മറ്റൊരു പ്രിയപ്പെട്ട ഇടശ്ശേരിക്കവിത കൂടി.1946 ൽ ഇടശ്ശേരി എഴുതിയ ഈ കവിതയുടെ പ്രസക്തി എന്ന് ഇല്ലാതാവുന്നുവോ അന്നാവും ഈ ലോകത്തിന് ആകെ തിരുവോണം.
ഒരു തമാശ പറയട്ടെ 'തള്ളുക' എന്ന വാക്ക് ഇടശ്ശേരിക്ക് അന്നേ അറിയാമായിരുന്നു എന്നു തോന്നി ആദ്യം ഇതു വായിച്ചപ്പോൾ. മറ്റൊരു കാലപ്പകർച്ചയിൽ മറ്റൊരർത്ഥത്തിൽ അദ്ദേഹം അത് ഉപയോഗിച്ചതാണ് എന്നറിയാതെയല്ല. എങ്കിലും അതിനോട് ചേർത്ത് അദ്ദേഹം പറഞ്ഞിരിക്കുന്നത് നോക്കൂ.
"നാളെത്തിരുവോണ, മെന്തുണ്ടതിൽപ്പരം
ബാലകലോകത്തിന്നാഹ്ലാദിക്കാൻ
തള്ളുവിൻ, ഈ ഹർഷത്തള്ളലിൽപ്പെട്ടിട്ടു
വല്ല്യമ്മാമൻമാരൊഴുകുവോളം."
കൊല്ലങ്ങൾ പലതു താണ്ടി വന്ന നമ്മെ ചിന്തിപ്പിക്കുന്ന മന്ദഹസിപ്പിക്കുന്ന കവിത.
പല പല ഓണത്തള്ളലുകളുടെയും കൂടി കാലമാണല്ലോ ഇക്കാലം.
ചൂരൽമല ദുരന്തം കഴിഞ്ഞ് ഒരു വർഷം തികയക്കുന്ന ദിവസം
2021 ലാണ് ഗ്രീൻ ബുക്സ് ശ്രീ കൃഷ്ണദാസ് കെജിഎസിൻറെ തകഴിയും മാന്ത്രികക്കുതിരയും' എന്ന പുസ്തകത്തിൻറെ പ്രകാശനത്തിനോടനുബന്ധിച്ച് ഗ്രീൻ ബുക്സ് ഓൺലൈൻ പോർട്ടലിലേക്ക് അതിലെ ഒരു കവിത 'കയ്പ് ' ചൊല്ലിത്തരുമോ എന്നാവശ്യ.പ്പെട്ടത്. അന്ന് ചൊല്ലി അയച്ച കവിതയാണിത് .ഇന്ന് ആ കയ്പ്പിൻ്റെ ഓർമ്മ ദിവസത്തിന് ഈ കവിത അല്ലാതെ കാവ്യം സുഗേയത്തിൽ മറ്റെന്ത് ചൊല്ലിയിടാനാണ് . കേൾക്കുമല്ലോ😊😊😊
#poetryondemand
#നിങ്ങൾആവശ്യപ്പെട്ടകവിത