വി ടി കുമാരൻ (1/ 07/ 1926 - 11/10/ 1986 )
വടകരയിൽ ജനിച്ചു .പിതാവ് എസ് കോരൻ ,മാതാവ് തിരുവാല
സംസ്കൃതപണ്ഡിതൻ, അദ്ധ്യാപകൻ, കമ്യൂണിസ്റ്റ് സാഹിത്യചിന്തകൻ, പ്രബന്ധകാരൻ, നാടകഗാനരചയിതാവ് ,നിരൂപകൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്കൃത പണ്ഡിതനായിരുന്ന കാവിൽ പി. രാമൻ പണിക്കരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടർന്ന് പട്ടാമ്പി കോളേജിൽ നിന്നും സംസ്കൃതം വിദ്വാൻ പരീക്ഷ പാസ്സായി. മടപ്പള്ളി ഫിഷറീസ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അദ്ധ്യാപകനായി ജോലി ചെയ്തു.കേരള സാഹിത്യഅക്കാദമിയിലും തുഞ്ചാൻ സ്മാരക സമിതിയിലും അംഗമായിരുന്നു.
കൃതികൾ വോൾഗയിലെ താമരപ്പൂക്കൾ , നീലക്കടമ്പ്, ഓണക്കിനാവുകൾ,തിരഞ്ഞെടുത്ത കവിതകൾ (കവിതാസമാഹാരങ്ങൾ ),ചോരയും പൂക്കളും (കവിത തർജ്ജമ ), ഭാരതീയ സംസ്കാരത്തിന്റെ കൈവഴികൾ , മഞ്ജരി , വി.ടി. കുമാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ(ലേഖന സമാഹാരങ്ങൾ)
പുരസ്കാരങ്ങൾ : കേരള സംസ്ഥാന അദ്ധ്യാപക അവാർഡ് (1972 )