കവിതയില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം 'വിയോഗിനി'
.മലയാളഭാഷയിലും സംസ്കൃതഭാഷയിലും ഉപയോഗത്തിലുള്ള ഒരു അര്‍ദ്ധസമവൃത്തം. ശോകരസം അവതരിപ്പിക്കുന്നതിന് എറ്റവും അനുയോജ്യമായിക്കരുതുന്ന ഈ വൃത്തം പല മഹാകാവ്യങ്ങളിലും ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷണം:
വിഷമേ സസജം ഗവും ,സമേ
സഭരം ലം ഗുരുവും വിയോഗിനീ
ഇതിനു 'ലളിത' എന്നും പേരുള്ളതായി വൃത്തരത്നാകരം പറയുന്നു .
സസജാ വിഷമേ യദാഗുരു:
സഭരാ സ്യാല്ലലിതാ സമേ ലഗൌ
അവലംബം : വൃത്തമഞ്ജരി,വിക്കിപീഡിയ