അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Tuesday, December 23, 2008

കെ വി സൈമണ്‍ -മനുഷ്യസൃഷ്ടി- വേദവിഹാരം -(ഒരു ഭാഗം) ആലാപനം





കെ വി സൈമണ്‍ (1883 -1943 )

1883 ല്‍ ജനനം. പിതാവ്‌ വര്‍ഗീസ്‌. മാതാവ്‌ താണ്ടമ്മ . വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കാവ്യരചനയില്‍ അനിതരസാധാരണമായ കഴിവു പ്രകടിപ്പിച്ചിരുന്നു. സഹോദരനായ കെ.വി ചെറിയാന്‍ തന്നെയായിരുന്നു ഗുരുവും. പതിമൂന്നാം വയസ്സില്‍ അദ്ധ്യാപകനായി. ഭാര്യ അയ്യൂര്‍പണ്ടാലപ്പീടികയില്‍ റാഹേലമ്മ(അയ്യൂരമ്മ) . മലയാളം കൂടാതെ സംസ്കൃതം ഇങ്ക്ളീഷ്‌, തമിഴ്‌, തെലുങ്ക്‌ എന്നിവയില്‍ പരിജ്ഞാനവും സംഗീതകലയില്‍ അറിവുമുണ്ടായിരുന്നു. ക്രിസ്തുമതപ്രചാരകനായിരുന്നു. കൃതികള്‍ : വേദവിഹാരം ,നല്ല ശമര്യര്‍ , സംഗീതരത്നാവലി.
Born in 1883 in Kerala to Mr. Varghese and Mrs. Thandama .Simon grew up as a child with an exceptional skills in poetry. Taught by his elder brother K V Cherian, Simon started writing poems by the age of eight .He became a teacher at the age of 13 in Marthoma School, Eduramala.
He was a scholar in Malayalam, Sanskrit, and Tamil. He also mastered English, Hindustani, Telugu, . In 1900, he married Ayroor Pandalapedika Rahelamma (later popularly called as Ayroor Amma). K.V. Simon was one of the prominent leaders of Brethren movement in India and a founding leader of Brethren movement in Kerala. Books: Vedaviharam, Nalla Samaryar_, Sangeetharathnavali. റെഫ്: http://www.sakshitimes.com/index.php?Itemid=43&id=304&option=com_content&task=view
'
വിസ്മയം സർവേശ്വരാ നിന്നുടെ വ്യാപാരങ്ങൾ
ഭസ്മസാൽക്കരിപ്പൂ നീ ദു:ഖത്തെ പ്രേമാഗ്നിയാൽ
അത്യഗാധമായ്ച്ചുഴിഞ്ഞിറങ്ങും പ്രണയത്താൽ
അത്യഗാധവും സമഭൂമിയാ മെന്നേ വേണ്ടൂ
ഏകാന്ത ജീവിതത്തെ ജനപുഷ്കലമാക്കും
രോഗാഭിഭവം നീക്കി ആരോഗ്യമരുളീടും
ജീവിതം തൃണമാക്കും നിമിഷം യുഗമാക്കും
ഭാവനാശക്തിയേറെ വളർത്തും നഷ്ടമാക്കും
ശങ്കയെ നിഷ്കാസിക്കും ബന്ധനം വേർപെടുത്തും
 ശ്രുംഖല പൊട്ടിച്ചിട്ടു സ്വാതന്ത്ര്യഭൂവിലെത്തും
എന്തുതാനിതിൽപ്പരം സാദ്ധ്യമല്ലാത്തതോർക്കി-
 ലന്ധതാമിസ്രത്തെയും സ്വർഗ്ഗമായ് മാറ്റും പ്രേമം
വേദവിഹാരം -കെ വി സൈമണ്‍
'

19 comments:

  1. ഏതു സ്ഥലത്താണു്‌ അദ്ദേഹം ജനിച്ചതും വളര്‍‌ന്നതുമൊക്കെ?

    ReplyDelete
  2. നന്ദി ഏവൂരാന്‍. വായിച്ച പുസ്ത്കങ്ങളില്‍ നിന്നും സൈറ്റുകളില്‍നിന്നും ജന്‍മസ്ഥലത്തെക്കുറിച്ച്‌ കേരളം എന്നല്ലാതെ മറ്റുസൂചനകളൊന്നും കിട്ടിയില്ല. അതുകാരണമാണ്‌ അതുള്‍ക്കൊള്ളിക്കാന്‍ കഴിയാഞ്ഞത്‌ .

    please see the link given at the end of the text.

    ReplyDelete
  3. നന്നായിട്ടുണ്ട് ആലാപനം.പഴയ മനോരമ താളുകളിലോ മറ്റോ ഇദ്ദേഹത്തെപ്പറ്റി വായിച്ചിട്ടുണ്ട്.

    ReplyDelete
  4. ചേച്ചീ,

    ഞാന്‍ കെ.വി. സൈമണിനെ സംബന്ധിച്ച ഒരു പോസ്റ്റ് ഇവിടെ http://shijualex.blogspot.com/2009/01/blog-post.html ഇട്ടിട്ടുണ്ട്. ചേച്ചിയുടെ ബ്ളോഗിലേക്ക് ഒരു ലിങ്കും കൊടുത്തിട്ടുണ്ട്. ബുദ്ധിമുട്ടാകില്ലല്ലോ അല്ലേ.


    ഷിജു

    ReplyDelete
  5. Thank you for posting this poem. Though I have heard about this poet, this is the first time I am hearing and reading one of his works. Thank you sincerely for your great effort to present the treasures of Malayalam poetry.

    ReplyDelete
  6. ഞാന്‍ ആദ്യമായി വേദവിഹാരം ആലപിച്ച് കേള്‍ക്കുന്നത് ബ്രദറന്‍ ചര്‍ച്ചിന്റെ വെബ് സൈറ്റിലെ ഒരു ലിങ്കില്‍ നിന്നാണ്. കാവ്യഭംഗിയും ആലാപനസൌകുമാര്യവുമൊത്തിണങ്ങിയ ആ കവിത എന്നെ വളരെ ആകര്‍ഷിച്ചു. പിന്നെ പി.വി ഏരിയല്‍ എന്ന സുഹൃത്തിന്റെ ബ്ലോഗില്‍ ജ്യോതിബായ് പരിയാരത്ത് ആലപിച്ചതാണെന്ന ടൈറ്റിലോടെ ആ ലിങ്ക് കണ്ടു. പക്ഷെ ഇവിടെ വന്ന് ഇത് കേട്ടപ്പോള്‍ ആലാപനം വളരെ വ്യത്യാസമായിരിക്കുന്നത് കണ്ടു. അപ്പോള്‍ അതെപ്പറ്റി കൂടുതല്‍ അന്വേഷിക്കയും ആ കവിതാലാപനം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ സംഗീതത്തില്‍ ശ്രീമന്ദിരം രാജലക്ഷ്മിയുടേതാണെന്നും കണ്ടെത്തി. ജ്യോതിയുടെയും രാജലക്ഷ്മിയുടെയും സ്വരവും ആലാപനവും സ്വരശുദ്ധിയുമൊക്കെ വളരെ നന്ന്. എന്നാല്‍ ഈണം എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് രാജല്‍ക്ഷ്മിയുടെ ആലാപനത്തിലാണ്.

    വളരെ നന്ദി, കാവ്യകൈരളിയ്ക്ക് ഇങ്ങനെ സേവ ചെയ്യുന്നതില്‍

    ReplyDelete
    Replies
    1. http://www.brethrenet.com/blogs/tag/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%95%E0%B4%B5%E0%B4%BF%20%E0%B4%95%E0%B5%86.%E0%B4%B5%E0%B4%BF.%20%E0%B4%B8%E0%B5%88%E0%B4%AE%E0%B4%A3%E0%B5%8D%E2%80%8D%20dq ഈ സൈറ്റ് ആണോ അത്?

      Delete
    2. ജ്യോതി,
      ഇത് യൂട്യൂബിലെ രണ്ടു ലിങ്കുകളാണ്:

      http://www.youtube.com/watch?v=w_7n59DWZdo

      http://www.youtube.com/watch?v=z0OtvqWKouE

      Delete
    3. നന്ദി അജിത്‌ :) ഞാന്‍ ആ ലിങ്ക കണ്ടു. കേട്ടു. സന്തോഷം

      Delete
    4. ഇവിടെയെത്താന്‍ വളരെ വൈകി
      @അജിത്‌ മാഷ്‌,
      എന്നെ ഇവിടെ പരാമര്‍ശിച്ചു കണ്ടതില്‍
      സന്തോഷം,
      സൈമണ്‍ സാറിന്റെ വേദവിഹാരത്തിലെ സൃഷ്ടിയുടെ
      ആലാപനവും കേള്‍ക്കാന്‍ കഴിഞ്ഞു, ശ്രുതിമധുരമായ
      ആലാപനം.
      നന്ദി നമസ്കാരം ജ്യോതീബായ് പരിയാടത്ത്

      Delete
  7. Dear Jyoithi,
    Excellent reciting with clear cut pronunciation.Enjoying the recitation. With best wishes -VJ (UK)

    ReplyDelete