അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, June 20, 2010

ആര്‍ക്കറിയണം? - വി.വി.കെ.വാലത്ത്.




 (കവിത കേൾക്കാം)

(കവിത വായിക്കാം )

വി .വി .കെ വാലത്ത് (1918-2000)
സ്വദേശം കൊച്ചിയിലെ ചേരാനെല്ലൂർ അച്ഛൻ: വടക്കേവാലത്ത്‌ വേലു അമ്മ: പാറു. പ്രധാനമായും ഗദ്യ കവിതകളാണ്‌ എഴുതിയത്‌. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യ രചന ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ സിവിലിയൻ ക്ലാർക്കായി പട്ടാളത്തിൽ ചേർന്ന അദ്ദേഹത്തെ സ്വാതന്ത്ര്യ പ്രേരിതമായ കൃതികൾ രചിച്ചതു കൊണ്ട്‌ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട്‌ അദ്ധ്യാപകനായി. നവയുഗം വാരികയുടെ സഹപത്രാധിപരായും ജോലി നോക്കിയിട്ടുണ്ട്‌.

പ്രധാന കൃതികൾ
വാലത്തിന്റെ കവിതകൾ, ഇടിമുഴക്കം, മിന്നൽവെളിച്ചം, സ്ഥലനാമചരിത്രങ്ങൾ, ഋഗ്വേദത്തിലൂടെ, സംഘകാലകേരളം, ചരിത്ര കവാടങ്ങൾ, ശബരിമല-ഷോളയാർ-മൂന്നാർ
പുരസ്കാരങ്ങൾ
1999 ൽ കേരള സാഹിത്യാക്കാഡമി അവാർഡ്‌. പണ്ഡിറ്റ്‌ കറുപ്പൻ
ജന്മശതാബ്ദി അവാർഡ്‌, Place Name Society യുടെ ഫെല്ലോഷിപ്പ്‌ എന്നിവ
ലഭിച്ചിട്ടുണ്ട്‌.

ഈ കവിത സദയം അയച്ചു തന്നതിന്‌ സോക്രറ്റീസ്‌ കെ വാലത്ത്‌ മോപ്പസാങ്ങ്‌ വാലത്ത്‌ എന്നിവർക്ക്‌ കാവ്യം സുഗേയത്തിന്റെ നന്ദി

Wednesday, June 2, 2010

കൊച്ചിയിലെ വൃക്ഷങ്ങൾ -കെ.ജി ശങ്കരപ്പിള്ള



 (കവിത കേൾക്കാം)

ജൂൺ 5 ലോകപരിസ്ഥിതിദിനം..



പണ്ടെന്റെ ചെറിയ കുളത്തിലെ

മീൻനൃത്തവും നക്ഷത്രമണലും

മറച്ചുയർന്ന പായലുപോലെ

പുക പടരുന്നു

കാറ്റിന്‌ കാറ്റിന്‌ ഗതിമാറി രൂപം മാറി

ദാർശനികമായ നാടോടിത്തമായി

ഇര തേടുന്ന വിഷമായി
കണ്ണിൽ കണ്ണിൽ
പുക പെരുകുന്നു .


ഒഴികഴിവുകളുടെ പച്ച വിറകിന്മേൽ

നമ്മുടെ ജന്മദീർഘമായ ശവദാഹം.

കണ്ണിൽ, മൂക്കിൽ, നാക്കിൽ

നാം പിടിച്ച മുയൽക്കൊമ്പിൽ
,
വാച്ചിൽ, ബാഗിൽ, ഭാവിക്കിനാവിൽ,

ചെരിപ്പുകൾക്കൊക്കെയും മുമ്പത്തെ

കുഞ്ഞിക്കാലടികളിൽ

സാവധാനം
പുകയുടെ തുമ്പിക്കൈ ചുറ്റിപ്പടരുന്നു.


എണീക്കാൻ ധൃതിപ്പെടേണ്ട

സമയമുണ്ടല്ലോ

വേണ്ടുവോളം.


(കവിത വായിക്കാം )












photo courtesy google
text of the poem NBS ന്റെ ‘കവിതയുടെ നൂറ്റാണ്ട്’

Sunday, May 30, 2010

മനുഷ്യനെ മാനിക്കുക -ചെറുകാട്‌




(കവിത കേൾക്കാം )
(
കവിത വായിക്കാം )


(സഹോദരൻ അയ്യപ്പന്റെ ആൾദൈവം എന്ന കവിത ഒന്നു കേട്ടാലോ?)



ചെറുകാട്‌ ഗോവിന്ദപ്പിഷാരടി (1914-1976)
ജനനം 1914 ആഗസ്റ്റ്‌ 28. സ്വദേശം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരി. അച്ഛൻ കീഴീട്ടിൽ പിഷാരത്ത്‌ കരുണാകര പിഷാരടി . അമ്മ ചെറുകാട്‌ പിഷാരത്ത്‌ നാരായണി പിഷാരസ്യാർ. കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടി. വിദ്വാൻ പരീക്ഷ ജയിച്ചതിനു ശേഷം ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു പാവറട്ടി സംസ്കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃതകോളേജിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ജോലിയിൽനിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു . സഹധര്‍മ്മിണി കിഴീട്ടിൽ ലക്ഷ്മി പിഷാരസ്യാര്‍ .ദേശീയപ്രസ്ഥാനത്തിൽ സജ്ജീവമായി പ്രവർത്തിക്കുകമൂലം ജോലി നഷ്ടപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും തുടർന്നു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുമെത്തിയ അദ്ദേഹത്തിന്‌ ഒരു വർഷത്തോളം ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലപ്രവര്‍ത്തകനായിരുന്നു ."സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന" എന്ന ചെറുകാടിന്റെ വിശ്വാസപ്രമാണത്തിന്റെ ഉത്തമ നിദർശങ്ങളാണ്‌ അദ്ദേഹത്തിന്റെ രചനകളെല്ലാം `മലങ്കാടൻ ` എന്ന പേരിൽ ചെറുകാട്‌ ഹാസ്യകവിതകളുമെഴുതിയിരുന്നു 1976 ഒക്ടോബർ 28 നു അന്തരിച്ചു
പ്രധാന കൃതികൾ: ജീവിതപ്പാത (ആത്മകഥ), മണ്ണിന്റെ മാറിൽ, മുത്തശ്ശി, ശനിദശ , ദേവലോകം( നോവൽ), ചെറുകാടിന്റെ ചെറുകഥകൾ,മുദ്രമോതിരം (കഥകൾ) തറവാടിത്തം ,സ്നേഹബന്ധം, നമ്മളൊന്ന്‌(നാടകം) മനുഷ്യനെ മാനിക്കുക, അന്തഃപുരം, മെത്താപ്പ്, ആരാധന, തിരമാല (കവിതകള്‍ )

പുരസ്കാരങ്ങൾ:
ആത്മകഥയായ ജീവിതപ്പാതയ്ക്ക്‌ 1975 ൽ കേരളസാഹിത്യ അക്കാദമി അവാർഡും 1976 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു


നന്ദി. ഇക്കവിത അയച്ചു തന്ന ശ്രീ . പി രാജഗോപാലിന്‌.