേ എഡിറ്ററായിരുന്നു. ഇംഗ്ളീഷ്‌ ,ഹിന്ദി, മലയാളം ഭാഷകളിലായി പത്തോളം പുസ്തകങ്ങൾ എഡിറ്റുചെയ്തിട്ടുണ്ട്‌.

പ്രധാന കൃതികൾ: അഞ്ചു സൂര്യൻ ,എഴുത്തച്ഛനെഴുതുമ്പോൾ, പീഡനകാലം, വേനൽമഴ , സോക്രട്ടീസും കോഴിയും, ഇവനെക്കൂടി,വീടുമാറ്റം,കയറ്റം,കവിബുദ്ധൻ, ദേശാടനം, മലയാളം, അപൂർണ്ണം, സംഭാഷണത്തിന്‌ ഒരു ശ്രമം, തിരഞ്ഞെടുത്തകവിതകൾ

പുരസ്കാരങ്ങളും ബഹുമതികളും : കവിതയ്ക്കും നാടകത്തിനുമുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ മദ്ധ്യപ്രദേശ്‌ ഭാരത്‌ ഭവന്റെ ശ്രീകാന്ത്‌ വർമ്മ ഫെല്ലോഷിപ്പ്‌, ഉള്ളൂർപുരസ്കാരം, പി.കുഞ്ഞിരാമൻനായർ പുരസ്കാരം, ഭാരത സർക്കാർ സാംസ്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പ്‌ തുടങ്ങി 2009 ലെ പത്മപ്രഭാ പുരസ്കാരമടക്കം മുപ്പതോളം അവാര്‍ഡുകള്‍

(പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ )
നന്ദി .സച്ചിദാനന്ദൻ മാഷിന്‌.

(photo courtesy google)
ടെക്സ്റ്റ്‌:NBS ന്റെ കവിതയുടെ നൂറ്റാണ്ട്

Saturday, December 20, 2008

കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള-ശ്രീയേശുചരിതം (ഒരു ഭാഗം) ആലാപനം










കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള(1859-1936)

ശ്രീയേശുവിജയം എന്നെ ഒറ്റക്കാവ്യംകൊണ്ട്‌ വളരെയേറെ പ്രശസ്തനായ കട്ടക്കയം ചെറിയാന്‍ മാപ്പിള കോട്ടയം ജില്ലയിലെ പാലാ യില്‍ ജനിച്ചു.ബൈബിള്‍ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയാണ്‌ ശ്രീയേശുവിജയത്തിന്റെ രചന അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്‌. 'വിജ്ഞാനരത്നാകരം' എന്ന മാസിക നടത്തിയിരുന്നു.
മാര്‍പ്പാപ്പയില്‍നിന്നു 'മിഷനറി അപ്പോലിസ്തിക്‌' എന്ന ബഹുമതി, കേരളാ കത്തോലിക്ക കോണ്‍ഗ്രസ്സില്‍ നിന്നു കീര്‍ത്തിമുദ്ര എന്നിവ ലഭിച്ചു.
പ്രധാനകൃതികള്‍- ശ്രീയേശുവിജയം, എസ്തേര്‍ചരിതം, വില്ലാള്‍വട്ടം, സാറാവിവാഹം ,ഒലിവേര്‍വിജയം, മാര്‍ത്തോമാചരിതം.