അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, April 5, 2020

റൂട്ട് മാപ്പ് ഡോ : ടി ടി ശ്രീകുമാർ



 രാഷ്ട്രീയ നിരീക്ഷകൻ  നിരൂപകൻ  കവി . പ്രധാന സംഭാവനകൾ ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. സിവിൽ സമൂഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും വികസനാനന്തര സമൂഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കു മലയാളത്തിൽ തുടക്കം കുറിച്ചു[1]. 2010-ൽ കേരളത്തിൽ ഉയർന്നു വന്ന സ്വത്വരാഷ്ട്രീയ സംവാദത്തിൽ ടി.ടി. ശ്രീകുമാറിന്റെ നിലപാടുകൾ ശ്രദ്ധനേടുകയുണ്ടായി
വിദ്യാർത്ഥിജീവിതകാലത്ത് സജീവമായി കവിതകൾ എഴുതിയിരുന്നു .കവിതരചനയ്ക്കു നിരവധി തവണ സര്വകലാശാലതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട് .

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ 1964ൽ ജനിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലും, നവ സാമൂഹിക പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്നു എം ഫിൽ ബിരുദവും, ഹോങ്കോങ് സാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു പി.എച്.ഡി യും നേടി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. വിവിധ രാജ്യങ്ങളിലായി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ (ജേർണ്ണലുകൾ/പുസ്തകങ്ങൾ) പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്[4] കേരളാ ടൂറിസം വാച്ച് പോർട്ടലിന്റെ ഓണററി എഡിറ്റർ ആണ്.അഹമ്മദാബാദിൽ മുദ്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷൻസിൽ അധ്യാപകനായിരുന്നു.ഇപ്പോൾ ഹൈദരാബാദ് ഇ.എഫ്.എൽ.യൂണിവേഴ്സിറ്റിയിൽ  സേവനം അനുഷ്ഠിക്കുന്നു.

കൃതികൾ
മലയാള പുസ്തകങ്ങൾ
നവസാമൂഹികത: ശാസ്ത്രം,ചരിത്രം,രാഷ്ട്രീയം ,സിവിൽ സമൂഹവും ഇടതു പക്ഷവും ,കടലറിവുകൾ,
കഥ ഇതുവരെ: കേരള വികസന സംവാദങ്ങൾ ,ചരിത്രവും ആധുനികതയും ,ഉത്തരാധുനികതക്കപ്പുറം ,കൃഷി ഗീത: ചൊല്ലും വായനയും ,ആണവ നിലയവും വികസന രാക്ഷ്ട്രീയവും
ഇംഗ്ലീഷ് പുസ്തകങ്ങൾ
അർബൻ പ്രോസസ് ഇൻ കേരള,ഐ സി ടീസ് ആൻഡ് ഡെവലപ്മെന്റ് ഇൻ ഇൻഡ്യ: പെർസ്പെക്ടീവ്സ് ഓൺ ദ റൂറൽ നെറ്റ്‌വർക് സൊസൈറ്റി
പ്രധാന ഇംഗ്ലീഷ് പഠനങ്ങൾ
മൊബൈൽ ഫോൺസ് അൻഡ് ദ കൾചറൽ ഇക്കോളൊജി ഓഫ് ഫിഷിങ് ഇൻ കേരള (2011)
സൈബർ കിയൊസ്ക്സ്സ് ആന്റ് ഡയലമാസ് ഓഫ് സോഷ്യൽ ഇൻക്ലുഷൻ ഇൻ ഇന്ത്യ (2007)
കൺടൻഷൻസ് ആന്റ് കൊൺട്രാഡിക്ഷൻസ് ഓഫ് ടൂറിസം ഡെവലപ്മെന്റ് ഇൻ കേരള (2002)
ഐ സി ടീസ് ആന്റ് ഡെവപലപ്മെന്റ്: റിവിസിറ്റിങ് ഏഷ്യൻ എക്സ്പീരിയൻസ് (ഗസ്റ്റ് എഡിറ്റർ) (2008)
ഡിക്രിപ്റ്റിങ് ഈ-ഗവേർണൻസ് (2007)
സിവിൽ സൊസൈറ്റി ആന്റ്റ് സൈബർ ലിബെർടേറിയൻ ഡെവലപ്മെന്റലിസം (2006)
ഡീ-ഹൈപ്പിങ് ഐ സി ടീസ് (2003)


Saturday, April 4, 2020

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് -ദുഃഖമാവുക സുഖം



'ദുഃഖമാവുക സുഖം ഓളപ്പമണ്ണയുടെ കാവ്യ സപര്യയുടെ സംപൂർത്തിയാണ് .അനന്തമായ മനുഷ്യഭാവങ്ങളുടെ തീക്ഷ്ണവും സൂക്ഷ്‌മവുമായ ആവിഷ്കാരം ഇതിൽ കാണാം  അതിസാധാരണമായ ജീവിതചുറ്റുപാടുകളിൽ നിന്നുകൊണ്ട് നിന്നുകൊണ്ട് ജീവിതത്തിന്റെ സാകല്യദര്ശനവും തജ്ജന്യമായ ദാര്ശനികവിഷാദവുമാണ് ഇതിൽ മുഖ്യമായും കൈകാര്യം ചെയ്യുന്ന പ്രമേയം'  (ഈ പേരിലുള്ള കവിതാസമാഹാരത്തിന്റെ അവതാരികയിൽ പി എ വാസുദേവൻ എഴുതുന്നു ) )

ഈറ്റുപാമ്പിന്റെ കഥ - എം ഗോവിന്ദൻ



എം ഗോവിന്ദൻ (1919-1989)

കവി, നിരൂപകൻ, സാംസ്കാരിക പ്രവർത്തകൻ  അതിലുപരി  റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ. നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു മലയാളത്തിലും ഇംഗ്ലീഷിലും എഴുതി.

1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനനം . അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ. ഭാര്യ ഡോ. പത്മാവതിയമ്മ  . 1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലും  ചെന്നൈയിലും ഇൻഫർമേഷൻ വകുപ്പിൽ ജോലിചെയ്തു. കൈവച്ച മേഖലകളിലെല്ലാം അധുനികതയുടെ വഴിത്തിരിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായി.കലയ്ക്കും സാഹിത്യത്തിനും ചിന്തകള്‍ക്കുമെല്ലാം നവീനതയിലേക്ക് മാറാന്‍ ഗോവിന്ദന്‍റെ ഇടപെടലുകള്‍ വഴിയൊരുക്കി . ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്‍റെ ചിന്തയുടെ ഉപോല്‍പ്പന്നം മാത്രമായിരുന്നു കവിതകള്‍ വര്‍ത്തമാന ജീവിതം,മിത്തുകൾ  ചരിത്രം എന്നിവയെല്ലാം സഹജമായ നര്‍മ്മശൈലിയില്‍ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ  പലതിന്റെയും പൊള്ളത്തരങ്ങൾ  തുറന്നുകാട്ടാൻ കൂടിയായിരുന്നു അദ്ദേഹം  സ്വന്തം കാവ്യവഴി ഉപയോഗിച്ചതും. 
'വാക്കുകൾക്കു കടിഞ്ഞാണിട്ട കാലത് ത്ത് ഗോവിന്ദൻ ഏറ്റവും ശക്തിമത്തായി പ്രതിഷേധിക്കുകയും തന്റെ ഹ്രസ്വകവിതകളെ ചാട്ടുളിപോലെ നീട്ടിയെറിയുകയും ചെയ്യാൻ വേണ്ടുന്ന ധീരത പ്രകടിപ്പിച്ചു .പരിഹാസചിരിയുടെ മൂർച്ച ഇക്കാലത്തെ കവിതയിൽ സമൃദ്ധമാണ് .'
(  Dr M എം ലീലാവതി മലയാള കവിതസാഹിത്യ ചരിത്രം ) .അദ്ദേഹത്തിന്റെ കഥക്കവിതകളി ഒന്നായ ഈറ്റുപാ മ്പിന്റെ കഥയിൽ സർപ്പത്തിന് മനുഷ്യസ്വഭാവം ആരോപിക്കുകയും അത് ചെയ്യുമ്പോൾത്തന്നെ മനുഷ്യസ്വഭാവത്തിന്റെ അധീശഭാവത്തെയും കാപട്യത്തേയും നെറികേടുകളെയും തുറന്നുകാട്ടാനും അദ്ദേഹം ഈ കവിത ഉപയോഗിക്കുന്നു. മാവേലി നാടുവാഴും കാലം മാനുഷർ മാത്രമല്ല സര്വജീവികനങ്ങളും ആണ് ഒന്നുപോലെ സുഖത്തോടെയും സന്തോഷത്തോടെയും കഴിയേണ്ടത് എന്നാണു അദ്ദേഹം കവിത അവസാനിപ്പിക്കുന്നത്.   
1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു.
കവിതകൾ
ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം,നാട്ടുവെളിച്ചം,അരങ്ങേറ്റം,മേനക,എം.ഗോവിന്ദന്റെ കവിതകൾ,നോക്കുകുത്തി,മാമാങ്കം,ജ്ഞാനസ്നാനം,ഒരു കൂടിയാട്ടത്തിന്റെ കവിത,തുടർക്കണി
നാടകം
നീ മനുഷ്യനെ കൊല്ലരുത്,ചെകുത്താനും മനുഷ്യരും,ഒസ്യത്ത്
കഥകൾ
മണിയോർഡറും മറ്റു കഥകളും,സർപ്പം,റാണിയുടെ പെട്ടി,ബഷീറിന്റെ പുന്നാര മൂഷികൻ
വിവർത്തനം
വിവേകമില്ലങ്കിൽ വിനാശം
ഉപന്യാസങ്ങൾ
പൂണൂലിട്ട ഡെമോക്രസി,ജനാധിപത്യം നമ്മുടെ നാട്ടിൽ,ഇനി ഇവിടെനിന്ന് എങ്ങോട്ട്,പുതിയ മനുഷ്യൻ പുതിയ ലോകം (ലേഖന സമാഹാരം)

.