കവിതയില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം 'വിയോഗിനി'
.മലയാളഭാഷയിലും സംസ്കൃതഭാഷയിലും ഉപയോഗത്തിലുള്ള ഒരു അര്‍ദ്ധസമവൃത്തം. ശോകരസം
അവതരിപ്പിക്കുന്നതിന് എറ്റവും അനുയോജ്യമായിക്കരുതുന്ന ഈ വൃത്തം പല
മഹാകാവ്യങ്ങളിലും ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ലക്ഷണം: വിഷമേ സസജം ഗവും ,സമേ സഭരം ലം ഗുരുവും വിയോഗിനീ
ഇതിനു 'ലളിത' എന്നും പേരുള്ളതായി വൃത്തരത്നാകരം പറയുന്നു .