വിജയലക്ഷ്മി
1960 ഓഗസ്റ്റ് 2-നു എറണാകുളം ജില്ലയിലെ മുളന്തുരുത്തി വില്ലേജിൽ പെരുമ്പിള്ളിദേശത്ത് കുഴിക്കാട്ടിൽ രാമൻ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി ജനനം . ചോറ്റാനിക്കര ഗവർണ്മെന്റ് ഹൈസ്കൂൾ,എറണാകുളം സെന്റ് തെരേസാസ് കോളെജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980-ൽ ജന്തുശാസ്ത്രത്തിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും 1982-ൽ മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.
1977-ൽ കലാകൗമുദിയിൽ ആദ്യകവിത കവിത പ്രസിദ്ധീകരിച്ചു.1980-ൽ കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനം നേടി. കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൌൺസിലിലും അംഗമായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ കൺവീനർ,കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ്‌പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജീവിതപങ്കാളി ബാലചന്ദ്രൻ ചുള്ളിക്കാട്
കൃതികൾ
മൃഗശിക്ഷകൻ(1992), തച്ചന്റെ മകൾ(1992), മഴതൻ മറ്റേതോ മുഖം(1999),
ഹിമസമാധി(2001), അന്ത്യപ്രലോഭനം(2002), ഒറ്റമണൽത്തരി (2003), അന്ന അഖ്മതോവയുടെ കവിതകൾ വിവർത്തനം(2006), അന്ധകന്യക(2006), മഴയ്ക്കപ്പുറം (2010), വിജയലക്ഷ്മിയുടെ കവിതകൾ (2010) , ജ്ഞാനമഗ്ദലന ( 2013 )
പുരസ്കാരങ്ങൾ
കുഞ്ചുപിള്ള പുരസ്കാരം (1982), ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്കാരം(യുവസാഹിത്യകാരിക്ക് ) (1992), അങ്കണം സാഹിത്യ പുരസ്കാരം (1990), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1994), വൈലോപ്പിള്ളി പുരസ്കാരം (1995), ചങ്ങമ്പുഴ പുരസ്കാരം (1995), ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരം (1995)
വി.ടി. ഭട്ടതിരിപ്പാട് പുരസ്കാരം (1997), പി.കുഞ്ഞിരാമൻ നായർ പുരസ്കാരം(2001), ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2010), ഉള്ളൂർ പുരസ്കാരം(2010), എ.അയ്യപ്പൻ സ്മാരകപുരസ്കാരം(2011), കൃഷ്ണഗീതി പുരസ്കാരം(2011), ലൈബ്രറി കൌൺസിൽ സാഹിത്യ പുരസ്കാരം(2013)
പദ്മപ്രഭാ പുരസ്കാരം (2013), ഓ.വി.വിജയൻ സാഹിത്യ പുരസ്കാരം (2013)