കുഞ്ഞുങ്ങളുടെ ഓണക്കളിക്കളിമ്പങ്ങൾ പി യുടെ 'ഓണസ്സദ്യ' യിലോളം കടന്നു വരുന്ന മറ്റൊരു മലയാള കവിതയില്ല . ശൈശവത്തിന്റെ ഓണസങ്കല്പം അനുകരണാഭിനയത്തിലൂടെ അവതരിപ്പിക്കുന്ന ഓണസ്സദ്യയിൽ ഓണമാഘോഷിക്കാൻ വകയില്ലാതെ ഞെരുങ്ങുന്ന പാവപ്പെട്ടവരുടെ ചിത്രമുണ്ട് . പി കുഞ്ഞിരാമൻ നായരുടെ അൻപതോളം കവിതകളിലെങ്കിലും ഓണം ഒരു സജീവസാന്നിധ്യമാണ്,ഉത്സവ കവിതകളിലൂടെ കേരളീയ പ്രകൃതിയും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തിന്റെ മിഴിവുറ്റ ചിത്രങ്ങൾ പി വരച്ചിടുന്നു. ( അവലംബം കാലാതിവർത്തിയായ കവി -ഡോ : എ കെ നമ്പ്യാർ ,പി കുഞ്ഞിരാമൻ നായർ തിരഞ്ഞെടുത്ത കവിതകൾ ഡി സി ബുക്സ്)
ഈ അടുത്ത് "കാവ്യം സുഗേയം" എന്ന പേരിൽ യൂട്യൂബിൽ ഒരു കവിത അവതരണ പരിപാടി "മലയാളം ന്യൂസ് 24x7" എന്ന യൂട്യൂബ് ചാനലിൽ കാണാൻ ഇടയായി.
കഴിഞ്ഞ 11 വർഷമായി ഇതേ പേരിൽ ഞങ്ങൾ നടത്തി വരുന്ന കവിതാവതരണബ്ലോഗിനോ യൂട്യൂബ് ചാനലിനോ മേല്പറഞ്ഞ ചാനലുമായോ ആ പരിപാടിയുമായോ യാതൊരുവിധത്തിലുള്ള ബന്ധവും ഇല്ല. രണ്ടും ഒരേപേരിലുള്ള കവിതാവതരണപരിപാടികൾ ആയതുകൊണ്ട് മാത്രമാണ് ഈ പോസ്റ്റ് .
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...