അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, May 31, 2009

വിളി- ബാലാമണിയമ്മ-ആലാപനം







(കവിത കേള്‍ക്കാം )


ബാലാമണിയമ്മ ( 1909 - 2004)

1909 ജൂലൈ 19നാണ് പുന്നയൂര്‍ക്കുളത്ത്‌ നാലാപ്പാട്ട് തറവാട്ടില്‍ ജനിച്ചു. പത്തൊമ്പതാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്. കൂപ്പുകൈ എന്ന ആദ്യ കവിതാസമാഹാരം 1930ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍.

ഖണ്ഡകാവ്യങ്ങളൂം സമാഹാരങ്ങളുമായി പതിനഞ്ചിലേറെ കൃതികള്‍ .മാതൃത്വത്തിണ്റ്റെ ഉദാരവാത്സല്യം, ശൈശവത്തിണ്റ്റെ നിഷ്കളങ്കത, ആത്മീയത, കറകളഞ്ഞ ഭക്തി എന്നിവയെല്ലാം നിറഞ്ഞുനില്‍ക്കുന്ന കവിതകള്‍.

പദ്മഭൂഷണ്‍ , സരസ്വതീസമ്മാന്‍ ,കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ,തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിണ്റ്റെ 'സാഹിത്യനിപുണ' ബഹുമതി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്.

21 comments:

  1. നല്ല ഭാവം..

    ആശംസകൾ...

    ReplyDelete
  2. നല്ല ആലാപനം.അക്ഷരശുദ്ധിയും നല്ല ഭാവവും..
    കവിതയുടെ മര്‍മ്മമറിയുന്നവര്‍ക്ക് മാത്രം സാധിക്കുന്നത്..
    വിജയിച്ചിരിക്കുന്നു.
    തുടരുക,
    ഭാവുകങ്ങള്‍!!

    ReplyDelete
  3. ഒരു മഞ്ഞല പോലെ
    ഒരു പുഞ്ചിരി പോലെ
    ഒരു നിര്‍വ്രുതി പോലെ
    .................

    ReplyDelete
  4. ജ്യോത്യേച്ചീ...

    മനോഹരമായിരിയ്ക്കുന്നു....

    ബാലാമണിയമ്മ എന്റെ പ്രിയപ്പെട്ട കവയിത്രിയാണ്.

    ReplyDelete
  5. ബാലാമണിയമമ്മയുടെ കവിതയോട് നീതിപുലര്‍ത്തുന്ന അക്ഷരശുദ്ധിയുള്ള മധുരമായ ആലാപനം.

    ReplyDelete
  6. അസ്സലായിട്ടുണ്ട്!

    ReplyDelete
  7. കവിതയില്‍ നവജീവന്‍ നിറയ്ക്കുന്ന ആലാപനം, അഭിനന്ദനങ്ങള്‍.
    പുതുവത്സരാശംസകള്‍.

    ReplyDelete
  8. കവിതയുടെ ഭാവം ഉള്‍ക്കൊണ്ട് അക്ഷര ശുദ്ധിയോടെയുള്ള ആലാപനം. നല്ല ശബ്ദവും. അനുമോദനങ്ങള്‍.:)

    ReplyDelete
  9. ഒരു പുഞ്ചിരി പോലെ..
    ഒരു നിര്‍വൃതി പോലെ..

    ആസ്വദിച്ചു കേട്ടു.ഒരു പിഴവെങ്കീലും
    കണ്ടെത്താനുള്ള ശ്രമം വിഫലം.ഡൌണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം കൂടി ചെയ്തുവെച്ചിരുന്നെങ്കില്‍ എന്റെ കവിതാകൂട്ടത്തിലേക്ക് ഇതും കൂടി ചേര്‍ത്തുവെച്ചിരുന്നേനെ.

    -- മിന്നാമിനുങ്ങ്

    ReplyDelete
  10. the nostalgia and the pain in the lines fills the recitation.great!
    congrats!
    sreenadhan

    ReplyDelete
  11. ജ്യോതിഭായ്,
    ഇഷ്ടായി ആലാപനം!

    ReplyDelete
  12. ലളിതവും സൌ‌മ്യവുമായ ആലാപനം.നന്നായിരിക്കുന്നു.ബാലാമണിക്കവിതകൾക്കിതു നന്നേ ചേരും.
    ആലാപനത്തിൽ ഏകതാനതയുണ്ടോ എന്നു സംശയം.വ്യത്യസ്തമായ ഘടനയിലുള്ള കവിതകൾ പരീക്ഷിച്ചുകൂടേ?വസന്തതിലകവും വിക്രീഡിതവും സ്രഗ്ധരയും ഒഴിവാ‍ക്കി ചിന്തിച്ചുനോക്കൂ.ഭാഷാവൃത്തങ്ങൾക്ക് കുറേക്കൂടി വ്യത്യസ്തമായ ഭാവതലം ആലാപനത്തിൽ നൽകാനാവില്ലേ?
    മുറിഞ്ഞ വൃത്തഘടനയുള്ള ആധുനികകവിതകളും നോക്കാവുന്നതാണ്.

    ReplyDelete
  13. വിലയേറിയ അഭിപ്രായത്തിനു നന്ദി.

    വികടശിരോമണി .....
    അഭിപ്രായം സ്വാഗതാര്‍ഹം തന്നെ എങ്കിലും ചില പ്രശ്നങ്ങളുണ്ട്‌.ഒന്ന് എണ്റ്റെ ശബ്ദം. അതിണ്റ്റെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കുള്ള പരിമിതികള്‍... നമ്മുടെ പരിമിതികളെ അവഗണിച്ചും അറിയാതെയും പരീക്ഷണങ്ങള്‍ നടത്തിയാല്‍ അതു പാണ്ടായിപ്പോയാലോന്നു പേടി. സത്യം പറയട്ടെ കവിത എനിക്ക്‌ ജീവനാണ്‌ എങ്കിലും കവിതയിലെ വൃത്ത സംബന്ധിയായും വ്യാകരണസംബന്ധിയായും ഉള്ള കാര്യങ്ങളെക്കുറിച്ച്‌ എനിക്ക്‌ ഒന്നും അറിയില്ല. വായിക്കുന്നു ആസ്വദിക്കുന്നു. അതുകൊണ്ടു ചൊല്ലുന്നു. നന്നായി എന്നു ചില സുഹൃത്തുക്കള്‍ പറഞ്ഞതിണ്റ്റെ പിന്‍ബലത്തില്‍ ബ്ളോഗില്‍ അതു പരീക്ഷിക്കുന്നു.
    സന്തോഷമുണ്ട്‌. ഏകാതനതയുടേയും ഭാവത്തിണ്റ്റേയും കാര്യം ശ്രദ്ധിക്കാം. പിന്നെ സംഗീതം കാവ്യാലാപനത്തിനു ആവശ്യമില്ല എന്നു പറയുന്നുണ്ടെങ്കിലും അല്‍പം ഒരു സംഗീതബോധം ഗുണം ചെയ്യും എന്നു എനിക്കു തോന്നിയിട്ടുണ്ട്‌. കഷ്ടകാലത്തിനു അതും ഇല്ല.

    ReplyDelete
  14. മനോഹരമായ ആലാപനം... ഒരു സാന്ദ്രതപോലെ മനസ്സിലേയ്ക്ക്...

    നന്ദി ചേച്ചീ

    ReplyDelete
  15. adyamayanu madathinte blogil. kavyalapanam aswadikan patiyilla. ente computeril speaker thalkalam illathathukondu.
    vayikan kazhinju. oru nalla sramamanennu parayathe vayya

    ReplyDelete
  16. രണ്ടു കുട്ടികൾ എന്ന കവിത ഉണ്ടോ

    ReplyDelete