വി മധുസൂദനൻ നായർ (1950 -)
ജനനം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് . തോറ്റം പാട്ടു കലാകാരനായിരുന്ന അച്ഛൻ കെ. വേലായുധൻ പിള്ള യിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. 1980കളിൽ കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടി . കുറച്ചുകാലം വീക്ഷണം, കേരള ദേശം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാള അദ്ധ്യാപകനായി .. 27 വർഷം ഇവിടെ അദ്ധ്യാപനജീവിതത്തിൽ പതിനേഴു വർഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സർവകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലും സന്ദർശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
രചനകൾ
1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്. മധുസൂദനൻ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.
ഭാരതീയം ,അഗസ്ത്യഹൃദയം ,ഗാന്ധി ,അമ്മയുടെ എഴുത്തുകൾ ,നടരാജ സ്മൃതി ,പുണ്യപുരാണം രാമകഥ ,സീതായനം ,വാക്ക് ,അകത്താര് പുറത്താര് ,ഗംഗ ,സാക്ഷി ,സന്താനഗോപാലം ,പുരുഷമേധം ,അച്ഛൻ പിറന്ന വീട് ,എന്റെ രക്ഷകൻ {കവിതകൾ )
സ്വന്തം കവിതകൾ ആലപിച്ച ഓഡിയോ കസെറ്റുകൾ പുറത്തിറക്കി 1990കളുടെ തുടക്കത്തിൽ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തിൽ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തിനു മറ്റൊരു മാനം കൊണ്ടുവരാൻ ഈ ആലാപനങ്ങൾ കാരണമായി. ചൊൽക്കാഴ്ചകൾക്കുശേഷം മധുരവും സംഗീതാത്മകവുമായ കവിതകളുടെ ആലാപനം അദ്ദേഹത്തിന്റെ കവിതകൾക്ക് കൂടുതൽ ജനപ്രിയത കൊണ്ടുവന്നു.
പുരസ്കാരങ്ങൾ
കുഞ്ഞുപിള്ള കവിതാ പുരസ്കാരം, ('നാറാണത്തുഭ്രാന്തൻ' 1986) .കേരള സാഹിത്യ അക്കാദമി പുരസ്കാരം ( നാറാണത്തുഭ്രാന്തൻ',1993- ) , കെ. ബാലകൃഷ്ണൻ പുരസ്കാരം ( ഭാരതീയം','1991)
പത്മപ്രഭാ പുരസ്കാരം(2016-)
വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ
വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ