(കവിത കേൾക്കാം )
(കവിത വായിക്കാം )
ഏറ്റുമാനൂര്‍ സോമദാസന് കാവ്യം സുഗേയത്തിന്റെ പ്രണാമം..
എസ് മാധവൻ പിള്ള-പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി 1936 മെയ് 16 ന് ഏറ്റുമാനൂർ കുറുക്കൻ കുന്നേൽ തറവാട്ടിൽ എം സോമദാസൻ പിള്ള ജനിച്ചു .എറ്റുമാനൂർ ഗവ.ഹൈസ്കൂൾ, കോട്ടയം സി എം എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, എറണാകുളം ലോകോളേജുകൾ, ചങ്ങനാശ്ശേരി എസ് ബി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1959 മുതൽ 64 വരെ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ എസ് എസ് കോളേജുകളിലും മലയാള അധ്യാപകൻ ആയിരുന്നു.91 ൽ പെരുന്ന എൻ എസ് എസ് കോളേജിൽ നിന്നു ഫസ്റ്റ് ഗ്രേഡ് പ്രൊഫസ്സർ ആയി വിരമിച്ചു. അതിനു ശേഷം പെരുന്നയിൽ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. വിദ്യാർത്ഥിയായിരുകന്ന കാലത്ത് സഖി, നീയെന്റെ കരളാ എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കവിതകൾ എഴുതി.
കൃതികള്‍ : പടവാളില്ലാത്ത ഒരു കവി (കവിതാസമാഹാരം) .അതിജീവനം (ബൃഹദ് നോവൽ). പന്ത്രണ്ടു കവിതാസമാഹാരങ്ങള്‍ , കൂടാതെ രണ്ടു ലഘു നോവലുകള്‍, ഒരു ചെറുകഥാ സമാഹാരം, അനേകം നാടകഗാനങ്ങള്‍ സിനിമാഗാനങ്ങള്‍ എന്നിവയും എഴുതിയിട്ടുണ്ട് . അക്കൽദാമ ആണ് ഗാനങ്ങള്‍ ആദ്യം പുറത്തു വന്ന ചിത്രം. മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങൾക്കും പാട്ടുകൾ എഴുതി.
പുരസ്കാരങ്ങള്‍,ബഹുമതികള്‍ :സമഗ്ര സംഭാവനയ്ക്കുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ,വാമദേവൻ പുരസ്കാരം (തിരുവനന്തപുരം നാട്ടരങ്ങ് 1991), കൃഷ്ണഗീതി പുരസ്കാരം (രേവതി പട്ടത്താനം കോഴിക്കോട് 2001). മൂലൂർ കവിതാ അവാർഡ് 2002, ഉള്ളൂർ സ്മാരക പുരസ്കാരം 2010, പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക പുരസ്‌കാരം .
2011 നവംബര്‍ 21 നു അന്തരിച്ചു.
സോമദാസൻ സാറിന് ആദരാഞ്ജലികൾ നന്നായിട്ടുണ്ട് ആലാപനം.
ReplyDeleteനന്ദി മാഷെ..
ReplyDelete