അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, January 27, 2008

കുറ്റിപ്പുറത്തു കേശവന്‍ നായര്‍ -ഗ്രാമീണകന്യക



(കവിത വായിക്കാം )


കുറ്റിപ്പുറത്തു കേശവന്‍നായര്‍
(1882- 1959)
വള്ളത്തോള്‍ കളരിയില്‍ പെട്ട കവിയായാണ്‌ അറിയപ്പെടുന്നതെങ്കിലും, തനതായ ഒരിടം മലയാളകവിതയില്‍ നേടിയെടുത്ത കാവ്യജീവിതമാണ്‌ കേശവന്‍ നായരുടേത്‌. കേരളത്തിന്റെ ഗ്രാമീണജീവിതം വളരെ ആഴത്തില്‍ ഒരു സാംസ്കാരിക ഇടമായി അദ്ദേഹത്തില്‍ തെളിഞ്ഞിരുന്നു. അധിനിവേശത്തിന്റെ തുളഞ്ഞു കയറ്റങ്ങളെ ചെറുക്കുന്നതിനും അതിന്റെ സാംസ്കാരിക ബോധങ്ങളേയും സ്വധീനങ്ങളേയും പ്രതിരോധിക്കുന്നതിനും ഒരുപാധിയായോ സംസ്കാരിക മണ്ഡലമായോ ആണ്‌ കേശവന്‍ നായര്‍ ഗ്രാമത്തെ കണ്ടിരുന്നത്‌. പടരുന്ന നാഗരീകത കേരളീയരില്‍ നിലീനമായ സംസ്കാരത്തിന്‌ വിരുദ്ധമാണെന്നു അദ്ദേഹം കരുതിയിരുന്നു. കാവ്യോപഹാരം, നവ്യോപഹാരം, ഓണം കഴിഞ്ഞു (കാവ്യസമഹാരങ്ങള്‍) ,പ്രതിമനാടകം, അഭിജ്നാന ശാകുന്തളം (വിവര്‍ത്തനങ്ങള്‍) എന്നിവയാണ്‌ കൃതികള്‍. കാവ്യോപഹാരത്തില്‍ നിന്നുള്ള കവിതയാണ്‌ ഗ്രാമീണകന്യക

Kuttippurathu Kesavan Nair

In a unique way, Kesavan Nair has approached the nature. He belongs to a tradition of poets who accorded the Vallathol heritage in Malayalam poetry. The village life has made a deep impact on him. To him village was a cultural locus from where one could accumulate cultural and ideological weapons to resist the intrusions and deep impacts of colonialism. He found urbanization as something anti to the latent culture of Keralites. His collections include Kavyopahaaram, Navyopahaaram, Onam kazhinju (poems) Prathimanatakam, Abhijnana Sakunthalam (Translation). Grameenakanyaka is included in Kavyopaharam.

Saturday, January 19, 2008

വള്ളത്തോള്‍ നാരായണ മേനോന്‍- ശിഷ്യനും മകനും





(കവിത വായിക്കുക)




  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ്‌ വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്‌. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. ബധിരവിലാപം, ശിഷ്യനും മകനും, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്‌. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്‌. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക്‌ അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്‌.
Vallathol gave a new direction for the Malayalam Poetry during the early decades of 20th century. A flow of national sentiments and spirit of freedom is seen in his poems. Greatest contribution he did was the part he played in establishing the Kerala Kalamandalam. He has published around 90 works of which Bandhanasthanaaya Aniruddhan, Badhiravilapam, Sishyanum Makanum, Badhiravilapam, Ganapathi, Chitrayogam, Sahityamanjari, Magdalana Mariyam, kochuseetha, Achanum Makalum etc are outstanding. He has also translated Rg veda and Valmiki Ramayana. Sishyanum Makanum is set in a puranic background but well knit to reflect the mood of freedom movement.

Tuesday, January 8, 2008

ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യര്‍ - പ്രേമസംഗീതം.







 
ULLOOR S PARAMESWARA IYER(1877-1949)

Ulloor was the first in the 20th century to open up a historical sensibility in Malayalam poetry. He started his poetic career under the influence of Kerala Varma Valiya Koyithampuran. He was the one to write a mahakavya in Malayalam choosing a theme from the history of Travancore. Apart from Umakeralam, the mahakavya, he has written several short narratives or khandakavyas. Karnabhooshanam and Pingala are the most famous among these. A classicist approach to the themes can be seen in his poems. Although he had a deep rooted classicist poetic vision, he has also written poems having the character of lullabies. Rich in ornamentation, his poems reflect a deep philosophical inner tone. He was highly educated and was a scholar who produced valuable knowledge in the field of history, art and language. His Kerala Sahitya Charitram in 7 volumes is regarded as the best in its genre in Malayalam language. His books include, Vancheesageethi, Oru Nercha, Mangalamanjari, Karnabhooshanam, Pingala, Chitrasala, Chitrodayam, Kavyachandrika, Kiranavali, Manimanjusha, Ratnamala, Amruthadhara etc. Premasangeetham is from the collection, Manimanjusha.

ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്

II
പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ
പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിയ്ക്കമരാൻ പഴുതില്ലൊരിടത്തും
പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ
വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ
പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്ത്തോന്നിന  ദോഹദകാലത്തിൽ
ച്ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാവു,ടപ്പിറന്നോർ, ബാന്ധവ,രിഷ്ടന്മാർ
പ്രേയസി, മക്കൾ,ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്

III
പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ്വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മൽഭാവവിഡംബനപാടവമാർന്ന നടൻ
പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം

വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം
ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ, ഉള്ളില-
ർക്കതിൽക്കൊളുത്തിന തിരിതാൻ കത്തുവതന്തഃകരണാഖ്യം

IV
നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരാഖ്യമങ്ങേ നർത്തനഗണമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം
അരങ്ങുലയ്ക്കാനരചൻ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.
അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷം മുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരൻ,

പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും

പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !