കടമ്മനിട്ട രാമകൃഷ്ണന്‍ (22/03/1935- 31/03/2008)
കവിത നെഞ്ചത്തു കുത്തിനിര്‍ത്തിയ പന്തം തന്നെയായയിരുന്നു കടമ്മനിട്ടയ്ക്ക്. അണഞ്ഞാലും അണയാതെ ആളുന്നു ഇന്നും ആ പന്തം ... ...
മലയാളകവിതയ്ക്ക് തനതായ ഒരു ചൊല്‍വഴി തുറന്ന കാട്ടാളന് കാവ്യം സുഗേയത്തിന്റെ പ്രണാമം. (കവിത വായിയ്ക്കാം)
കടമ്മനിട്ട രാമകൃഷ്ണൻ .
ജനനം:മാർച്ച് 22, 1935 .പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിൽ .അച്ഛൻ മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
കേരളത്തിന്റെ നാടോടി സംസ്കാരത്തെയും കടമ്മനിട്ട ഗ്രാമത്തിലെ പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് കടമ്മനിട്ട രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി. പടയണിയെന്ന അനുഷ്ഠാനകല രാമകൃഷ്ണന്റെ ജീവിതത്തിലും കവിതയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് .
1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ. 2008 :മാർച്ച് 31 അന്തരിച്ചു
പ്രധാനകൃതികൾ
കുറത്തി, കടിഞ്ഞൂൽപൊട്ടൻ, മിശ്രതാളം, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകൾ
വെള്ളിവെളിച്ചം, ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം), സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺസ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം), കോഴി
പുരസ്കാരങ്ങൾ
കടമ്മനിട്ടയുടെ കവിതകൾ - ആശാൻ പുരസ്കാരം (1982) ,കേരള സാഹിത്യ അക്കാദമി പുരസ്കാരം
അബുദബി മലയാളി സമാജം പുരസ്കാരം., ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ പുരസ്കാരം., മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.
ഇവിടെ ആദ്യമായാണ് എത്തുന്നത്. നല്ല സംരംഭം. മലയാളസാഹിത്യത്തിന്റെ നാള്‍വഴികള്‍ തിരഞ്ഞുപോയാല്‍ തെളിഞ്ഞുനില്‍ക്കുന്ന കവിതകള്‍ ഇത്തരത്തില്‍ അവതരിപ്പിക്കുന്നത് തികച്ചും നന്നായി.
ReplyDeleteഅതുല്‍ ജനാര്‍ദ്ദനന് ഒരു ക്ലാപ്.. നല്ല ലേ ഔട്ട്.
മനോഹരം.
ReplyDelete‘കാട്ടാളൻ‘ പോലും ഈ സ്വരമാധുരി കരളുമുറ്റി ആസ്വദിയ്ക്കും. തീർച്ച.
ഇനിയും പോരട്ടെ.
ഭാവുകങ്ങൾ.
Thanks for the clap supriyachechi
ReplyDelete(athul)
thanks Manu & supriya
കടമ്മനിട്ടയുടെ ആലാപന ശൈലിയിൽ തന്നെ ചൊല്ലി മനോഹരമാക്കി. അഭിനന്ദനങ്ങൾ .
ReplyDeleteകടമ്മനിട്ടയുടെ ആലാപന ശൈലിയിൽ തന്നെ ചൊല്ലി മനോഹരമാക്കി. അഭിനന്ദനങ്ങൾ .
ReplyDelete